5ജി മാറ്റം കുതിച്ചുചാട്ടം; മത്സരം നമ്മെ റേഡിയേഷനിൽ മുക്കിക്കൊല്ലും: ജൂഹി ചൗള
മുംബൈ ∙ ഇന്ത്യയിൽ 5ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനെ പരിഹസിച്ചവർക്ക് ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ ബോളിവുഡ് താരം ജൂഹി ചൗളയുടെ. Juli Chawla, bollywood, Delhi High Court, Manorama News
മുംബൈ ∙ ഇന്ത്യയിൽ 5ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനെ പരിഹസിച്ചവർക്ക് ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ ബോളിവുഡ് താരം ജൂഹി ചൗളയുടെ. Juli Chawla, bollywood, Delhi High Court, Manorama News
മുംബൈ ∙ ഇന്ത്യയിൽ 5ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനെ പരിഹസിച്ചവർക്ക് ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ ബോളിവുഡ് താരം ജൂഹി ചൗളയുടെ. Juli Chawla, bollywood, Delhi High Court, Manorama News
മുംബൈ ∙ ഇന്ത്യയിൽ 5ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനെ പരിഹസിച്ചവർക്ക് ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ ബോളിവുഡ് താരം ജൂഹി ചൗളയുടെ മറുപടി. കഴിഞ്ഞ ജൂണിൽ ജൂഹി സമർപ്പിച്ച ഹർജി തള്ളിയ കോടതി താരത്തിന് 20 ലക്ഷം രൂപ പിഴയും ചുമത്തി.
കോടതിയിലെ വാദത്തിന്റെ തത്സമയ ലിങ്ക് ജൂഹി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. കേസിലെ വാദം ഓൺലൈനായി പുരോഗമിക്കുന്നതിനിടെ ഈ ലിങ്ക് ഉപയോഗിച്ചു ചില ആരാധകർ ജൂഹി അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ കേൾപ്പിച്ചു. ഇതോടെ കേസിലെ വാദം തടസ്സപ്പെട്ടതായി കോടതി നിരീക്ഷിച്ചിരുന്നു.
‘എന്റെ നടപടി പബ്ലിസിറ്റി സ്റ്റണ്ട് (പ്രചാരണ തന്ത്രം) ആണോയെന്നു തീരുമാനിക്കാൻ നിങ്ങൾക്കു ഞാൻ അവസരം നൽകാം’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച 14 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ 5ജി സാങ്കേതികവിദ്യയുടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചു ജൂഹി പറയുന്നു. പുരുഷൻ, സ്ത്രീ, വയോധികർ, കുട്ടികൾ, മൃഗങ്ങൾ തുടങ്ങി എല്ലാ ജീവജാലങ്ങൾക്കും സുരക്ഷ ഉറപ്പുവരുത്താനാണു കോടതിയെ സമീപിച്ചത് എന്നും നടി പറഞ്ഞു.
‘മുംബൈയിലെ വീടിനു സമീപം 14 മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിച്ചതു മുതൽ 11 വർഷത്തിനിടെ ഉണ്ടായ മാറ്റങ്ങളായിരുന്നു തീരുമാനത്തിനു പിന്നിൽ. വീടിനു ചുറ്റമുള്ള റേഡിയേഷന്റെ അളവു സ്വകാര്യ ഏജൻസിയെക്കൊണ്ടു പരിശോധിപ്പിച്ചു. അതു വളരെ ഉയർന്ന നിരക്കിലായിരുന്നു. 2ജി– 5ജി മൊബൈൽ ടവറുകളിൽനിന്നുണ്ടാകുന്ന റേഡിയേഷനുകൾ ജീവജാലങ്ങൾക്കു ദോഷകരമാണോ എന്നതു സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ടോ എന്നു ഞാൻ സമർപ്പിച്ച വിവരാവകാശ രേഖ ഡൽഹി ഹൈക്കോടതി സർക്കാരിനു കൈമാറി.
ഇത്തരത്തിൽ ഒരു പഠനം പുരോഗമിക്കുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. 2ജി, 3ജി ടവറുകളുടെ റേഡിയോ ഫ്രീക്വൻസി സംബന്ധിച്ചാണു പഠനം. 2013, 2105 വർഷങ്ങളിൽ പാർലമെന്ററി സമിതിക്കു മുൻപാകെയും മൊബൈൽ ഫോൺ ടവറുകളുടെ നിയന്ത്രണം ആവശ്യപ്പെട്ടു ഞാൻ പ്രസന്റേഷനുകൾ അവതരിപ്പിച്ചിട്ടുണ്ട്. 2ജിയിൽനിന്നു 3ജിയിലേക്കും പിന്നെ 4ജിയിലേക്കുമുള്ളത് ഓരോ ചുവടുകളാണെങ്കിൽ 4ജിയിൽനിന്നു 5ജിയിലേക്കുള്ളത് കുതിച്ചുചാട്ടമാണ്.
ടെലികോം ഇൻഡസ്ട്രിയിലുള്ള ആരോടു വേണമെങ്കിലും ചോദിച്ചു നോക്കൂ. റേഡിയേഷന്റെ എല്ലാവിധ സീമകളും അതു ലംഘിക്കും. വേഗമേറിയ നെറ്റ്‌വർക്കിനു വേണ്ടിയുള്ള മത്സരത്തിനിടെ എല്ലാ കമ്പനികളും ചേർന്നു നമ്മെ റേഡിയേഷനിൽ മുക്കിക്കൊല്ലും. അങ്ങനെയുള്ളപ്പോൾ എല്ലാവരുടെയും സുരക്ഷയെ കരുതി ചില ചോദ്യങ്ങൾ ഉയർത്തിയതു തെറ്റാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?’– ജൂഹി ചോദിച്ചു.
English Summary: Watch: Juhi Chawla's Insta Rebuttal On 5G "Publicity Stunt" Charge