ക്രൗഡ് ഫണ്ടിങ് എന്താ പുതിയ ഇടപാടു വല്ലതുമാണോ? അല്ലേ അല്ല. കമ്യൂണിറ്റി ക്രെഡിറ്റ് സംവിധാനമായ പണപ്പയറ്റിന്റെയും (കുറിക്കല്യാണം) അതു രൂപം മാറിയെത്തിയ കുറി(ചിട്ടി)യുടെയുമൊക്കെ ആധുനിക രൂപമായി ഇതിനെ കാണാം... Crowd funding, Fund raising for charity, Manorama Online

ക്രൗഡ് ഫണ്ടിങ് എന്താ പുതിയ ഇടപാടു വല്ലതുമാണോ? അല്ലേ അല്ല. കമ്യൂണിറ്റി ക്രെഡിറ്റ് സംവിധാനമായ പണപ്പയറ്റിന്റെയും (കുറിക്കല്യാണം) അതു രൂപം മാറിയെത്തിയ കുറി(ചിട്ടി)യുടെയുമൊക്കെ ആധുനിക രൂപമായി ഇതിനെ കാണാം... Crowd funding, Fund raising for charity, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രൗഡ് ഫണ്ടിങ് എന്താ പുതിയ ഇടപാടു വല്ലതുമാണോ? അല്ലേ അല്ല. കമ്യൂണിറ്റി ക്രെഡിറ്റ് സംവിധാനമായ പണപ്പയറ്റിന്റെയും (കുറിക്കല്യാണം) അതു രൂപം മാറിയെത്തിയ കുറി(ചിട്ടി)യുടെയുമൊക്കെ ആധുനിക രൂപമായി ഇതിനെ കാണാം... Crowd funding, Fund raising for charity, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നര വയസ്സുകാരൻ മുഹമ്മദിന് കോടികളുടെ മരുന്ന് വാങ്ങാൻ മലയാളി നടത്തിയ ക്രൗഡ് ഫണ്ടിങ് വൻ വിജയമായി. ഓൺലൈൻ വഴി കാരുണ്യം പരമാവധി ‘ഷെയർ’ ചെയ്യപ്പെട്ടപ്പോൾ ദിവസങ്ങൾക്കകം ലഭിച്ചത് മരുന്നിനാവശ്യമായ 18 കോടി രൂപ! എന്നാൽ ഓൺലൈനിനും സോഷ്യൽ മീഡിയയ്ക്കും മുന്നേ നമ്മുടെ പൂർവികർക്കുമുണ്ടായിരുന്നു ഒരിനം ക്രൗഡ് ഫണ്ടിങ്– പണപ്പയറ്റ് എന്ന പേരിൽ..

സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കണ്ണൂർ സ്വദേശി ഒന്നര വയസ്സുകാരൻ മുഹമ്മദിന് മരുന്ന് ഇറക്കുമതി ചെയ്യാൻ 18 കോടി രൂപ സമാഹരിച്ചതോടെ ക്രൗഡ് ഫണ്ടിങ് മലയാളികൾക്കിടയിലും ചർ‌ച്ചാവിഷയമായിരിക്കുകയാണ്. മുഹമ്മദിനായി മലയാളികൾ കാട്ടിയ ഉദാര മനസ്കത, കരുതലിന്റെ വലിയ നേർസാക്ഷ്യമായെങ്കിൽ ഇതിന്റെ പേരിൽ മറ്റു ചിലരുടെ തട്ടിപ്പുകൾ ഉണ്ടാകാതിരിക്കാൻ കൃത്യമായ ചട്ടക്കൂടും നിയന്ത്രണവും വേണമെന്ന് കോടതി ഇടപെടലുമുണ്ടായി.

ADVERTISEMENT

ക്രൗഡ് ഫണ്ടിങ് എന്താ പുതിയ ഇടപാടു വല്ലതുമാണോ? അല്ലേ അല്ല. നൂറ്റാണ്ടുകൾക്കു മുൻപു മുതൽ കേരളത്തിൽ പ്രാദേശികമായി പ്രചാരത്തിലുണ്ടായിരുന്നതും വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നതുമായ കമ്യൂണിറ്റി ക്രെഡിറ്റ് സംവിധാനമായ പണപ്പയറ്റിന്റെയും (കുറിക്കല്യാണം) അതു രൂപം മാറിയെത്തിയ കുറി(ചിട്ടി)യുടെയുമൊക്കെ ആധുനിക രൂപമായി ഇതിനെ കാണാം.

