പബ്ജിയും ഫ്രീഫയറും ഫോർട്നൈറ്റും 2017ൽ ഇതിലൊരു പുതിയ മാതൃക തീർത്തു. ലാസ്റ്റ് മാൻ സ്റ്റാൻഡിങ് എന്നു വിശേഷിപ്പിക്കുന്ന ഗെയിം തന്ത്രം. ബാറ്റിൽ റോയൽ ഗെയിം എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. അതിനു കാരണം രണ്ടായിരത്തിൽ പുറത്തിറങ്ങിയ ജാപ്പനീസ് സിനിമയായ ‘ബാറ്റിൽ റോയൽ’ ആണ്. 1999ൽ പുറത്തിറങ്ങിയ അതേ പേരിലുള്ള ...Free Fire game, free fire logo, Free Fire addiction, free Fire death, Manorama Online

പബ്ജിയും ഫ്രീഫയറും ഫോർട്നൈറ്റും 2017ൽ ഇതിലൊരു പുതിയ മാതൃക തീർത്തു. ലാസ്റ്റ് മാൻ സ്റ്റാൻഡിങ് എന്നു വിശേഷിപ്പിക്കുന്ന ഗെയിം തന്ത്രം. ബാറ്റിൽ റോയൽ ഗെയിം എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. അതിനു കാരണം രണ്ടായിരത്തിൽ പുറത്തിറങ്ങിയ ജാപ്പനീസ് സിനിമയായ ‘ബാറ്റിൽ റോയൽ’ ആണ്. 1999ൽ പുറത്തിറങ്ങിയ അതേ പേരിലുള്ള ...Free Fire game, free fire logo, Free Fire addiction, free Fire death, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പബ്ജിയും ഫ്രീഫയറും ഫോർട്നൈറ്റും 2017ൽ ഇതിലൊരു പുതിയ മാതൃക തീർത്തു. ലാസ്റ്റ് മാൻ സ്റ്റാൻഡിങ് എന്നു വിശേഷിപ്പിക്കുന്ന ഗെയിം തന്ത്രം. ബാറ്റിൽ റോയൽ ഗെയിം എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. അതിനു കാരണം രണ്ടായിരത്തിൽ പുറത്തിറങ്ങിയ ജാപ്പനീസ് സിനിമയായ ‘ബാറ്റിൽ റോയൽ’ ആണ്. 1999ൽ പുറത്തിറങ്ങിയ അതേ പേരിലുള്ള ...Free Fire game, free fire logo, Free Fire addiction, free Fire death, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ യുദ്ധം ‘ഫ്രീഫയർ’ ഗെയിമിനെതിരെയാണ്. യുവാക്കളിൽ, പ്രത്യേകിച്ച് കുട്ടികളിൽ, ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക്, അവർ ഇഷ്ടപ്പെടുന്ന മൊബൈൽ-വിഡിയോ ഗെയിമുകളെ പഴിചാരുന്നത് പുതിയ സംഭവമല്ല. 2018ൽ ലോകാരോഗ്യ സംഘടന ഗെയിമിങ് ഡിസോഡർ എന്ന അവസ്ഥയെ അഡിക്‌ഷൻ രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു, ഇതിനെതിരെ ലോകത്തെ മുൻനിര മനഃശാസ്ത്രജ്ഞർ അന്നുതന്നെ വിയോജിപ്പും രേഖപ്പെടുത്തി. ആവശ്യമായ ഗവേഷണമോ വേണ്ടത്ര തെളിവുകളോ ഇല്ലാതെ ഗെയിം അഡിക്‌ഷൻ എന്നൊരു പ്രതിഭാസം ഉണ്ടെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നായിരുന്നു അന്നത്തെ വാദം.

