‘ശ്.. എകെജി, ഇഎംഎസ്..’; കുട്ടിയുടെ പ്രസംഗത്തിൽ ‘കൈകടത്തി’ നേതാവ്- വിഡിയോ
തിരുവനന്തപുരം ∙ ബിജെപിക്കും സിപിഐക്കും പിന്നാലെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സിപിഎമ്മിനു സംഭവിച്ച ‘അബദ്ധവും’ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു കുട്ടിയുടെ. CPM, Indipendence Day, EMS, AKG, Manorama News

തിരുവനന്തപുരം ∙ ബിജെപിക്കും സിപിഐക്കും പിന്നാലെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സിപിഎമ്മിനു സംഭവിച്ച ‘അബദ്ധവും’ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു കുട്ടിയുടെ പ്രസംഗത്തിൽ നേതാവു നടത്തിയ കൈകടത്തൽ നിർദേശങ്ങളുടെ വിഡിയോയാണു സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകൾ എടുത്തു പറഞ്ഞായിരുന്നു കുട്ടിയുടെ പ്രസംഗം. മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, മൗലാന അബ്ദുൽ കലാം ആസാദ്, സരോജിനി നായിഡു തുടങ്ങിയവരുടെ ത്യാഗത്തെയും സഹനത്തെയും വാഴ്ത്തി പറഞ്ഞായിരുന്നു പ്രസംഗം.
ഇതിനിടെ അടുത്തുനിന്ന നേതാവ് കുട്ടിയെ െതാട്ടുവിളിച്ചു. പതിഞ്ഞ ശബ്ദത്തിൽ ചില പേരുകൾ കൂടി നിർദേശിച്ചു. ഇഎംഎസ്, എകെജി, പി.കൃഷ്ണപിള്ള എന്നിവരുടെ പേരു കൂടി പറയാനായിരുന്നു നിര്‍ദേശം. പ്രസംഗം നിർത്തിയ കുട്ടി നിർദേശത്തിന് അനുസരിച്ച് പ്രവർത്തിച്ചു. ‘ഇഎംഎസ്, എകെജി എന്നിവരുടെ കൂടി ത്യാഗത്തിന്റെ ഫലമാണ് ഈ സ്വാതന്ത്ര്യം’– കുട്ടി കൂട്ടിച്ചേർത്തു.
English Summary: CPM senior leader interfears in kids speach, viral video