ബിജെപിക്കെതിരെ എന്തു സമീപനം? കോവിഡിനിടെ കമ്യൂണിസ്റ്റ് സമ്മേളനങ്ങള് എങ്ങനെ?
നിലവിലുള്ള ഘടനയിൽ ഓൺലൈനായി സമ്മേളനം നടത്താൻ നയപരമായി അനുമതി ഇല്ല. സമ്മേളന ഘടന പുതുക്കണമെങ്കിൽ സമ്മേളനങ്ങളും പാർട്ടി കോൺഗ്രസും ചേരണം. ഇതാണ് പാർട്ടികൾ നേരിടുന്ന വിഷമ വൃത്തം. ... CPI (M) party congress, CPM party congress latest news, CPM party congress date, CPM party congress venue
നിലവിലുള്ള ഘടനയിൽ ഓൺലൈനായി സമ്മേളനം നടത്താൻ നയപരമായി അനുമതി ഇല്ല. സമ്മേളന ഘടന പുതുക്കണമെങ്കിൽ സമ്മേളനങ്ങളും പാർട്ടി കോൺഗ്രസും ചേരണം. ഇതാണ് പാർട്ടികൾ നേരിടുന്ന വിഷമ വൃത്തം. ... CPI (M) party congress, CPM party congress latest news, CPM party congress date, CPM party congress venue
നിലവിലുള്ള ഘടനയിൽ ഓൺലൈനായി സമ്മേളനം നടത്താൻ നയപരമായി അനുമതി ഇല്ല. സമ്മേളന ഘടന പുതുക്കണമെങ്കിൽ സമ്മേളനങ്ങളും പാർട്ടി കോൺഗ്രസും ചേരണം. ഇതാണ് പാർട്ടികൾ നേരിടുന്ന വിഷമ വൃത്തം. ... CPI (M) party congress, CPM party congress latest news, CPM party congress date, CPM party congress venue
കോട്ടയം ∙ കോവിഡ് ഈ രീതിയിൽ തുടർന്നാൽ പാർട്ടി സമ്മേളനങ്ങൾ എങ്ങനെ നടത്തും? സിപിഐ, സിപിഎം പാർട്ടികളിലെ പ്രധാന ആലോചന കോവിഡ്കാലത്തെ സമ്മേളനമാണ്. ഇരു കമ്യൂണിസ്റ്റ് പാർട്ടികളിലും പാർട്ടി സമ്മേളനങ്ങൾ ഒരു വർഷം വൈകി. പാർട്ടി നയം അനുസരിച്ച് പാർട്ടി സമ്മേളനങ്ങൾ ഇനിയും വൈകാൻ പാടില്ല. സിപിഎം കേന്ദ്ര കമ്മിറ്റിയും സിപിഐ ദേശീയ കൗൺസിലും കോവിഡിന് ഇടയിൽ എങ്ങനെ സമ്മേളനങ്ങൾ നടത്തുമെന്ന ചർച്ചയിലാണ്.
നയം വിഷമം
അതേസമയം നിലവിലുള്ള സമ്മേളന രീതി മാറ്റാൻ പാർട്ടി കോൺഗ്രസുകൾക്കാണ് അധികാരം. പാർട്ടി സമ്മേളനങ്ങളുടെ ഘടന തീരുമാനിക്കാനുളള അധികാരം പാർട്ടി കോൺഗ്രസിനു മാത്രമാണ്. നിലവിലുള്ള ഘടനയിൽ ഓൺലൈനായി സമ്മേളനം നടത്താൻ നയപരമായി അനുമതി ഇല്ല. സമ്മേളനഘടന പുതുക്കണമെങ്കിൽ സമ്മേളനങ്ങളും പാർട്ടി കോൺഗ്രസും ചേരണം. ഇതാണ് പാർട്ടികൾ നേരിടുന്ന വിഷമ വൃത്തം.
ഓഗസ്റ്റ് മുതൽ ഏപ്രിൽ വരെ
സിപിഎമ്മിനും സിപിഐക്കും ഏതാണ്ട് ഒരേ സമയത്താണ് സമ്മേളനങ്ങൾ. ഓഗസ്റ്റിൽ ബ്രാഞ്ച് സമ്മേളനം തുടങ്ങിയാൽ ഏപ്രിലിൽ പാർട്ടി കോൺഗ്രസോടെ സമാപനം. 2021 ഏപ്രിലിൽ പാർട്ടി കോൺഗ്രസ് നടക്കേണ്ടതായിരുന്നു. ഒരു കൊല്ലം വൈകി. വിദേശ കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രതിനിധികൾ രണ്ടു പാർട്ടി കോൺഗ്രസിലും പങ്കെടുക്കും. ഇവരുടെ സൗകര്യാർഥമാണ് ഒരുമിച്ച് പാർട്ടി കോൺഗ്രസുകൾ.
