പ്രാദേശികരായ ഹരിദ്വാർ നിവാസികളെ സംബന്ധിച്ച് കാവടിയുടെ അവസാന നാളുകൾ എന്നത് ശബ്ദക്കടലിൽ പെട്ട അവസ്ഥയായിരിക്കും. ഡിജെ സെറ്റുമായി നൂറുകണക്കിന് വാഹനങ്ങൾ. ഒടുവിൽ അതിനു കോടതി നിയന്ത്രണം വരുത്തി....Kanwar Yatra 2021, Kanwar Yatra UP, Kanwar Yatra 2021 date

പ്രാദേശികരായ ഹരിദ്വാർ നിവാസികളെ സംബന്ധിച്ച് കാവടിയുടെ അവസാന നാളുകൾ എന്നത് ശബ്ദക്കടലിൽ പെട്ട അവസ്ഥയായിരിക്കും. ഡിജെ സെറ്റുമായി നൂറുകണക്കിന് വാഹനങ്ങൾ. ഒടുവിൽ അതിനു കോടതി നിയന്ത്രണം വരുത്തി....Kanwar Yatra 2021, Kanwar Yatra UP, Kanwar Yatra 2021 date

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രാദേശികരായ ഹരിദ്വാർ നിവാസികളെ സംബന്ധിച്ച് കാവടിയുടെ അവസാന നാളുകൾ എന്നത് ശബ്ദക്കടലിൽ പെട്ട അവസ്ഥയായിരിക്കും. ഡിജെ സെറ്റുമായി നൂറുകണക്കിന് വാഹനങ്ങൾ. ഒടുവിൽ അതിനു കോടതി നിയന്ത്രണം വരുത്തി....Kanwar Yatra 2021, Kanwar Yatra UP, Kanwar Yatra 2021 date

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരാഖണ്ഡ് സർക്കാർ ആദ്യമേ നിരോധിച്ച കൻവാർ യാത്ര. പിന്നീട് യുപി സർക്കാർ അനുമതി നൽകിയശേഷം പിൻമാറിയ കൻവർ യാത്ര. കൻവർ യാത്രയെന്ന കാവടിയാത്രയെക്കുറിച്ച് ഒരു താപസന്റെ കുറിപ്പ്... 

പുലർകാലത്ത് മഞ്ഞുമൂടി നിൽക്കുന്ന അറ്റം കാണാ വയലുകളുടെ നടുവിലൂടെയുള്ള നാലുവരിപ്പാതയിൽ പതിവ് വാഹനങ്ങളൊന്നുമില്ല. പകരം 200 കിലോമീറ്ററിലധികം നീളമുള്ള ഹരിദ്വാർ-ഡൽഹി ദേശീയപാതയിലെങ്ങും കാവി നിറത്തിലുള്ള വസ്ത്രവും ധരിച്ച് പലതരം കാവടികളുമായി ജനസഞ്ചയം. ‘ബം ബം ബോൽ ബം' ശരണം വിളികളോടെ നീങ്ങുകയാണവർ. മലയാളികൾക്ക് കാവടിയെന്നാൽ മുരുക ക്ഷേത്രമായ പഴനിയിലേക്കുള്ള യാത്രയാണ്. പഴനി യാത്ര സാധ്യമാവാത്തവരുടെ അനുരണനങ്ങൾ  കേരളത്തിലെ ഓരോ പ്രാദേശിക സുബ്രഹ്മണ്യ  ക്ഷേത്രങ്ങളിലും വർഷാവർഷം പൂരത്തിനരങ്ങേറുന്നു. പാൽക്കാവടിയായും ഭസ്മക്കാവടിയായും പലനിലക്കാവടികളായും പഴനിയാത്രയുടെ ചെറുപതിപ്പുകൾ. ഉത്തരേന്ത്യയിലും ഇതേ കാവടിയുടെ അൽപം വലിയ വകഭേദംതന്നെ അരങ്ങേറുന്നുണ്ട്.

