കൊൽക്കത്ത ∙ വ്യാജവാഗ്ദാനങ്ങൾ നൽകി ഭീഷണിപ്പെടുത്തി യുവ മോഡലുകളെ നീലച്ചിത്രങ്ങളിൽ അഭിനയിപ്പിച്ച ബംഗാളി നടി നന്ദിത ദത്തയും (30) കൂട്ടാളി മൈനക് ഘോഷും| Nandita Dutta | Kolkata | porn racket | Nancy Bhabhi | Bidhannagar police | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ വ്യാജവാഗ്ദാനങ്ങൾ നൽകി ഭീഷണിപ്പെടുത്തി യുവ മോഡലുകളെ നീലച്ചിത്രങ്ങളിൽ അഭിനയിപ്പിച്ച ബംഗാളി നടി നന്ദിത ദത്തയും (30) കൂട്ടാളി മൈനക് ഘോഷും അറസ്റ്റിൽ. രണ്ടു യുവ മോഡലുകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടിയെയും മൈനകിനെയും ബംഗാളിലെ ഡുംഡുമ്മിലെയും നക്താലയിലെയും വസതികളിൽനിന്നാണ് ബിധനഗർ പൊലീസ്‌ അറസ്റ്റ് ചെയ്തത്.

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സോഫ്റ്റ് പോൺ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദിത ദത്ത ‘നാൻസി ഭാഭി’ എന്നാണ് അറിയപ്പെടുന്നത്. ബാലിഗഞ്ചിലെ ഒരു സ്റ്റുഡിയോയിൽ നഗ്ന വിഡിയോയിൽ അഭിനയിക്കാൻ നിർബന്ധിതയെന്ന് ഒരു മോഡലിന്റെ പരാതിയിൽ പറയുന്നു. ന്യൂ ടൗൺ ഹോട്ടലിൽ നീലച്ചിത്രത്തിൽ അഭിനയിക്കാൻ നിർബന്ധിതയായതായി രണ്ടാമത്തെയാൾ പരാതിപ്പെട്ടു.

ADVERTISEMENT

വിഡിയോ ചിത്രീകരിച്ച സ്ഥലങ്ങളെക്കുറിച്ചും എവിടെയാണ് വിഡിയോകൾ വിൽക്കുന്നത് എന്നതിനെക്കുറിച്ചും പരിശോധിക്കുമെന്നും ഇവർ മറ്റേതെങ്കിലും പോൺ റാക്കറ്റിന്റെ ഭാഗമാണോയെന്ന് അന്വേഷിക്കുമെന്നും ബിധനഗർ കമ്മിഷണർ അറിയിച്ചു. ഇവർക്ക് നീല ചിത്രനിർമാണവുമായി ബന്ധപ്പെട്ട് മുംബൈയിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

ബരാസാത്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഒരാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ന്യൂ ടൗണ്‍, സാൾട്ട് ലേക് എന്നിവിടങ്ങളിൽ പോൺ റാക്കറ്റുമായി ബന്ധപ്പെട്ട് ബിധനഗർ പൊലീസ് പരിശോധന നടത്തിയിരുന്നു. ഒരു ഫൊട്ടോഗ്രാഫറെയും മേക്കപ് ആർട്ടിസ്റ്റിനെയും കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തു.

ADVERTISEMENT

English Summary: Aspiring model-actor Nandita Dutta and her associate arrested in Kolkata in connection with porn racket