മരണത്തിനു ദിവസങ്ങൾക്കു മുൻപ് ഏറ്റവും പുതിയ സമൂഹമാധ്യമങ്ങളിലൊന്നിൽ (ക്ലബ്ഹൗസ്) ട്രാൻസ്ജെൻഡറുകളുടെ വിഷയം ചർച്ചയ്ക്കു വന്നു. ചർച്ചയുടെ റൂമിൽ അനന്യയും കയറി. ഉടൻ അനന്യയെ നീക്കം ചെയ്തു. ഡോക്ടർ ഇടപെട്ടാണ് ഇതു ചെയ്തത്. Transgender Anannyah death

മരണത്തിനു ദിവസങ്ങൾക്കു മുൻപ് ഏറ്റവും പുതിയ സമൂഹമാധ്യമങ്ങളിലൊന്നിൽ (ക്ലബ്ഹൗസ്) ട്രാൻസ്ജെൻഡറുകളുടെ വിഷയം ചർച്ചയ്ക്കു വന്നു. ചർച്ചയുടെ റൂമിൽ അനന്യയും കയറി. ഉടൻ അനന്യയെ നീക്കം ചെയ്തു. ഡോക്ടർ ഇടപെട്ടാണ് ഇതു ചെയ്തത്. Transgender Anannyah death

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരണത്തിനു ദിവസങ്ങൾക്കു മുൻപ് ഏറ്റവും പുതിയ സമൂഹമാധ്യമങ്ങളിലൊന്നിൽ (ക്ലബ്ഹൗസ്) ട്രാൻസ്ജെൻഡറുകളുടെ വിഷയം ചർച്ചയ്ക്കു വന്നു. ചർച്ചയുടെ റൂമിൽ അനന്യയും കയറി. ഉടൻ അനന്യയെ നീക്കം ചെയ്തു. ഡോക്ടർ ഇടപെട്ടാണ് ഇതു ചെയ്തത്. Transgender Anannyah death

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ മരണത്തിലേക്കു നയിച്ച സമ്മർദങ്ങളെക്കുറിച്ച് സമഗ്രഅന്വേഷണം നടത്തണമെന്നും കുറ്റക്കാർക്ക് അർഹമായ ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ട്രാൻസ്ജെൻസർ സുഹൃത്തുക്കൾ രംഗത്തിറങ്ങുന്നു. സ്ത്രീയായി രൂപാന്തരം പ്രാപിക്കാൻ നടത്തിയ ശസ്ത്രകിയ പരാജയപ്പെട്ടതിലെ ശാരീരികവും മാനസികവുമായ തിരിച്ചടികൾ മാത്രമല്ല, ട്രാൻസ്ജെൻഡർ സമൂഹത്തിൽനിന്നേറ്റ ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലുകളുമാണ് അനന്യയെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് ഇവരുടെ ശക്തമായ വാദം. ഇതാരൊക്കെയെന്നു കണ്ടുപിടിക്കണമെന്നും ഇതിനായി സമഗ്ര അന്വേഷണം വേണമെന്നുമാണ് ഇവരുടെ ആവശ്യം. ഇത്തരമൊരു ആവശ്യവുമായി രംഗത്തുവന്നവരിൽ അനന്യയുടെ അടുത്ത സുഹൃത്ത് കൂടിയായ കോഴിക്കോട് സ്വദേശി ട്രാൻസ്‌ജെൻഡർ വൈഖ സുബ്രഹ്മണ്യവുമുണ്ട്. അനന്യയുടെ മരണത്തിനു പിന്നിലെ ചില സത്യങ്ങൾ തുറന്നു പറയുകയാണ് വൈഖ...

എന്താണ് അനന്യയെ മരണത്തിലേക്കു നയിച്ചത്?

ADVERTISEMENT

കൊല്ലം സ്വദേശിയായ അനന്യ ഒരു വർഷം മുൻപാണ് എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഡോക്ടർദമ്പതികളുടെ കീഴിലായിരുന്നു ചികിത്സ. ഭർത്താവാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ദുഃഖകരമെന്നു പറയട്ടെ, ശസ്ത്രക്രിയ പരാജയമായിരുന്നു. ഇതിന്റെ ഫലമായി അനന്യ കഴിഞ്ഞ ഒരു വർഷമായി അനുഭവിച്ചുവന്ന ശാരീരികവും മാനസികവുമായ വേദനകൾ പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. മരണത്തിനും ഏതാനും ദിവസം മുൻപുവരെ എന്നോട് സംസാരിച്ചപ്പോൾ ഇതൊക്കെ പറഞ്ഞിരുന്നു.

