ശ്രീനഗർ ∙ ജമ്മുവിലെ തിരക്കേറിയ മാർക്കറ്റിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ടു ഡ്രോണിൽ എത്തിച്ച സ്ഫോടക വസ്തുക്കളാണു കഴിഞ്ഞ ദിവസം ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തിക്കു സമീപം. Pakistan, Jammu and Kashmir, Drone, Indian Army, Manorama News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ ∙ ജമ്മുവിലെ തിരക്കേറിയ മാർക്കറ്റിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ടു ഡ്രോണിൽ എത്തിച്ച സ്ഫോടക വസ്തുക്കളാണു കഴിഞ്ഞ ദിവസം ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തിക്കു സമീപം വെടിവച്ചിട്ടതെന്നു ജമ്മു കശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിങ്. ഫെബ്രുവരിയിലെ വെടിനിർ‌ത്തൽ ഉടമ്പടി ലംഘിച്ചുകൊണ്ടു ഭീകര പ്രവർത്തനങ്ങൾക്കായി പാക്കിസ്ഥാൻ സായുധ സഹായങ്ങൾ നൽകുന്നത് ഇതിൽനിന്നു വീണ്ടും വ്യക്തമായതായും അദ്ദേഹം പറഞ്ഞു.

പൊലീസും മറ്റു സുരക്ഷാ ഏജൻസികളും ഒട്ടേറെ പ്രവർത്തകരെ അറസ്റ്റു ചെയ്തതോടെ ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുടെ ആയുധ ശേഖരത്തിൽ കുറവുവന്നു. കഴിഞ്ഞ സെപ്റ്റംബർ മുതൽ കശ്മീരിലേക്ക് ആയുധവും പണവും കടത്തുന്നതിനു പാക്കിസ്ഥാൻ ഡ്രോണുകള്‍ ഉപയോഗിക്കുന്നു.

ADVERTISEMENT

പാക്കിസ്ഥാനിൽ നിന്നുള്ള ഒരു ഹെക്സകോപ്ടർ ജമ്മു കശ്മീരിലെ കനചാക് മേഖലയ്ക്കു സമീപം 23നു പൊലീസ് വെടിവച്ചിട്ടിരുന്നു. ഡ്രോണിലെ 5 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു ജമ്മുവിൽ സ്ഫോടനം നടത്താന്‍ ജയ്ഷെ മുഹമ്മദ് ലക്ഷ്യമിട്ടിരുന്നതായി ഇന്റലിജൻസ് വിഭാഗം അറിയിച്ചു. നിയന്ത്രണ രേഖയ്ക്കു സമീപമുള്ള വെടിനിർത്തൽ ഉടമ്പടിയുടെ ലംഘനമാണ് ഇതിലൂടെ പാക്കിസ്ഥാൻ നടത്തിയത്.

അടുത്ത കാലത്താണു ഡ്രോണുകൾ സ്ഫോടനത്തിനും മറ്റും ഉപയോഗിച്ചു തുടങ്ങിയത്. ആദ്യമൊക്കെ വലിയ ആശങ്ക ഉണ്ടായിരുന്നു. എന്നാൽ അധികം വൈകാതെതന്നെ ഭീഷണികൾ അതിജീവിക്കാനുള്ള നടപടികൾ ഞങ്ങൾ സ്വീകരിച്ചു. സുരക്ഷാ സേനയും പൊലീസും ഇതിനെ വളരെ ഫലപ്രദമായാണ് ഇപ്പോൾ നേരിടുന്നത്– സിങ് വ്യക്തമാക്കി.

ADVERTISEMENT

English Summary: Pakistan trying to maintain supply lines to terror groups using drones: J-K Police chief