മുഹമ്മദ് കണ്ണൂരിലെ വീട്ടിൽ. ചിത്രം: മനോരമ

പലിശയും കടക്കെണിയുമില്ലാതെ അത്യാവശ്യങ്ങൾക്ക് പണം സമാഹരിക്കുക, അവസരം കിട്ടുമ്പോൾ അത് മടക്കി നൽകുക എന്നിങ്ങനെ പോകുന്നു ഇവയുടെ അടിസ്ഥാന തത്വം. ഇന്റർനെറ്റും സമൂഹമാധ്യമങ്ങളുമില്ലാതിരുന്ന കാലത്ത് പ്രാദേശികമായിട്ടായിരുന്നു നമ്മുടെ നാടൻ ക്രൗഡ് ഫണ്ടിങ്ങിന്റെ പ്രവർത്തനം. 

കുറിക്കല്യാണം അഥവാ പണപ്പയറ്റ്

പണപ്പയറ്റെന്നാൽ പണം കൈമാറ്റം എന്നുതന്നെ അർഥം. കല്യാണത്തിനെന്നപോലെ കുറി നൽകി ക്ഷണിക്കുന്നതിനാൽ കുറിക്കല്യാണം എന്നും പേരു വന്നു. പണം അത്യാവശ്യമായി വരുന്ന സന്ദർഭങ്ങളിൽ സുഹൃത്തുക്കളെയും നാട്ടുകാരെയും കുറി നൽകി ക്ഷണിച്ചുവരുത്തി, അവർക്ക് സദ്യവിളമ്പി, ശേഷം ഓരോരുത്തർക്കും സാധ്യമാകുന്ന തുക സംഭാവനയായി സ്വീകരിക്കുക. ഇതാണ് രീതി.

ADVERTISEMENT

മലബാറിൽ, പ്രത്യേകിച്ച് കണ്ണൂർ ജില്ലയുടെ തെക്കും കോഴിക്കോട് ജില്ലയുടെ വടക്കുമാണ് പണപ്പയറ്റിന് ഏറെ പ്രചാരമുണ്ടായിരുന്നത്. ഇടത്തരക്കാരുടെ ഇടയിലും താഴ്ന്ന വരുമാനക്കാരായ ദിവസക്കൂലിക്കാരുടെ ഇടയിലുമാണ് വ്യാപകമായി നടന്നിരുന്നത്. അപൂർവമായി സമ്പന്നർക്കിടയിലും. പയറ്റു നടത്തുന്നവരുടെ സാമൂഹ്യ നിലവാരവും ബന്ധങ്ങളും അനുസരിച്ചാണ് പയറ്റിനുള്ള ആളെണ്ണം.

പ്രതീകാത്മക ചിത്രം (Photo - A StockStudio/Shutterstock)

പയറ്റിനെത്തുന്നവർ നൽകുന്ന തുക കൃത്യമായി രേഖപ്പെടുത്തും. ചെറുതോ വലുതോ എത്ര തുക വേണമെങ്കിലും നൽകാം. അതിനുള്ള രസീത് (കുറ്റി) ലഭിക്കും. പിന്നീട് ഓരോരുത്തരും നടത്തുന്ന പയറ്റിലാണ് അവർക്ക് തുക തിരികെ ലഭിക്കുക. ലഭിച്ച തുകയുടെ ഇരട്ടിയെങ്കിലും തിരികെ നൽകണം. അതിലും കൂടുതൽ വേണമെങ്കിലും നൽകാം. പണം തിരികെ നൽകാതിരുന്നാൽ അത് വലിയ അഭിമാനക്ഷതമാകും.

പയറ്റിനു ക്ഷണിച്ചിട്ട് പോകാതിരിക്കുന്നതും നാണക്കേടായി പരിഗണിക്കും. ഈ  സാമൂഹിക കെട്ടുപാട് തന്നെയാണ് പണപ്പയറ്റിലെ ഏറ്റവും വലിയ ഈട്. വിവാഹ ആവശ്യത്തിനും വീട് വയ്ക്കുന്നതിനുമൊക്കെ ഇത്തരത്തിൽ പയറ്റ് നടത്തിയിരുന്നു. നാട്ടുകാരുടെ സഹകരണ മനോഭാവവും കൂട്ടായ്മയുമാണ് ഇവിടെയെല്ലാം തെളിഞ്ഞുകാണുന്നത്.

