കൊച്ചി∙ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്ന് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍. കസ്റ്റംസിനെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനെതിരെ ഉപയോഗിക്കുന്നുവെന്ന ആരോപണം അസംബന്ധമാണെന്ന് സുമിത് കുമാര്‍ പറഞ്ഞു. അത്തരം ശ്രമങ്ങളുണ്ടാകാമെങ്കിലും....| Diplomatic Baggage gold smuggling Case | Sumith Kumar | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്ന് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍. ഒരു രാഷ്ട്രീയ പാർട്ടി കേസിൽ ഇടപെടാൻ ശ്രമിച്ചെന്ന പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു. രാഷ്ട്രീയ പാർട്ടികൾ അന്വേഷണത്തിൽ ഇടപെടുന്നത് കേരളത്തിൽ ആദ്യമല്ലെന്നും സുമിത് കുമാര്‍ പറഞ്ഞു. കൊച്ചിയിൽനിന്ന് സ്ഥലംമാറിപ്പോകുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 

കസ്റ്റംസിനെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനെതിരെ ഉപയോഗിക്കുന്നുവെന്ന ആരോപണം അസംബന്ധമാണെന്ന് സുമിത് കുമാര്‍ പറഞ്ഞു. അത്തരം ശ്രമങ്ങളുണ്ടാകാമെങ്കിലും കസ്റ്റംസ് വഴങ്ങാറില്ല. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ആക്രമണത്തില്‍ പൊലീസ് നടപടിയെടുത്തില്ലെന്നും സുമിത് കുമാര്‍ ആരോപിച്ചു. 

ADVERTISEMENT

സ്വർണ്ണക്കടത്ത് കേസിലെ എല്ലാ നടപടികളും പൂർത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു. നയതന്ത്ര ചാനൽ ദുരുപയോഗം ചെയ്യുന്നത് മനസ്സിലാക്കാൻ കഴിഞ്ഞു. നയതന്ത്ര ബാഗേജ് വിട്ടുനൽകാൻ ആരും സമ്മർദം ചെലുത്തിയിട്ടില്ല. മറ്റ് ഉദ്യോഗസ്ഥരെ സമ്മർദം ചെലുത്തി കാണും. അന്വേഷണം സുതാര്യമായാണ് നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് തന്റെ മേൽ അധികാരമില്ല. ആർക്കെങ്കിലും തന്നെ സ്വാധീനം ചെലുത്താനോ സമ്മർദം ചെലുത്താനോ കഴിയില്ല. ഡോളർ കടത്തിൽ ഒരു കേസ് മാത്രമല്ല, നിരവധി കേസുകളുണ്ട്. അതിൽ മുൻമന്ത്രി കെ.ടി. ജലീലിന് നേരിട്ട് പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

സുമിത് കുമാർ

English Summary : Sumit Kumar on diplomatic baggage gold smuggling case