മാത്രവുമല്ല, വിഡിയോ ഗെയിമുകൾ സ്വന്തം നിലയ്ക്ക് ആരിലും അഡിക്‌ഷൻ ഉണ്ടാക്കുന്നില്ല, മറിച്ച് അഡിക്‌ഷൻ സാധ്യതയുള്ള വ്യക്തികൾ വിഡിയോ ഗെയിമിൽ ആകൃഷ്ടരായാൽ സ്ഥിതി വഷളാകും എന്നതാണു യാഥാർഥ്യമെന്നും അന്ന് മനഃശാസ്ത്രജ്ഞർ ലോകാരോഗ്യസംഘടനയ്ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിച്ചു. ഗെയിമിങ് ഡിസോഡർ എന്ന അവസ്ഥയെ അഡിക്‌ഷൻ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ഒരു വർഷം മുൻപാണ് പബ്ജി അഥവാ പ്ലേയർ അൺനോൺസ് ബാറ്റിൽഗ്രൗണ്ട്സ് എന്ന ഗെയിം പുറത്തിറങ്ങുന്നത്. തൊട്ടുപിന്നാലെ അതേ മാതൃകയിൽ എപിക് ഗെയിംസിന്റെ ഫോർട്നൈറ്റ് ബാറ്റിൽ റോയലും ഫ്രീഫയറും എത്തി. 2018ൽ പബ്ജി കോടിക്കണക്കിന് കളിക്കാരെ നേടി ഏഷ്യയിലും ഫോർട്നൈറ്റ് അമേരിക്കയിലും യൂറോപ്പിലും പുതിയ തരംഗമായി.

ADVERTISEMENT

പുതിയ ഇനം ഗെയിമിന്റെ പ്രചാരം കണ്ടതോടെ ലോകത്തെ പ്രമുഖ ഗെയിം കമ്പനികൾ ഈ ഗെയിം മാതൃകയിലേക്ക് തിരിഞ്ഞു. ഇലക്ട്രോണിക് ആർട്സ് (ഇഎ), ആക്ടിവിഷൻ, യുബിസോഫ്റ്റ് തുടങ്ങിയ കമ്പനികളെല്ലാം തങ്ങളുടെ ഗെയിമുകൾ ഇത്തരത്തിൽ പരിഷ്കരിക്കുകയോ പുതിയ ഗെയിമുകൾ ഈ മാതൃകയിൽ പുറത്തിറക്കുകയോ ചെയ്തു. കോൾ ഓഫ് ഡ്യൂട്ടിയുടെ പുതിയ ചില ടൈറ്റിലുകൾക്കു പുറമേ എപെക്സ് ലെജൻഡ്സ് പോലുള്ള പുതിയ ടൈറ്റിലുകളും എത്തി.

എന്തുകൊണ്ട് ഷൂട്ടർ ഗെയിമുകൾ?

പബ്ജിയും ഫ്രീഫയറുമൊക്കെ ഫസ്റ്റ് പേഴ്സൻ ഷൂട്ടർ ഗെയിമുകൾ ആണ്. ഇത്തരം ഗെയിമുകൾ നൂറു കണക്കിനു വേറെയുമുണ്ട്, മുൻപും ഉണ്ടായിരുന്നു. എന്നാൽ, പബ്ജിയും ഫ്രീഫയറും ഫോർട്നൈറ്റും 2017ൽ ഇതിലൊരു പുതിയ മാതൃക തീർത്തു. ലാസ്റ്റ് മാൻ സ്റ്റാൻഡിങ് എന്നു വിശേഷിപ്പിക്കുന്ന ഗെയിം തന്ത്രം. ബാറ്റിൽ റോയൽ ഗെയിം എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. അതിനു കാരണം രണ്ടായിരത്തിൽ പുറത്തിറങ്ങിയ ജാപ്പനീസ് സിനിമയായ ‘ബാറ്റിൽ റോയൽ’ ആണ്. 1999ൽ പുറത്തിറങ്ങിയ അതേ പേരിലുള്ള നോവലാണ് സിനിമയുടെ ആധാരം. ജാപ്പനീസ് സർക്കാർതന്നെ ഹൈസ്കൂൾ വിദ്യാർഥികളെ പരസ്പരം കൊല്ലാൻ പ്രേരിപ്പിക്കുന്നതും കൊന്നുതീർത്ത് ഒടുവിൽ ഒരാൾ ജീവനോടെ അവശേഷിക്കുന്നതുമാണ് സിനിമയുടെ പ്രമേയം.

