കോഴിക്കോട്∙ എസ്എസ്എൽസി പരീക്ഷയ്ക്ക് ഒരു വിഷയത്തിന് ഹാജരായില്ലെന്ന് രേഖപ്പെടുത്തിയ വിദ്യാർഥി ഒടുവിൽ പാസ്സായി. മേപ്പയ്യൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി ... Muhammed Yasin, SSLC, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ എസ്എസ്എൽസി പരീക്ഷയ്ക്ക് ഒരു വിഷയത്തിന് ഹാജരായില്ലെന്ന് രേഖപ്പെടുത്തിയ വിദ്യാർഥി ഒടുവിൽ പാസ്സായി. മേപ്പയ്യൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ മുഹമ്മദ് യാസീൻ ഹാജരായില്ലെന്നു രേഖപ്പെടുത്തപ്പെട്ട ഇംഗ്ലിഷിനു ഹാജർ രേഖപ്പെടുത്തി ഗ്രേഡ് നൽകി. ഇന്നലെയാണ് കുട്ടിക്ക് മാർക് ലിസ്റ്റ് ലഭിച്ചത്.

കോവിഡ് രോഗബാധിതനുമായി സമ്പർക്കമുണ്ടെന്ന കാരണത്താൽ ആദ്യദിവസങ്ങളിൽ കുട്ടിക്ക് പ്രത്യേക മുറി ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇംഗ്ലിഷ് പരീക്ഷയുടെ ദിവസം കുട്ടി മറ്റു കുട്ടികൾക്കൊപ്പം ക്ലാസ്മുറിയിലാണ് ഇരുന്നത്. പ്രത്യേക മുറിയിൽ കുട്ടി എത്താതിരുന്നതിനെ തുടർ‍ന്നാണ് ഹാജർ രേഖപ്പെടുത്താതിരുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

ADVERTISEMENT

ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം കാരണമാണ് എസ്എസ്എൽസി ഫലം വന്നപ്പോൾ ഇംഗ്ലിഷിനു ഹാജർ രേഖപ്പെടുത്തിയതെന്നും പിടിഎ പ്രസിഡന്റ് കെ.രാജീവൻ പറഞ്ഞു. സി പ്ലസ് ഗ്രേഡാണ് ഇംഗ്ലിഷിന് രേഖപ്പെടുത്തിയത്.

മനോരമ വാർത്തയെ തുടർന്ന് കഴിഞ്ഞ ദിവസം മന്ത്രിക്കും വിദ്യാഭ്യാസവകുപ്പിനും പരാതി നൽകിയിരുന്നു. സ്കൂൾ അധികൃതരും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടു. തുടർന്നാണ് പ്രശ്നം പരിഹരിച്ചു പുതിയ മാർക്ക്‌ലിസ്റ്റ് പുറത്തിറക്കിയത്.

ADVERTISEMENT

English Summary: Muhammed Yasin who according to teachers absent for English Exam has now passed