മന്ത്രിയും എംഎൽഎമാരും മുതിർന്ന നേതാക്കളും അടങ്ങുന്ന വിഐപി നിരയാണ് ഇവിടെ പ്രചാരണം നയിച്ചത്. കാലങ്ങളായി യുഡിഎഫിനൊപ്പം നിന്ന വാർഡിൽ വിജയം തിരിച്ചു പിടിക്കേണ്ടത് യുഡിഎഫിന് അഭിമാന പ്രശ്നമായിരുന്നു. 16 അംഗ പഞ്ചായത്ത് elamgulam, elikkualam panchayath bypoll result, udf, ldf, james chacko jeerakathil

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇളങ്ങുളം(കോട്ടയം) ∙ മന്ത്രിയും എംഎൽഎമാരും മുതിർന്ന നേതാക്കളും പ്രചാരണത്തിനെത്തിയ എലിക്കുളം പഞ്ചായത്ത് 14-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിലെ ജയിംസ് ചാക്കോ ജീരകത്തിൽ വിജയിച്ചു. 159 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിലെ ടോമി ഇടയോടിയിലിനെ ജയിംസ് തോൽപ്പിച്ചത്. മുൻ പഞ്ചായത്തംഗവും കോൺഗ്രസ് എലിക്കുളം മണ്ഡലം പ്രസിഡന്റുമാണ് ജയിംസ്.

മുൻ പഞ്ചായത്തംഗവും കർഷക യൂണിയൻ ജില്ലാ സെക്രട്ടറിയുമായ തോമസ് വർക്കി (ടോമി ഇടയോടിയിൽ) എൽഡിഎഫിനായി രംഗത്തിറങ്ങിയപ്പോൾ ബിജെപി പാലാ നിയമസഭ മണ്ഡലം സെക്രട്ടറി ജയപ്രകാശ് വടകരയാണ് എൻഡിഎ സ്ഥാനാർഥിയായി രംഗത്തുവന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നു രാജിവച്ച് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ജോജോ ചീരാംകുഴിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. വിജയിച്ചെങ്കിലും സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതെയാണ് ജോജോ ചീരാംകുഴി അന്തരിച്ചത്.

ADVERTISEMENT

മന്ത്രിയും എംഎൽഎമാരും മുതിർന്ന നേതാക്കളും അടങ്ങുന്ന വിഐപി നിരയാണ് ഇവിടെ പ്രചാരണം നയിച്ചത്. കാലങ്ങളായി യുഡിഎഫിനൊപ്പം നിന്ന വാർഡിൽ വിജയം തിരിച്ചു പിടിക്കേണ്ടത് യുഡിഎഫിന് അഭിമാന പ്രശ്നമായിരുന്നു. 16 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ 9 അംഗങ്ങളുള്ള എൽഡിഎഫിനെ ഉപതിരഞ്ഞെടുപ്പ് ഫലം ബാധിക്കില്ല.

∙ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതോടെ പഞ്ചായത്ത് കക്ഷിനില

സിപിഎം - 2, എൽഡിഎഫ് (സ്വത.) - 4, കോൺഗ്രസ് - 4, കേരള കോൺഗ്രസ് എം - 3, ബിജെപി - 2. സ്വതന്ത്രൻ - 1

പാലാ നിയോജക മണ്ഡലത്തിന്റെ ഭാഗമായ എലിക്കുളം പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ മാണി സി.കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിലാണ് യുഡിഎഫ് പ്രചാരണം നടന്നത്. യുഡിഎഫിന്റെ സംസ്ഥാന നേതാക്കളായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ്, കെ.സി.ജോസഫ്, പി.ടി.തോമസ്, ജോസഫ് വാഴയ്ക്കൻ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ് എന്നിവരും പ്രചാരണത്തിന് എത്തി.

ADVERTISEMENT

ശക്തി കേന്ദ്രമായ പാലാ നിയോജക മണ്ഡലത്തിലെ ഒരു പഞ്ചായത്ത് വാർഡിൽ പോലും ഇനി തോൽക്കരുതെന്ന വാശിയിലായിരുന്നു കേരള കോൺഗ്രസ് (എം). മന്ത്രി റോഷി അഗസ്റ്റിൻ, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, എൽഡിഎഫ് ജില്ലാ കൺവീനർ എം.ടി.ജോസഫ് എന്നിവരും പ്രചാരണത്തിന് എത്തി. കഴിഞ്ഞ തവണ കേവലം 2 വോട്ടുകൾ മാത്രം ലഭിച്ച എൻഡിഎയ്ക്ക് ഇത്തവണ ഒരു വോട്ടു കൂടി കൂടുതൽ ലഭിച്ചു. യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾക്ക് 2 വീതം അപരന്മാർ ഉണ്ടായിരുന്നു.

∙ ഉപതിരഞ്ഞെടുപ്പ് ഫലം: പാർട്ടി – സ്ഥാനാർഥി – ലഭിച്ച വോട്ട്

കോൺഗ്രസ് – ജയിംസ് ചാക്കോ, ജീരകത്തിൽ – 512
കേരള കോൺഗ്രസ് (എം) – തോമസ് വര്‍ക്കി(ടോമി ഇടയോടിയിൽ) – 353
ബിജെപി – ജയപ്രകാശ് വടകര – 3
സ്വതന്ത്രൻ – ജെയിംസ് ചാക്കോ – 3
സ്വതന്ത്രൻ – ജയിംസ് – 3
സ്വതന്ത്രൻ – റ്റോമി – 2
സ്വതന്ത്രൻ – തോമസ് – 0
സ്വതന്ത്രൻ – ബേബി – 0

∙ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നില

ADVERTISEMENT

സ്വതന്ത്രൻ – 485, എൽഡിഎഫ് – 179, യുഡിഎഫ് – 169, എൻഡിഎ – 2

1183 വോട്ടർമാരുള്ള വാർഡിൽ 74.04% പോളിങ്(876 വോട്ട്) ആണ് രേഖപ്പെടുത്തിയത്. ആവേശപ്പോരിൽ ഒരു കോവിഡ് പോസിറ്റീവായ വോട്ടറും 11 സ്പെഷൽ വോട്ടർമാരും വോട്ടു ചെയ്യാനെത്തിയിരുന്നു. വോട്ടർമാരെ പോളിങ് ബൂത്തിൽ എത്തിക്കുന്നത് സംബന്ധിച്ചു തർക്കത്തിലും തുടർന്നുണ്ടായ സംഘർഷത്തിലും യുഡിഎഫ് സ്ഥാനാർഥി ജയിംസ് ചാക്കോ ജീരകത്തിലിന്റെ മകൻ ജിം ജെ. ജയിംസിന്റെ മൂന്നു കൈവിരൽ ഒടിഞ്ഞിരുന്നു. യുഡിഎഫ് പ്രവർത്തകരുടെ ആക്രമണത്തിൽ ജസ്റ്റിൻ മണ്ഡപത്തിൽ, ജസ്റ്റിൻ വട്ടക്കുന്നേൽ, നിജിൻ ജി.ദാസ് എന്നീഎൽഡിഎഫ് പ്രവർത്തകർക്കും പരുക്കേറ്റു.

English Summary: UDF wins Elikkulam Panchayath Elamgulam ward