മരണത്തിന് മിനിറ്റുകൾക്ക് മുൻപ് ഡോക്ടറുടെ സന്തോഷചിത്രം; വിങ്ങി ഉറ്റവർ
ന്യൂഡൽഹി∙ മരിക്കുന്നതിന് മിനിറ്റുകൾക്കു മുൻപ് ജയ്പുരിൽനിന്നുള്ള ആയുർവേദ ഡോക്ടർ ട്വീറ്റ് ചെയ്ത സന്തോഷത്തോടെയുള്ള ചിത്രം കണ്ടു വിങ്ങുകയാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും.... Himachal Pradesh Landslide, Dr Deepa Sharma, Jaipur Ayurvedic Doctor, Malayala Manorama, Manorama Online, Manorama News

ന്യൂഡൽഹി∙ മരിക്കുന്നതിന് മിനിറ്റുകൾക്കു മുൻപ് ജയ്പുര്‍ സ്വദേശിയായ ആയുർവേദ ഡോക്ടർ ട്വീറ്റ് ചെയ്ത സന്തോഷത്തോടെയുള്ള ചിത്രം കണ്ടു വിങ്ങുകയാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും. ഞായറാഴ്ച ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കൂറ്റൻ പാറകൾ വാഹനത്തിലേക്കു വീണ് കൊല്ലപ്പെട്ടവരിൽ ഡോ. ദീപ ശർമയും ഉൾപ്പെടുന്നു. ഒൻപതു വിനോദസഞ്ചാരികളാണ് അന്നു മരിച്ചത്.
ഞായറാഴ്ച മരിക്കുന്നതിന് മിനിറ്റുകൾക്കു മുൻപ് പോസ്റ്റ് ചെയ്ത ട്വീറ്റിൽ ‘പൊതുജനങ്ങൾക്ക് എത്താവുന്ന ഇന്ത്യയിലെ അവസാന പോയിന്റിൽ നിൽക്കുന്നു’ എന്നായിരുന്നു ട്വീറ്റ്. ടിബറ്റുമായി അതിർത്തി പങ്കിടുന്ന നഗാസ്റ്റി ഐടിബിപി ചെക്‌പോസ്റ്റിന്റെ ചിത്രം പങ്കുവച്ചായിരുന്നു ട്വീറ്റ്. ഉച്ചയ്ക്ക് 12.59നായിരുന്നു പോസ്റ്റ്. ബസ്തേരിക്കു സമീപം സംഗ്ല – ചിറ്റ്കുൽ റോഡിൽ അപകടം നടക്കുന്ന ഉച്ചയ്ക്ക് 1.25നും.
സന്തോഷത്തോടെ ക്യാമറയ്ക്കുമുന്നിൽ പോസ് ചെയ്തെടുത്ത ചിത്രത്തിനോടൊപ്പം നൽകിയ കുറിപ്പിൽ 80 കിലോമീറ്ററുകൾ കഴിയുമ്പോൾ ടിബറ്റ് എത്തുമെന്നും അവിടം ചൈന അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും പറയുന്നു.
English Summary: Minutes Before She Died In Himachal Landslide, Doctor Tweeted This Photo