വിവാദമായ സിനിമയ്ക്ക് പിന്നീട് വിലക്കു വന്നു. ഹോളിവുഡിൽ ഇതേ പ്രമേയത്തിൽ 2012ൽ പുറത്തിറങ്ങിയ ഹംഗർ ഗെയിംസ് സിനിമ വൻഹിറ്റായി. തുടർന്നാണ് ഗെയിമുകൾ പിറവിയെടുക്കുന്നത്. സിനിമയിലേതുപോലെത്തന്നെ ബാറ്റിൽ റോയൽ ഗെയിമുകളിൽ പ്രമേയം ഒന്നു തന്നെ. ഒരു സംഘം ആളുകൾ ഒരു ദ്വീപിൽ അല്ലെങ്കിൽ ഒരു സാങ്കൽപിക ഭൂമിയിൽ എത്തിപ്പെടുന്നു. പരസ്പരം കൊന്ന് ഒടുവിൽ ജീവനോടെ അവശേഷിക്കുന്നയാൾ വിജയി ആകുന്നു. ഫസ്റ്റ് പേഴ്സൻ ഷൂട്ടർ ഗെയിമിൽ ഓരോ കഥാപാത്രത്തെയും ഓരോ യഥാർഥ കളിക്കാരനാണ് പ്രതിനിധാനം ചെയ്യുന്നത്. ഇതാണ് കളിയുടെ ആവേശം.

പബ്‌ജി ഗെയിമിൽനിന്ന്.
ADVERTISEMENT

എങ്ങനെ പബ്ജി മാറി ഫ്രീഫയർ വന്നു?

2019 ആയപ്പോഴേക്കും ഏഷ്യൻ രാജ്യങ്ങളിൽ പബ്ജി ഒരാവേശമായി മാറി. 2020 തുടക്കത്തിൽ കോവിഡ് വ്യാപനവും തുടർന്നുള്ള ലോക്ഡൗണും കുട്ടികൾക്കും യുവാക്കൾക്കും പബ്ജിയിൽ കൂടുതൽ സമയം ചെലവഴിക്കാൻ അവസരം നൽകി. പലരും മണിക്കൂറുകളോളം അതിൽ മുഴുകി. ഗെയിമിന്റെ സ്വഭാവത്തെക്കാൾ, ഗെയിമിൽ കൂടുതൽ സമയം ചെലവഴിക്കാനുള്ള സാഹചര്യവും സമയവും കോവിഡ്‌കാലത്ത് കുട്ടികൾക്കു ലഭിച്ചു എന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇക്കാര്യത്തിൽ പബ്ജിയേക്കാൾ മാരകമായ സാമൂഹിക ആഘാതമുണ്ടാക്കിയത് സമൂഹമാധ്യമ ആപ്പുകളാണ് എന്നത് നിസ്സംശയം പറയാം. ടിക്‌ടോക്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് ഇൻഫ്ലുവൻസർമാർ ചെയ്തുകൂട്ടിയ വിഡ്ഢിത്തങ്ങളുടെയോ അക്രമങ്ങളുടെയോ ആയിരത്തിലൊന്നു പോലും രാജ്യത്തെ ഒരു ഗെയിമറും ഇതുവരെ ചെയ്തിട്ടില്ല എന്നതും വിസ്മരിക്കരുത്.

2020 ജൂണിൽ ടിക്‌ടോക്കും സെപ്റ്റംബറിൽ പബ്ജിയും ഇന്ത്യയിൽ നിരോധിച്ചതോടെ ലോക്ഡൗൺ കാലത്ത് ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന ഗെയിമും സമൂഹമാധ്യമവും അപ്രത്യക്ഷമായി. ടിക്‌ടോകിന് പകരം അനേകം ബദലുകൾ എത്തി. ഇന്ത്യൻ കമ്പനികളുടെ അത്തരം ബദലുകളെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ പേരിൽ വാനോളം വാഴ്ത്തുകയും ചെയ്തു. പബ്ജിക്ക് പകരം കത്തിക്കയറിയത് പബ്ജിയോളംതന്നെ പഴക്കമുള്ള ഫ്രീഫയർ ആയിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഫ്രീഫയർ വലിയ പ്രചാരം നേടി. അതിനു കാരണങ്ങളുമുണ്ട്. പബ്ജിയുടെ അത്ര ഫയൽ സൈസ് ഇല്ല എന്നതിനാൽ എൻട്രി ലെവൽ ഫോണുകളിൽ പോലും കളിക്കാനാകുമെന്നതായിരുന്നു പ്രധാനം. മികച്ച ഗ്രാഫിക്സ് ഉൾപ്പെടെയുള്ള വേറെയും സവിശേഷതകൾ.

ഫ്രീഫയർ കൊലയാളിയോ?

