ന്യൂഡല്‍ഹി∙ ഇന്ത്യ – യുഎസ് ആണവ കരാര്‍ അട്ടിമറിക്കാന്‍ ചൈന ഇടതു പാര്‍ട്ടികളെ ഉപയോഗപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ആണവ കരാറിനെതിരെ പ്രാദേശിക എതിര്‍പ്പ് സൃഷ്ടിക്കാനായി... India - US Nuclear Deal, Left Parties, China, Vijay Gokhale

ന്യൂഡല്‍ഹി∙ ഇന്ത്യ – യുഎസ് ആണവ കരാര്‍ അട്ടിമറിക്കാന്‍ ചൈന ഇടതു പാര്‍ട്ടികളെ ഉപയോഗപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ആണവ കരാറിനെതിരെ പ്രാദേശിക എതിര്‍പ്പ് സൃഷ്ടിക്കാനായി... India - US Nuclear Deal, Left Parties, China, Vijay Gokhale

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ ഇന്ത്യ – യുഎസ് ആണവ കരാര്‍ അട്ടിമറിക്കാന്‍ ചൈന ഇടതു പാര്‍ട്ടികളെ ഉപയോഗപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ആണവ കരാറിനെതിരെ പ്രാദേശിക എതിര്‍പ്പ് സൃഷ്ടിക്കാനായി... India - US Nuclear Deal, Left Parties, China, Vijay Gokhale

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ ഇന്ത്യ – യുഎസ് ആണവ കരാര്‍ അട്ടിമറിക്കാന്‍ ചൈന ഇടതു പാര്‍ട്ടികളെ ഉപയോഗപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ആണവ കരാറിനെതിരെ പ്രാദേശിക എതിര്‍പ്പ് സൃഷ്ടിക്കാനായി ഇന്ത്യയിലെ ഇടതു പാര്‍ട്ടികളുമായുള്ള അടുത്ത ബന്ധം 2007നും 2008നും ഇടയില്‍ ചൈന ഉപയോഗപ്പെടുത്തിയെന്നാണ് വിജയ് ഗോഖലെ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ചൈന നടത്തിയ ആദ്യ ഓപ്പറേഷനും ഇതുതന്നെയായിരിക്കാമെന്നും അദ്ദേഹം പറയുന്നു.

39 വര്‍ഷത്തെ തന്റെ ഔദ്യോഗിക നയതന്ത്ര ജീവിതത്തില്‍ 20 വര്‍ഷവും ചൈനയില്‍ ചെലവഴിച്ച ഗോഖലെ, 'ദ് ലോങ് ഗെയിം: ഹൗ ദ് ചൈനീസ് നെഗോഷ്യേറ്റ് വിത്ത് ഇന്ത്യ' എന്ന തന്റെ പുതിയ പുസ്തകത്തിലാണ് ഇടതുപാര്‍ട്ടികള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സിപിഎമ്മിന്റെയും സിപിഐയുടെയും ഉന്നത നേതാക്കള്‍ ചര്‍ച്ചകള്‍ക്കും ചികിത്സയ്ക്കും മറ്റുമായി ചൈനയിലേക്കു യാത്ര ചെയ്യാറുണ്ടെന്ന് പുസ്തകത്തില്‍ പറയുന്നു.