അനന്യ കുമാരി അലക്സ് (സമൂഹമാധ്യമത്തിലെ ചിത്രം)

ശസ്തക്രിയ നടത്തിയ ഡോക്ടറെ പിന്നീടു ബന്ധപ്പെട്ടില്ലേ?

ഇതുസംബന്ധിച്ച് കൂടുതൽ പഠിച്ചശേഷം വീണ്ടുമൊരു ശസ്ത്രക്രിയ ചെയ്യാവുന്നതാണെന്ന മറുപടിയാണ് ഡോക്ടറിൽനിന്നു ലഭിച്ചത്.

പെട്ടെന്നുണ്ടായ മാനസിക സമ്മർദം എന്തായിരിക്കാം?

ADVERTISEMENT

മരണത്തിനു ദിവസങ്ങൾക്കു മുൻപ് ഏറ്റവും പുതിയ സമൂഹമാധ്യമങ്ങളിലൊന്നിൽ (ക്ലബ്ഹൗസ്) ട്രാൻസ്ജെൻഡറുകളുടെ വിഷയം ചർച്ചയ്ക്കു വന്നു. ഇതിൽ ട്രാൻസ്ജെൻഡർ പ്രതിനിധികളും ഒപ്പം അനന്യയെ ശസ്തക്രിയ ചെയ്ത ഡോക്ടറും പങ്കെടുക്കാനെത്തിയിരുന്നു. ചർച്ചയുടെ റൂമിൽ അനന്യയും കയറി. ഉടൻ അനന്യയെ ഈ ചർച്ചയിൽനിന്നു നീക്കം ചെയ്തു. ഡോക്ടർ ഇടപെട്ടാണ് ഇതു ചെയ്തത്.

ഉടൻ അനന്യ എന്നെ വിളിച്ചു. ഇതിൽ ഇടപെടണമെന്നു പറഞ്ഞു. ‘നിന്റെ ബന്ധുക്കളായ പലരും ആ മുറിയിലുണ്ട്. അവരാരും നിന്നെ പുറത്താക്കിയപ്പോൾ ഒരക്ഷരം പറഞ്ഞില്ലല്ലോ..’ എന്നു ഞാൻ മറുപടിയും പറഞ്ഞു. അൽപം കഴിഞ്ഞപ്പോൾ എന്നെയും ആ ചർച്ചയിൽനിന്നു പുറത്താക്കി. പിന്നീട് വീട്ടിൽനിന്നു പുറത്തിറങ്ങിയ അനന്യ കൂട്ടുകാരി ദയ ഗായത്രിയുടെ വീട്ടിലെത്തി ഇതേ വിഷയത്തിൽ ക്ലബ്ഹൗസിൽ ചർച്ചയുടെ മറ്റൊരു മുറി തുറന്നു. ഞാനും അതിൽ ചേർന്നു. അനന്യ തനിക്കു പറയാനുള്ളതെല്ലാം അതിൽ തുറന്നുപറഞ്ഞു. അനന്യയോട് ഐക്യദാർഢ്യവുമായി നിരവധിപേർ ആ ചർച്ചാമുറിയിലെത്തി തങ്ങളുടെ നിലപാട് വ്യക്തമാക്കി. ആദ്യചർച്ചയിൽ അനന്യയെ പിന്തുണയ്ക്കാതിരുന്ന പലരും പിന്നീടെത്തി അനന്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

പിന്നീട് എന്തു സംഭവിച്ചു?

ഈ ചർച്ചയിലാണ് അനന്യയ്ക്ക് വീണ്ടുമൊരു ശസ്തക്രിയ ഡൽഹിയിലെ പ്രശസ്തമായ ആശുപത്രിയിൽ സൗജന്യമായി നടത്താൻ സഹായവാഗ്ദാനവുമായി തൃശൂർ സ്വദേശി ജോബി ജോർജ് രംഗത്തുവന്നത്. ചികിത്സാചെലവിലേക്ക് ഒരു ലക്ഷം രൂപയും, വിമാനയാത്രയ്ക്ക് ടിക്കറ്റുമായിരുന്നു വാഗ്ദാനം ചെയ്തത്. ഇന്ത്യയിൽ ലിംഗമാറ്റ ശസ്തക്രിയയ്ക്കു വേണ്ടി മാത്രമായി പ്രവർത്തിക്കുന്ന ആശുപത്രിയാണത്. ഡോ. നരേന്ദ്ര കൗശിക്കിന്റെ നേതൃത്വത്തിൽ അനന്യയ്ക്ക് വിജയപ്രദമായ ശസ്തക്രിയയ്ക്ക് അങ്ങനെ വഴി തുറന്നതായിരുന്നു.