കൻവർ യാത്രയിലെ ജനത്തിരക്ക്. ചിത്രം: PTI
ADVERTISEMENT

നിരവധി ഐതിഹ്യങ്ങളാണ് കാവടിയുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലുള്ളത്. അതിലൊന്ന് ഇപ്രകാരമാണ്. കൈലാസനാഥനായ ശിവൻ കാളകൂട വിഷം കഴിച്ചതിന്റെ ദോഷമകറ്റാൻ പരമ ഭക്തനായ രാവണൻ ഹരിദ്വാറിലെ ബ്രഹ്മാകുണ്ടിൽനിന്നും ഗംഗാ ജലവുമേന്തി ശിവന്റെ വിഗ്രത്തിൽ ധാര നടത്തിയത്രെ. അതിന്റെ തുടർച്ചയായി ഭക്തർ ആചരിക്കുന്നതാണ് കൻവർ യാത്ര. കാവടിയുടെ രണ്ട് വളയങ്ങൾക്ക് താഴെയും ഗംഗാജലം പാത്രത്തിൽ ഭദ്രമായി കോർത്തുവച്ച് ഗംഗാ തീരത്തുനിന്നും കാൽനടയായി സഞ്ചരിച്ച് സ്വന്തം ഗ്രാമത്തിലെ ക്ഷേത്രത്തിലെത്തിച്ച് ശിവ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നു.

ഇത് ഉത്തരേന്ത്യൻ കാവടി

ഉത്തരേന്ത്യയിൽ ആദ്യമായി ഞാൻ കാവടി കാണുന്നത് 1996 ലാണ്. വല്ലപ്പോഴും മാത്രമാണ് ആശ്രമ മതിലിനു വെളിയിൽ ഇറങ്ങാൻ അന്ന്  അവസരമുണ്ടാകുന്നത്. ഹരിദ്വാറിലെ നിരത്തുകൾ സാധാരണ സമയങ്ങളിൽ ഏറ്റവും അധികം ജനനിബിഢമാവുന്നത് അമാവാസി പൗർണമി ദിവസങ്ങളിലാണ്. അത് കൂടാതെ ഗംഗാ ദസറയും ജനസാന്ദ്രമാണ് . ശ്രാവണ മാസത്തിലെ ഒരു അമാവാസി ദിവസത്തോടടുപ്പിച്ച് വഴികളിലൊക്കെ പതിവിലുമധികം തിരക്ക്. മിക്കവരുടെയും തോളത്ത് കാവടിയുണ്ട് പക്ഷേ അവരൊന്നും ‘ഹര ഹരോ ഹര ഹര ’അല്ല പറയുന്നത് ‘ബം ബം ബോൽ ബം’എന്നാണ്. സംഭവം മൊത്തത്തിൽ എന്താണെന്നൊന്നും അന്നെനിക്ക്  മനസ്സിലായില്ല. അൽപം കൗതുകം തോന്നി ഞാൻ നോക്കി നിന്നു.

പഴനിക്കു പോകുന്നതു പോലെ കുറേയധികം ആൾക്കാർ പോവുന്നുണ്ട്. എന്താണു കാരണം എന്നൊന്നുമറിയില്ല. പിന്നീടെപ്പോഴോ ആണ് ഇത് ഉത്തരേന്ത്യൻ കാവടിയാണെന്ന് തിരിച്ചറിയുന്നത്. ശ്രാവണമാസത്തിലെ ഒരു നേർച്ച. അത് അവസാനിക്കുന്നത് നമ്മുടെ നാട്ടിലെ കർക്കിടകത്തിലെ അമാവാസി ദിവസത്തിലാണ്. ഇവിടെ ആ കാൽനട യാത്രകൾ അവസാനിക്കുന്നത് തീ‍ർഥയാത്ര നടത്തുന്നയാളുടെ ഗ്രാമത്തിലെ ശിവക്ഷേത്രത്തിലാണ്. കാവടിയാത്രയുടെ ഇതേ നാളുകളിൽ കാശിയിൽ പരിക്രമ വീഥികളിലുള്ള എല്ലാ ക്ഷേത്രങ്ങളിലും എല്ലാ തിങ്കളാഴ്ചയും ആയിരക്കണക്കിനു ഭക്തജനങ്ങളാണ് അഭിഷേക തീർഥമായി ഗംഗാജലവും കലശത്തിലാക്കി വരുന്നത് . 

കൻവർ യാത്ര. ചിത്രം: PTI
ADVERTISEMENT

കാവടിയാത്രയുടെ രൂപവും  ഭാവവും  മാറിയത് വളരെ പെട്ടെന്നായിരുന്നു 2000ത്തിൽ ഡൽഹിയിൽനിന്നും ഹരിദ്വാറിലേക്കോ തിരിച്ചോ പോവുമ്പോൾ റോഡരികിലൂടെ വല്ലപ്പോഴും മാത്രം ഒന്നും ഒറ്റയും ആയി നടന്നു പോകുന്ന യാത്രക്കാരെ കാണാമായിരുന്നു. അക്കാല ഘട്ടത്തിൽ അവരുടെ മുഖത്ത് ഭക്തിയുടെ മന്ത്രങ്ങളും ശരീരത്തിൽ ദീർഘയാത്രയുടെ ക്ഷീണവും കാണാം. മിക്കവാറും എല്ലാവരുടെയും കാലുകളുടെ അടിഭാഗം റോഡിലുരഞ്ഞ് പൊട്ടിയതിന്റെ അടയാളങ്ങൾ ബാൻഡേജായി  കാണാം. ഡൽഹിയും കടന്ന് ഹരിയാനയിലെ ഗുരുഗ്രാമിലേക്കും മേവാത്തിലേക്കും ഫരീദാബാദിലേക്കും പരിസരപ്രദേശങ്ങളിലുമായുള്ള ഗ്രാമങ്ങളിലേക്കും യാത്ര വളർന്നു.  

