മുംബൈ ∙ നീലച്ചിത്രനിർമാണക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള വ്യവസായി രാജ് കുന്ദ്രയ്ക്കെതിരെ ലൈംഗിക ആരോപണവുമായി നടി ഷെർലിൻ ചോപ്ര. 2019 മാർച്ചിൽ രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഷെർലിൻ ചോപ്ര ആരോപിച്ചു. | Sherlyn Chopra | Raj Kundra | Sexual Assault | pornography case | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ നീലച്ചിത്രനിർമാണക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള വ്യവസായി രാജ് കുന്ദ്രയ്ക്കെതിരെ ലൈംഗിക ആരോപണവുമായി നടി ഷെർലിൻ ചോപ്ര. 2019 മാർച്ചിൽ രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഷെർലിൻ ചോപ്ര ആരോപിച്ചു.

‘2019 ന്റെ തുടക്കത്തിൽ, രാജ് കുന്ദ്ര എന്റെ ബിസിനസ് മാനേജരെ ‘ഷെർലിൻ ചോപ്ര ആപ്’ എന്ന ആശയവുമായി ബന്ധപ്പെട്ട് വിളിച്ചു. സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കം സൗജന്യമാണെന്നും എന്നാൽ ഒരു കസ്റ്റമൈസ്ഡ് ആപ് വഴി പണം സമ്പാദിക്കാമെന്നു പറഞ്ഞു. 2019 മാർച്ച് 27 ന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം, ഒരു വാചകത്തെച്ചൊല്ലി രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് രാജ് കുന്ദ്ര എന്റെ വീട്ടിൽ മുന്നറിയിപ്പില്ലാതെ വന്നു. ഞാൻ എതിർത്തുവെങ്കിലും രാജ് കുന്ദ്ര എന്നെ ചുംബിക്കാൻ തുടങ്ങി. സംഭ്രമിച്ച ഞാൻ രാജ് കുന്ദ്രയെ തള്ളിയിട്ട് വാഷ്‌റൂമിലേക്ക് ഓടിക്കയറി’– ഷെർലിൻ പറഞ്ഞു.

ADVERTISEMENT

ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയുമായുള്ള ബന്ധം സങ്കീർണമാണെന്നും മിക്കപ്പോഴും സമ്മർദത്തിലായിരുന്നുവെന്നും രാജ് കുന്ദ്ര തന്നോട് പറഞ്ഞതായി ഷെർലിൻ അവകാശപ്പെട്ടു. ലൈംഗിക പീഡനക്കേസിൽ 2021 ഏപ്രിലിൽ ഷെർലിൻ, രാജ് കുന്ദ്രയ്‌ക്കെതിരെ പരാതി നൽകിയിരുന്നു.

രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട നീലച്ചിത്രനിർമാണക്കേസിൽ മുംബൈ ക്രൈംബ്രാഞ്ചിനു മൊഴിനൽകാൻ എത്തിയപ്പോഴാണ് ഷെർലിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. കേസിൽ തനിക്കു കുറേ കാര്യങ്ങൾ അന്വേഷണ സംഘത്തെ അറിയിക്കാനുണ്ടെന്ന് നടി നേരത്തേ പറഞ്ഞിരുന്നു.

ADVERTISEMENT

English Summary: Sherlyn Chopra Accuses Raj Kundra of Sexual Assault: 'He Kissed Me Even Though I Resisted'