ADVERTISEMENT

ഇതെങ്ങനെ മുടങ്ങി?

അവിടെയാണ് ട്രാൻസ്ജെൻഡറുകളുടെ ദുരൂഹമായ ഇടപെടലുകൾ ആരംഭിക്കുന്നത്. ഈ സൗജന്യചികിത്സാ സഹായം അനന്യ നിഷേധിച്ചതായി സമൂഹമാധ്യമത്തിൽ അറിയിക്കുന്നത് ട്രാൻസ്ജെൻഡർ കൂടിയായ അനന്യയുടെ ബന്ധുവാണ്. ഇത് അനന്യ അറിഞ്ഞിരുന്നില്ല. പക്ഷെ ഈ വിവാദത്തോടെ ചികിത്സാസഹായം മുടങ്ങി. എന്നിട്ടും ഡൽഹിയിലെ ചികിത്സയ്ക്കു പണം കണ്ടെത്താൻ ഞങ്ങൾ ക്രൗഡ് ഫണ്ടിങ് തുടങ്ങാനാവശ്യമായ നടപടികളെല്ലാം പൂർത്തിയാക്കിയിരുന്നു. അതിനിടയിലാണ് അവൾ വിട പറഞ്ഞത്.

മരണത്തിനുശേഷമുള്ള നടപടികൾ എന്താണ് സംശയാസ്പദമെന്ന് പറയാൻ കാരണം?

ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ അനന്യയുടെ ഫോട്ടോ പകർത്തിയിട്ടില്ല. അനന്യയുടെ നാലു മൊബൈൽ ഫോണുകൾ കാണാതായിട്ടുണ്ട്. അതിലേക്കു വന്ന കോളുകളും സന്ദേശങ്ങളും പരിശോധിക്കണം. എങ്കിലേ എത്ര മാത്രം സമ്മർദം അനന്യ അനുഭവിച്ചുകാണും എന്നു കണ്ടെത്താനാകൂ.

വൈഖ സുബ്രഹ്മണ്യം (സമൂഹമാധ്യമത്തിലെ ചിത്രം)

നിലവിൽ അനന്യയുടെ മരണം സംബന്ധിച്ച് ആരെങ്കിലും പൊലീസിൽ പരാതി നൽകിയിട്ടുണ്ടോ?

അനന്യയുടെ പിതാവ് കളമശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ എന്തെങ്കിലും വോയിസ് ക്ലിപ്പുകളോ വാട്സാപ് സന്ദേശങ്ങളോ കൈവശമുള്ളവർ അവ പൊലീസിനു കൈമാറണം.

നിങ്ങൾ ഇതിനായി നടത്തുന്ന പ്രവർത്തനങ്ങൾ ഇനിയെന്താണ്?

സമാനമനസ്കരായ നൂറ്റൻപതോളം പേർ ഇപ്പോൾ അനന്യയുടെ മരണം സംബന്ധിച്ച ആശങ്കകളും സംശയങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ഞങ്ങൾ ഇതിനായി പ്രത്യേക വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചു പ്രവർത്തിക്കുന്നു. ഇതിൽ ഉന്നയിക്കുന്ന സംശയങ്ങൾക്കും മറ്റും പൊതുരൂപം കൈവന്നശേഷം രംഗത്തിറങ്ങാനാണു തീരുമാനം.

English Summary: Vaiga Subramaniam Opens up About her Friend, Trangender Activist Ananya's Death

(കേരളത്തിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാരിന് ഏതെല്ലാം തരത്തിൽ ഇടപെടാൻ സാധിക്കും? എന്തെല്ലാം പ്രശ്നങ്ങളാണ് പരിഹരിക്കപ്പെടേണ്ടത്?
നിങ്ങളുടെ അഭിപ്രായം ഞങ്ങൾക്കു വിലയേറിയതാണ്. ക്രിയാത്മക നിർദേശങ്ങളിലൂടെ കമന്റ് ബോക്സ് ഒരു തുറന്ന ചർച്ചയ്ക്കുള്ള വേദിയാക്കാം).