ADVERTISEMENT

ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ ഫ്രീഫയറിനെ ‘കൊലയാളി ഗെയിം’ എന്നു വരെ വിശേഷിപ്പിക്കുന്നിടത്തോളം കാര്യങ്ങൾ എത്തുമ്പോൾ അടിസ്ഥാനവിവരങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഏറെ മുഴച്ചുനിൽക്കുന്നത്. മാർച്ച് മാസത്തിലെ കണക്കനുസരിച്ച് ഇന്ത്യയിൽ 5 കോടിയിലേറെപ്പേർ ഫ്രീ ഫയർ ഗെയിം കളിക്കുന്നുണ്ട്. അതൊരു ചെറിയ സംഖ്യയല്ല. പരാതികളേറെയും ഗെയിമിൽ പണം നഷ്ടപ്പെടുന്നതിനെക്കുറിച്ചാണ്. രണ്ട് തരത്തിലാണ് ആരോപണം- ഫ്രീഫയർ അക്കൗണ്ടിൽനിന്ന് പണം ചോർത്തുന്നു, കുട്ടികൾ ഗെയിമിന് അഡിക്ടായി മാതാപിതാക്കളുടെ അക്കൗണ്ടിൽനിന്ന് പണം മോഷ്ടിക്കുന്നു.

യാഥാർഥ്യം ഇതു രണ്ടുമല്ല. ഇൻ-ഗെയിം പർചേസുകൾ ആണ് എല്ലാ സൗജന്യ ഗെയിമുകളുടെയും വരുമാനമാർഗം. കളിച്ചു മുന്നേറുമ്പോൾ ഗെയിമിനുള്ളിൽ ആവശ്യമായി വരുന്ന ആയുധങ്ങളും അധികശക്തിയുമൊക്കെ പണം കൊടുത്ത് വാങ്ങാൻ ലഭിക്കും. 10 രൂപ മുതൽ മുകളിലേക്ക് വില പലതാണ്. ആദ്യ പർചേസിനായി അക്കൗണ്ട് വിവരങ്ങളോ എടിഎം കാർഡ് വിവരങ്ങളോ ചേർത്താൽ അത് ഗെയിമിൽ സേവ് ആയിക്കിടക്കും. തുടർന്ന് കളിക്കിടയിൽ വേണ്ട സാധനങ്ങളിൽ ക്ലിക് ചെയ്താൽ മതി, പർചേസ് സുഗമമായി നടന്നുകൊള്ളും. ഈ സുഗമമായി പ്രക്രിയ ഒരു വശത്തു നടക്കുന്നത് അക്കൗണ്ട് ഉടമകളായ രക്ഷിതാക്കൾ ശ്രദ്ധിക്കുന്നുണ്ടാവില്ല. മാസങ്ങൾക്കു ശേഷം വലിയൊരു തുക അക്കൗണ്ടിൽനിന്ന് നഷ്ടമായതായി കാണുമ്പോളാണ് രക്ഷിതാവ് ഉണരുക. അൽപം കൂടി ശ്രദ്ധിച്ചാൽ ഇത് ഒഴിവാക്കാവുന്നതേയുള്ളൂ.

പേയ്മെന്റ് വിവരങ്ങൾ അക്കൗണ്ടിൽ സേവ് ചെയ്യാതിരിക്കാം. ഓരോ തവണയും പർചേസ് വേണ്ടി വരുമ്പോൾ അക്കൗണ്ട് വിവരങ്ങൾ ചേർക്കേണ്ട തരത്തിലേക്കു മാറ്റാം. പബ്ജി നിരോധിക്കുന്നതോടെ എല്ലാം ശരിയാകും എന്നു കരുതിയിടത്താണ് ഫ്രീഫയർ കടന്നെത്തിയത്. ഇപ്പോൾ ഫ്രീഫയർ നിരോധിക്കണം എന്നാണു പലരുടെയും ആവശ്യം. ഫ്രീഫയർ പോയാൽ അതേ ശ്രേണിയിലുള്ള മറ്റൊരു ഗെയിം രംഗം പിടിച്ചടക്കും. ഗെയിം നിരോധിക്കുകയല്ല, ഗെയിം എന്താണെന്നു മനസ്സിലാക്കുകയും ഗെയിമിങ് എന്നതിനെ ഒരു വിനോദമെന്ന നിലയ്ക്ക് അംഗീകരിക്കുകയും ചെയ്യാതെ ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാവില്ല.

English Summary: What do we Need to Know About Free Fire Game and Addiction Tendency?