2005 ആയപ്പോഴേക്കും വഴികളിൽ അവർക്കുള്ള ഭക്ഷണത്തിനായുള്ള ലങ്കറുകൾ (അന്നക്ഷേത്രങ്ങൾ) ഉണ്ടായിത്തുടങ്ങി. ശബരിമല യാത്രക്കാർക്കുള്ള ഇടത്താവളങ്ങൾ പോലെ അതതു പ്രദേശത്തെ ഗ്രാമീണർ, പ്രത്യേകിച്ചും യുവാക്കൾ, രാപകലില്ലാതെ കാവടിയാത്രക്കാർക്കായി  കിടക്കാനും ഭക്ഷണത്തിനുമായി വേണ്ട സൗകര്യങ്ങൾ വ്യാപകമായി ചെയ്‌തു കൊടുക്കാനും തുടങ്ങി. കാവടിയുടെ ഭാവമാറ്റം അന്തരീക്ഷത്തിനുണ്ടാക്കിയ കാഴ്ചകൾ അൽപം കൗതുകത്തോടെ എല്ലാവരും വീക്ഷിക്കാൻ തുടങ്ങി. 2010നു ശേഷം ലോകം മാറിയതു പോലെയായി. ഓർമയിലെ ശ്രാവണമാസത്തിലെ ആദ്യ കാലങ്ങളിൽ അവസാനത്തെ ഒരാഴ്ച കഷ്ടി വാഹനങ്ങളിൽ തിരക്കായിരുന്നു. പ്രത്യേകിച്ചും ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സർക്കാർ വണ്ടികളുടെ മുകളിലൊക്കെ ഡൽഹിയിൽനിന്നു കയറുമ്പോൾ മനുഷ്യരേക്കാൾ കാവടികൾ നിറഞ്ഞു വന്നു. അത് ഹരിദ്വാറിലേക്കുള്ള വരവിൽ മാത്രം. തിരിച്ചു പോകുന്നത് എല്ലാവരും കാൽനടയായിട്ടാണ്.

ഗംഗാ ജലവും കയ്യിലേന്തി റിലേ ഓട്ടം

കാവടിയുടെ വളവിന്റെ രണ്ട് ഭാഗങ്ങളിലും പാത്രങ്ങളിൽ ഗംഗാജലം നിറച്ചു പോവുന്ന പതിവിൽനിന്നും ഡാക് കാവടി എന്നൊന്നു വ്യാപകമായി. ആരോഗ്യമുള്ള യുവാക്കളുടെ കൂട്ടം ഗംഗാ ജലവും കയ്യിലേന്തി ഡൽഹി വരെ അല്ലെങ്കിൽ അവരവരുടെ ഗ്രാമം വരെ റിലേ ഓട്ടം നടത്തുന്നതാണ് ഡാക് കാവടി.  ഓട്ടക്കാർക്ക് മാറിമാറി സഞ്ചരിക്കാനുള്ള ഒരു ലോറി ഒപ്പം സഞ്ചരിക്കുന്നുണ്ടാവും മാരത്തൺ ഓട്ടക്കാരെപ്പോലെ ഇവരെല്ലാം വളരെ നന്നായി പരിശീലിച്ചാണ് ഓട്ടക്കാവടിയിൽ പങ്കെടുക്കുന്നത്. ഒരാൾ തോളിലേറ്റി ചുമന്നു പോവുന്ന കാവടിയിൽനിന്നു മാറി അഞ്ചോ പത്തോ പേർ ചേർന്നു തോളിലേറ്റി പോവുന്ന കൂറ്റൻ കാവടികളും വന്നു. അതിനൊപ്പം വഴി മുഴുവൻ കുടുക്കി കുടുക്കി ഇരുപതും മുപ്പതും ബോക്സുകളുടെ അകമ്പടിയോടെ ഡിജെ സെറ്റുമായി വലിയ ലോറികളിലേന്തി ശിവ ഭഗവാന്റെ പാട്ടുമിട്ടു അടിപൊളിക്കാവടികളും എണ്ണത്തിലധികമായി. 

കൻവർ യാത്ര. ചിത്രം: PTI
ADVERTISEMENT

പ്രാദേശികരായ ഹരിദ്വാർ നിവാസികളെ സംബന്ധിച്ച് കാവടിയുടെ അവസാന നാളുകൾ എന്നത് ശബ്ദക്കടലിൽ പെട്ട അവസ്ഥയായിരിക്കും. ഡിജെ സെറ്റുമായി നൂറുകണക്കിന് വാഹനങ്ങൾ. ഒടുവിൽ അതിനു കോടതി നിയന്ത്രണം വരുത്തി. ഞാനാവട്ടെ 2010നു ശേഷം കാവടി യാത്രയുടെ അവസാനത്തെ ഒരാഴ്ച എങ്ങനെയെങ്കിലും ഹരിദ്വാറിൽനിന്നു മാറി നിൽക്കാൻ തുടങ്ങി. കാരണം ഡിജെ കളുടെ ശബ്ദംതന്നെ. പിന്നീട് ഒരു കാര്യം  മനസ്സിലായി. എന്നെപ്പോലെ  നിരവധി ആളുകളുണ്ടായിരുന്നു.

യാത്രികരുടെ സംഖ്യ 

ഇപ്പോഴത്തെ അവസ്ഥ അൽപം ഭേദപ്പെട്ടു. നാലുവരി പാത പണിതീരും മുൻപ് ഏകദേശം മൂന്നു വർഷം മുൻപു വരെ ഡൽഹി–ഹരിദ്വാർ 200 കിലോമീറ്റർ ഹൈവേ ഒരു മാസം പൂർണമായും കാവടിയാത്രക്കാർക്കുള്ളതായിരുന്നു. സാധാരണ വാഹനങ്ങൾ ഹൈവേയിൽനിന്നും വഴിതിരിച്ചു വിട്ടു. ഡൽഹിയിൽനിന്ന് ഹരിദ്വാറിലേക്കുള്ള വാഹനങ്ങൾ അഞ്ച് അഞ്ചര മണിക്കൂർ എടുത്തിരുന്നത് എട്ടും പത്തും മണിക്കൂർ കൊണ്ടു മാത്രം എത്തുന്ന അവസ്ഥ അനുഭവിച്ചിട്ടുണ്ട്. ഹൈവേയിലെ സ്ഥിരം വാഹനങ്ങൾ ഊടുവഴികളിലൂടെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തി. നിലവിൽ കാവടിയാത്ര എന്നാൽ നമ്മുടെ ശബരിമല തീർഥയാത്രയുടെ എത്രയോ വലിയ പതിപ്പായി വളർന്നിരിക്കുന്നു.

ഇവിടെ യാത്രികരുടെ സംഖ്യ എത്രയെന്ന് ചോദിച്ചാൽ ഡൽഹിയിൽ നിന്നും ഡെറാഡൂണിലേക്കുള്ള നാഷനൽ ഹൈവേ നിറഞ്ഞൊഴുകി ഒരു മാസക്കാലത്തേക്ക് രാപകലില്ലാതെ ആൾക്കൂട്ടം എന്നു മനസ്സിലാക്കാം. അതിനു സമാനമായി ഗംഗോത്രിയിലും കേദാർനാഥിലും എന്നുവേണ്ട എവിടെയൊക്കെ തീർഥങ്ങളുണ്ടോ അവിടെനിന്നെല്ലാം കാവടിയുമായി തീർഥാടകരുമുണ്ട്. അവരാവട്ടെ നടന്നെത്തേണ്ട ദൂരത്തെക്കുറിച്ച് ഭയാശങ്കകളില്ലാതെ രാത്രിയും പകലും കണക്കാക്കാതെ കാൽനടയായി നീങ്ങുന്നു,  ബം ബം ബോൽ ബം’ എന്ന ശരണധ്വനികളുമായി. അതിൽ സ്ത്രീ–പുരുഷ വ്യത്യാസമില്ലാതെ എല്ലാ പ്രായക്കാരുമുണ്ട് എല്ലാ ദേശക്കാരുമുണ്ട്. അവരുടെ സംഖ്യ വർഷാവർഷം അധികരിച്ചു വരുന്നു. അവരുടെ ശരണ നാദം കൈലാസം വരെ മുഴങ്ങുമാറ്  ഉച്ചത്തിൽ അഹോരാത്രം  പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു

English Summary: What is Kanwar Yatra? A Sadhu's Memories