പരാതി പരിഹാര ഓഫിസറെ നിയമിച്ചു: ട്വിറ്റർ ഡൽഹി ഹൈക്കോടതിയിൽ
പുതിയ ഐടി ചട്ടപ്രകാരം പരാതി പരിഹാര ഓഫിസറെ നിയമിച്ചെന്ന് ട്വിറ്റർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ചീഫ് കംപ്ലൈൻസ് ഓഫിസർ, റസിഡന്റ് ഗ്രിവൻസ് ഓഫിസർ, നോഡൽ കോൺടാക്ട് പേഴ്സൻ എന്നിവരുടെ സ്ഥിര നിയമനം ഈ...Twitter news, Twitter compliance officer, Twitter manorama news, Twitter latest news, Twitter vs center

ന്യൂഡൽഹി∙ പുതിയ ഐടി ചട്ടപ്രകാരം പരാതി പരിഹാര ഓഫിസറെ നിയമിച്ചെന്ന് ട്വിറ്റർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ചീഫ് കംപ്ലൈൻസ് ഓഫിസർ, റസിഡന്റ് ഗ്രിവൻസ് ഓഫിസർ, നോഡൽ കോൺടാക്ട് പഴ്സൻ എന്നിവരുടെ സ്ഥിര നിയമനം ഈ മാസം നാലിന് നടത്തിയെന്ന് ട്വിറ്ററിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സജൻ പൂവയ്യ കോടതിയെ അറിയിച്ചു.
നിയമനം നടത്തിയ കാര്യം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ അറിയിച്ചു. നേരത്തേ നിയമിച്ച ഓഫിസര്‍ രാജിവച്ചിരുന്നു. പരാതി പരിഹാര ഓഫിസര്‍ ഇന്ത്യയില്‍ സ്ഥിര താമസമുള്ള ആളായിരിക്കണമെന്നും ഇവിടെ ഓഫിസ് ഉണ്ടായിരിക്കണമെന്നുമാണ് ഐടി ചട്ടത്തില്‍ പറയുന്നത്.
English Summary: Appointed permanent officers in compliance of new IT Rules, Twitter