ADVERTISEMENT

''അതിര്‍ത്തി വിഷയത്തിലും മറ്റും ഇരു പാര്‍ട്ടികളും ദേശീയ താല്‍പര്യത്തിനൊപ്പമാണെങ്കിലും ഇന്ത്യ - യുഎസ് ആണവ കരാറില്‍ അവര്‍ക്ക് എതിര്‍പ്പുണ്ടെന്നു ചൈനയ്ക്ക് അറിയാമായിരുന്നു. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ ഇടതു പാര്‍ട്ടികള്‍ക്കുള്ള സ്വാധീനം മനസിലാക്കിയ ചൈന, അമേരിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്കുണ്ടായിരുന്ന ഭയം ഉപയോഗപ്പെടുത്തുകയായിരുന്നു. ഇന്ത്യയുടെ പ്രാദേശിക രാഷ്ട്രീയത്തില്‍ ചൈന നടത്തിയ ആദ്യ ഇടപെടലായിരിക്കുമിത്. പക്ഷേ, അവര്‍ തിരശീലയ്ക്കു പിന്നില്‍ സൂക്ഷ്മമായാണ് കളിച്ചത്. 1998ലെ ആണവ പരീക്ഷണ ഘട്ടത്തില്‍ സ്വീകരിച്ചിരുന്ന നിലപാടായിരുന്നില്ല ചൈന 2017ല്‍ സ്വീകരിച്ചത്. ഉഭയകക്ഷി ചര്‍ച്ചകളിലൊന്നും ചൈന എതിര്‍പ്പുന്നയിച്ചില്ല. പകരം ആണവായുധ വിഷയത്തില്‍ പ്രത്യയശാസ്ത്ര വിയോജിപ്പുള്ള ഇടതു പാര്‍ട്ടികളെയും ഇടതു ചായ്‌വുള്ള മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തി ഇന്ത്യ - യുഎസ് ആണവ കരാറിനെതിരെ ആഭ്യന്തരമായ എതിര്‍പ്പ് ശക്തമാക്കുകയായിരുന്നു'' - പുസ്തകത്തില്‍ പറയുന്നു. 

വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (ഈസ്റ്റ് ഏഷ്യ) എന്ന നിലയില്‍ 2007 - 2009 കാലഘട്ടത്തില്‍ ചൈനീസ് വിഷയങ്ങളാണ് ഗോഖലെ കൈകാര്യം ചെയ്തിരുന്നു. ഈ സമയത്താണ് ഇന്ത്യ - യുഎസ് ആണവ കരാര്‍ ചര്‍ച്ചകള്‍ നടന്നതും ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍എസ്ജി)നിന്ന് ഇന്ത്യയ്ക്ക് ഇളവുകള്‍ ലഭിച്ചതും. ചൈനയിലെ ഇന്ത്യന്‍ അംബാസഡറായി പ്രവര്‍ത്തിച്ചിട്ടുള്ള ഗോഖലെയാണ് രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ ചൈനീസ് വിഷയങ്ങള്‍ വിശകലനം ചെയ്യുന്നതെന്നാണു വിലയിരുത്തല്‍. 2018ല്‍ എസ്. ജയ്ശങ്കറിനു പകരം വിദേശകാര്യ സെക്രട്ടറിയായ ഗോഖലെ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. 

ADVERTISEMENT

ഇന്ത്യയും ചൈനയും തമ്മില്‍ കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളാണ് ഗോഖലെ തന്റെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ടിബറ്റ് വിഷയം മുതല്‍ പൊഖ്റാനിലെ ആണവപരീക്ഷണം, സിക്കിം, ഇന്ത്യ - യുഎസ് ആണവകരാര്‍, മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കല്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകളാണ് വിവരിക്കുന്നത്. 

മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കുന്നത് ഒഴിവാക്കാന്‍ റഷ്യയെ കൂട്ടുപിടിച്ച് ചൈന നടത്തിയ നീക്കങ്ങളും പുസ്തകത്തിലുണ്ട്. ജയ്‌ഷെ മുഹമ്മദ് നിര്‍വീര്യമാണെന്നും മസൂദ് അസര്‍ വിരമിച്ചുവെന്നും പാക്കിസ്ഥാന്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ചൈന അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ ഇത് അംഗീകരിച്ചില്ല. യുഎന്‍ രക്ഷാ സമിതി 2019ല്‍ മസൂദിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുമ്പോള്‍ ഗോഖലെയാണ് ചര്‍ച്ചകള്‍ നയിച്ചിരുന്നത്.

ADVERTISEMENT

English Summary: China tried to use Left to scuttle n-deal: Former foreign secretary Vijay Gokhale