ന്യൂഡൽഹി∙ ഐടി ആക്ടിലെ 2015ൽ റദ്ദാക്കിയ 66എ വകുപ്പ് പ്രകാരം കേസുകൾ റജിസ്റ്റർ ചെയ്യുന്നതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതിയുടെ നോട്ടിസ്... IT Act, Scrapped Section 66A, Supreme Court Notice, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഐടി ആക്ടിലെ 2015ൽ റദ്ദാക്കിയ 66എ വകുപ്പ് പ്രകാരം കേസുകൾ റജിസ്റ്റർ ചെയ്യുന്നതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതിയുടെ നോട്ടിസ്. സമാന വിഷയത്തിൽ എല്ലാ ഹൈക്കോടതികളുടെ റജിസ്ട്രാർ – ജനറലുമാർക്കും നോട്ടിസ് അയച്ചിട്ടുണ്ട്. നാലാഴ്ചയ്ക്കകം മറുപടി വേണമെന്നാണ് അറിയിച്ചിരിക്കുന്നത്.

നിലവിലില്ലാത്ത നിയമത്തിന്റെ പേരിൽ കേസെടുക്കരുതെന്ന് കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിരുന്നു. ഇങ്ങനെ കേസെടുത്തിട്ടുണ്ടെങ്കിൽ അവ പിൻവലിക്കാൻ പൊലീസിനു നിർദേശം നൽകണമെന്നുമായിരുന്നു കേന്ദ്ര നിർദേശം. ഇതിനു പിന്നാലെയാണ് സുപ്രീം കോടതിയുടെ ഇടപെടലും.

ADVERTISEMENT

പിൻവലിച്ച നിയമത്തിനു കീഴിൽ 1000ൽ അധികം കേസുകൾ എടുത്തതായുള്ള റിപ്പോർട്ടിനെത്തുടർന്ന് സുപ്രീം കോടതി ഞെട്ടലും നീരസവും രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് കഴിഞ്ഞമാസം ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ ഇടപെട്ടത്. ജഡ്ജിമാരായ ആർ.എഫ്. നരിമാൻ, കെ.എം. ജോസഫ്, ബി.ആർ. ഗവായ് എന്നിവരുടെ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിലവിലില്ലാത്ത നിയമം പ്രയോഗിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ജഡ്ജിമാർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ആറു വർഷങ്ങൾക്കു മുൻപ് റദ്ദാക്കിയ നിയമത്തിനു കീഴിൽ 1307 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു കാട്ടി സന്നദ്ധ സംഘടനയായ ദി പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബേർട്ടീസ് (പിയുസിഎൽ) ആണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതികൾ വഴി എല്ലാ ജില്ലാ കോടതികളിലേക്കും നിയമം നിലവിലില്ലെന്നതിന്റെ വിവരം അറിയിക്കണമെന്ന് 2019 ഫെബ്രുവരിയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സമാന നോട്ടിസ് എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് അയയ്ക്കണമെന്ന് അന്നുതന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതുമാണ്. ചീഫ് സെക്രട്ടറിമാർ ഇക്കാര്യം പൊലീസിനെ അറിയിക്കണമെന്നും നിർദേശിച്ചിരുന്നു.

ADVERTISEMENT

ശിവസേന നേതാവ് ബാൽ താക്കറെയുടെ മരണത്തെത്തുടർന്ന് നഗരം അടച്ചിട്ട സംഭവത്തെ വിമർശിച്ച രണ്ടു പെൺകുട്ടികളെ 66എ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ 2012ൽ മുംബൈയിലെ നിയമ വിദ്യാർഥിയായിരുന്ന ശ്രേയ സിംഘൽ ആണ് കോടതിയെ സമീപിച്ചത്. തുടർന്ന് 2015 മാർച്ച് 24ന് കോടതി, വകുപ്പ് റദ്ദാക്കുകയായിരുന്നു.

English Summary: Supreme Court Notice To All States On Cases Being Filed Under Scrapped Law