ചിട്ടി– കുറി

ADVERTISEMENT

ചിട്ടി– കുറി എന്നൊക്കെ അറിയപ്പെടുന്ന ചിറ്റ് ഫണ്ട്സ് പഴയ കുറിക്കല്യാണത്തിന്റെ പരിഷ്കൃത പതിപ്പാണ്. ഒരുകൂട്ടം ആളുകൾ ചേർന്ന് മാസാമാസം ഒരു തുക നടത്തിപ്പുകാരനു കൈമാറുന്നു. അയാൾ ഓരോ തവണയും ആവശ്യമുള്ളവർക്ക് അത് നൽകുന്നു. ആവശ്യക്കാർ ഒന്നിലേറെ വരുമ്പോൾ ഇവർ തമ്മിൽ ലേലമാകുന്നു. ലേലം തുക ഉയരുമ്പോൾ ലഭിക്കുന്ന തുക എല്ലാവർക്കുമായി വീതിച്ചു നൽകുന്നു (വീതപ്പലിശ). പണത്തിന് ആവശ്യം വരുമ്പോൾ ചിട്ടി വിളിച്ചെടുക്കാം എന്നത് ഇതിന്റെ സൗകര്യം. ഈ തുകയ്ക്ക് പലിശ നൽകേണ്ടി വരുന്നില്ല എന്നതാണ് മേന്മ.

ആൾക്കൂട്ട സിനിമ: ഒരാൾപ്പൊക്കം

ആധുനിക ക്രൗഡ് ഫണ്ടിങ്ങിന്റെ ചില മുൻ മാതൃകകളും മലയാളിക്കു മുന്നിലുണ്ട്. 2013ൽ കാഴ്ച ചലച്ചിത്ര വേദിയുടെ ആഭിമുഖ്യത്തിൽ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ഒരാൾപ്പൊക്കം സിനിമ ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിച്ചാണ് നിർമിച്ചത്. എന്റർടെയ്ൻമെന്റ് സ്റ്റാർട്ടപ് കമ്പനിയായ സ്പ്രിങ്ങറാണ് ഇതിനായി ഓൺലൈൻ പ്ലാറ്റ്ഫോം തയാറാക്കിയത്. 25 ലക്ഷം രൂപയായിരുന്നു നിർമാണച്ചെലവ്. ചെലവു സംബന്ധിച്ചും നിർമാണ പുരോഗതി സംബന്ധിച്ചും ഈ പ്ലാറ്റ്ഫോമിലൂടെ നിക്ഷേപകരെ അറിയിച്ചുകൊണ്ടിരുന്നു.

ഒരാൾപ്പൊക്കം ചിത്രത്തിലെ രംഗം.

2014ലെ മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഈ ജനകീയ സിനിമയ്ക്കായിരുന്നു. വിഖ്യാത സംവിധായകൻ ജോൺ ഏബ്രഹാം തന്റെ പല സിനിമകൾക്കും പണം കണ്ടെത്തിയത് സുഹൃത്തുക്കളിൽനിന്നും അഭ്യുദയകാംക്ഷികളിൽനിന്നും ചെറു തുകവീതം സംഭാവന വാങ്ങിയാണ്. ബോളിവുഡിലും ഹോളിവുഡിലും ക്രൗഡ് ഫണ്ടിങ് സിനിമാ നിർമാണം മുൻപേ നടന്നിട്ടുണ്ട്.

സ്റ്റാർട്ടപ്പുകളുടെ അത്താണി

പാശ്ചാത്യ സംരംഭക ലോകത്ത് ക്രൗഡ് ഫണ്ടിങ് ഏറെ മുൻപുതന്നെ പ്രചാരം നേടിയിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം ബ്രിട്ടിഷ് റോക്ക് ബാൻഡ് മരിലിയൻ യുഎസിൽ പര്യടനം നടത്തിയപ്പോൾ ആരാധകർ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സമാഹരിച്ചത് 60,000 ഡോളറാണ്. ഇത് ബാൻഡിന് പുതുജീവൻ നൽകി.

മരിലിയൻ ബാൻഡിന്റെ പ്രകടനം. ചിത്രം: Wikipedia

ഇതോടെ വിനോദ മേഖലയിൽ ക്രൗഡ് ഫണ്ടിങ് വ്യാപകമായി. ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമുകളും കൂണുപോലെ മുളച്ചു. ഫണ്ട് റൈസ്, ക്രൗഡ് സ്ട്രീറ്റ്, കിക്ക്‌സ്റ്റാർട്ടർ, ഇൻഡീഗോഗോ, പോക്കറ്റ്‌ഹബ്, ഫണ്ട്‌ലി, ഗോഫണ്ട്‌മി, കീറ്റോ, മിലാപ്... ഇങ്ങനെ എത്രയെത്ര സംരംഭങ്ങൾ. ഇന്ന് സ്റ്റാർട്ടപ് സംരംഭകരുടെ പ്രധാന അത്താണി കൂടിയാണ് ക്രൗഡ് ഫണ്ടിങ്. 

English Summary: Check out some Malayali Models of Crowdfunding

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT