ബർലിൻ ∙ അഫ്ഗാനിസ്ഥാനിൽനിന്നു നാറ്റോ സൈന്യത്തെ പിൻവലിച്ചതിനെ വിമർശിച്ച് മുൻ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു.ബുഷ്. അഫ്ഗാനിലെ സാധാരണ ജനങ്ങളെ ‘കശാപ്പ്’ ചെയ്യാൻ താലിബാനെ അനുവദിക്കുകയാണെന്നും ബുഷ് കുറ്റപ്പെടുത്തി. | Afghanistan Troop Pullout | George W Bush | US | NATO | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ∙ അഫ്ഗാനിസ്ഥാനിൽനിന്നു നാറ്റോ സൈന്യത്തെ പിൻവലിച്ചതിനെ വിമർശിച്ച് മുൻ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു.ബുഷ്. അഫ്ഗാനിലെ സാധാരണ ജനങ്ങളെ ‘കശാപ്പ്’ ചെയ്യാൻ താലിബാനെ അനുവദിക്കുകയാണെന്നും ബുഷ് കുറ്റപ്പെടുത്തി. 2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ അഫ്ഗാനിലേക്കു സൈന്യത്തെ അയച്ചതു ബുഷിന്റെ ഭരണകാലത്താണ്.

‘അഫ്ഗാൻ സ്ത്രീകളും പെൺകുട്ടികളും പറഞ്ഞറിയിക്കാനാവാത്ത ദുരിതം നേരിടാൻ പോകുന്നു. ഇതു തെറ്റാണ്. വളരെ ക്രൂരരായ ഈ ആളുകൾ (താലിബാൻ) സാധാരണക്കാരായ ജനങ്ങളെ കശാപ്പ് ചെയ്യും. ഇക്കാര്യം എന്റെ മനസ്സിനെ മുറിപ്പെടുത്തുന്നു’– ബുഷ് പറഞ്ഞതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. ജർമൻ ചാൻസലർ ആംഗല മെർക്കലിനും  ഇതേ ചിന്തയാകുമെന്നു വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

അഫ്ഗാന്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഖായിദയെയും താലിബാനെയും പരാജയപ്പെടുത്താനായാണ് യുഎസിന്റെ നേതൃത്വത്തിൽ സഖ്യകക്ഷികൾ യുദ്ധത്തിനിറങ്ങിയത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധമായി ഇതു മാറി. താലിബാനുമായി സമാധാന കരാർ ഉണ്ടാക്കിയശേഷമാണു യുഎസ് – നാറ്റോ സഖ്യം പിന്മാറുന്നത്. ഈ വർഷം സെപ്റ്റംബർ 11ന് മുൻപായി അവസാന യുഎസ് സൈനികനും അഫ്ഗാൻ വിടുമെന്നാണു ജോ ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ളത്.

English Summary: Afghanistan Troop Pullout A "Mistake": Former US President George W. Bush