കോവോവാക്സ് ഒക്ടോബറിൽ; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി പൂനാവാല
ന്യൂഡൽഹി∙ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഇന്ത്യയിൽ നിർമിക്കുന്ന കോവോവാക്സിന്റെ മുതിർന്നവർക്കുള്ള വാക്സീൻ ഈ വർഷം ഒക്ടോബറിലും കുട്ടികൾക്കുള്ള വാക്സീൻ അടുത്ത വർഷം ആദ്യ പാദത്തിലും നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് | Serum Institute of India | Adar Poonawalla | Covovax | COVID-19 vaccine | Amit Shah | Manorama Online

ന്യൂഡൽഹി∙ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഇന്ത്യയിൽ നിർമിക്കുന്ന കോവോവാക്സിന്റെ മുതിർന്നവർക്കുള്ള വാക്സീൻ ഈ വർഷം ഒക്ടോബറിലും കുട്ടികൾക്കുള്ള വാക്സീൻ അടുത്ത വർഷം ആദ്യ പാദത്തിലും നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനാവാല. കോവോവാക്സ് രണ്ടു ഡോസ് വാക്സീൻ ആയിരിക്കുമെന്നും പുറത്തിറക്കുന്ന സമയത്ത് വില തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി 30 മിനിറ്റ് കൂടിക്കാഴ്ച നടത്തിയ അദ്ദേഹം സീറം ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയ എല്ലാ പിന്തുണയ്ക്കും കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ചു. കോവിഷീൽഡ് വാക്സീന്റെ ഉൽപാദന ശേഷി വർധിപ്പിക്കാൻ കമ്പനി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘സർക്കാർ ഞങ്ങളെ സഹായിക്കുന്നു. കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടുന്നില്ല. എല്ലാ സഹകരണത്തിനും പിന്തുണയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കടപ്പെട്ടിരിക്കുന്നു’– കൂടിക്കാഴ്ചയ്ക്ക് ശേഷം പൂനാവാല മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായും അദാർ പൂനാവാല കൂടിക്കാഴ്ച നടത്തിയിരുന്നു. അദാർ പൂനാവാലയുമായി കോവിഷീൽഡ് വാക്സീൻ വിതരണത്തെക്കുറിച്ച് ചർച്ച നടത്തിയെന്ന് മന്ത്രി ട്വീറ്റ് ചെയ്തിരുന്നു.
യുഎസ് കമ്പനിയായ നോവവാക്സുമായി ചേർന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് കോവോവാക്സ് ഉൽപാദിപ്പിക്കുന്നത്. കഴിഞ്ഞ മാസം, ഇന്ത്യൻ സെൻട്രൽ ഡ്രഗ് അതോറിറ്റിയുടെ ഒരു വിദഗ്ധ സമിതി, സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് 2 മുതൽ 17 വയസ്സുവരെ പ്രായമുള്ള കുട്ടികളിൽ കോവോവാക്സിന്റെ രണ്ടോ മൂന്നോ ഘട്ട പരീക്ഷണങ്ങൾ നടത്താൻ അനുമതി നൽകണമെന്ന് ശുപാർശ ചെയ്തിരുന്നു. 10 സ്ഥലങ്ങളിലായി 12 മുതൽ 17 വരെ പ്രായമുള്ള 460 പേരിലും 2 മുതൽ 11 വരെ പ്രായമുള്ള 460 പേരിലുമാണ് പരീക്ഷണം നടത്തുന്നത്. നിലവിൽ, 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് മാത്രമേ കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പിന് അർഹതയുള്ളൂ.
English Summary: Adar Poonawalla meets Amit Shah, says Covovax Vaccine may launch by october