ചൈന, വിയറ്റ്നാം, ക്യൂബ, ഗ്രീസ് തുടങ്ങി 15ൽ ഏറെ കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുക്കുക. സിപിഎം ബ്രാഞ്ച്–ഓഗസ്റ്റ്, ലോക്കൽ– സെപ്റ്റംബർ, എരിയ– നവംബർ, ജില്ല– ജനുവരി, സംസ്ഥാനം– ഫെബ്രുവരി പാർട്ടി കോൺഗ്രസ്– ഏപ്രിൽ എന്ന തരത്തിലാണ് ഏകദേശം സിപിഎം സമ്മേളനങ്ങൾ നടക്കുക. ഇതേ രീതിയിൽ തന്നെയാണ് സിപിഐയും. ഏരിയ കമ്മിറ്റിക്കു പകരം മണ്ഡലം കമ്മിറ്റിയാണെന്നു മാത്രം.
സമ്മേളനങ്ങൾ വൈകാറില്ല
3 വർഷമാണ് ഓരോ കമ്മിറ്റിയുടെയും കാലാവധി. ഇതിനു മുൻപ് അടിയന്തിരാവസ്ഥയിൽ സിപിഎം സമ്മേളനം ആറര വർഷം വൈകി. 1972 ലെ മധുര പാർട്ടി കോൺഗ്രസിനു ശേഷം 1978ൽ ജലന്ധറിലാണ് അടുത്ത സമ്മേളനം നടന്നത്. പാർട്ടി നയരൂപീകരണം നടത്തുന്നത് പാർട്ടി കോൺഗ്രസിലാണ്. സംഘടനയുടെ നവീകരണവും സമ്മേളനങ്ങൾ വഴി നടക്കും. നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പു മൂലം പല തസ്തികകളിലും ഒഴിവു വന്നിട്ടുണ്ട്. സിപിഎം അവ താൽക്കാലികമായി നികത്തി.
നയരൂപീകരണം പ്രധാനം
ബിജെപിക്കെതിരെ എന്തു സമീപനം?– ഇരു പാർട്ടി കോൺഗ്രസുകളിൽനിന്നും പ്രതീക്ഷിക്കുന്നത് ഈ ചോദ്യത്തിന് ഉത്തരമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ഇതുവരെ പാർട്ടി കോൺഗ്രസ് നടന്നിട്ടില്ല. രാഷ്ട്രീയ കാലാവസ്ഥ മാറുകയും ചെയ്തു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, മറ്റു പ്രാദേശിക പാർട്ടികൾ എന്നിവയോടുള്ള നയവും തീരുമാനിക്കുന്നത് പാർട്ടി കോൺഗ്രസിലാണ്. വാജ്പേയി സർക്കാരിന്റെ കാലത്തു നടന്ന ഹൈദരാബാദ് പാർട്ടി കോൺഗ്രസിലാണ് സിപിഎം കോൺഗ്രസിനോടുള്ള നിലപാട് മാറ്റിയത്.
സമ്മേളനങ്ങൾ എങ്ങനെ ഓൺലൈനിൽ നടത്തും?
കോവിഡ് മൂലം നിലവിൽ ഓൺലൈനിലാണ് പാർട്ടി യോഗങ്ങൾ. പാർട്ടി ഘടകങ്ങളിൽ സുസജ്ജമായ ഓൺലൈൻ സ്റ്റുഡിയോകളുണ്ട്. എന്നാൽ അംഗത്വ വിതരണം, പതാക ഉയർത്തൽ, രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന എന്നിവ ഒഴിവാക്കാൻ കഴിയില്ല. ഇവ എങ്ങനെ നടത്തുമെന്നാണ് ആലോചന. പാർട്ടി പ്രതിജ്ഞ ചൊല്ലിച്ച ശേഷമാണ് സിപിഐ അംഗത്വം നൽകുന്നത്. ഇതിൽ പലതും ഓൺലൈനിലേക്കു മാറ്റാനും കഴിയില്ല. പാർട്ടി പ്രവർത്തകർക്ക് വികാര നിർഭരമായ നിമിഷങ്ങളാണ് രക്തസാക്ഷി മണ്ഡപങ്ങളിലെ പുഷ്പാർച്ചന. കുറച്ചു പേരെ പങ്കെടുപ്പിച്ച് ഇവ നടത്താനാകുമോ എന്നാണ് പ്രധാന ചോദ്യം. ബ്രാഞ്ച് സമ്മേളത്തിൽ 15 പേർ മതി.
English Summary: How CPI(M) and CPI are Planning to Host Meetings for Party Congress Amid COVID Concerns