രാജ്യത്തെ കോടിപതികളുടെ സമ്പത്ത് കോവിഡ്‌കാലത്ത് ഗണ്യമായി ഉയർന്നു. എന്നാൽ, മറുഭാഗത്ത് ജനസംഖ്യയിൽ വലിയൊരു വിഭാഗത്തിനു ജോലിയും വരുമാനവും നഷ്ടമായി. രാജ്യത്തെ 25 % ആളുകൾ വലിയ ദുരിതം നേരിടുകയാണ്. ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണ് 1991ലെ ഉദാരവൽക്കരണം... Shashi Tharoor . Mahua Moitra

രാജ്യത്തെ കോടിപതികളുടെ സമ്പത്ത് കോവിഡ്‌കാലത്ത് ഗണ്യമായി ഉയർന്നു. എന്നാൽ, മറുഭാഗത്ത് ജനസംഖ്യയിൽ വലിയൊരു വിഭാഗത്തിനു ജോലിയും വരുമാനവും നഷ്ടമായി. രാജ്യത്തെ 25 % ആളുകൾ വലിയ ദുരിതം നേരിടുകയാണ്. ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണ് 1991ലെ ഉദാരവൽക്കരണം... Shashi Tharoor . Mahua Moitra

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ കോടിപതികളുടെ സമ്പത്ത് കോവിഡ്‌കാലത്ത് ഗണ്യമായി ഉയർന്നു. എന്നാൽ, മറുഭാഗത്ത് ജനസംഖ്യയിൽ വലിയൊരു വിഭാഗത്തിനു ജോലിയും വരുമാനവും നഷ്ടമായി. രാജ്യത്തെ 25 % ആളുകൾ വലിയ ദുരിതം നേരിടുകയാണ്. ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണ് 1991ലെ ഉദാരവൽക്കരണം... Shashi Tharoor . Mahua Moitra

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷ വേളയിൽ, രാജ്യം കടന്നു വന്ന വഴികളും മുന്നിലുള്ള വെല്ലുവിളികളും എന്തെല്ലാമാണ്? രാജ്യത്തിനും ജനങ്ങൾക്കും സംഭവിച്ച പരിണാമം എന്താണ്? കോൺഗ്രസ് എംപി: ശശി തരൂരും തൃണമൂൽ എംപി: മഹുവ മൊയ്ത്രയും ‘മലയാള മനോരമ’യ്ക്കായി ചർച്ച ചെയ്യുന്നു: 

നാം കൈവരിച്ച വളർച്ച

ADVERTISEMENT

തരൂർ: കഴിഞ്ഞ 75 വർഷത്തിനിടെ നമ്മൾ വിവിധ മേഖലകളിൽ ഗണ്യമായ പുരോഗതി നേടിയിട്ടുണ്ട്.1947ൽ ബ്രിട്ടിഷുകാർ രാജ്യം വിട്ടപ്പോൾ നമ്മുടെ ജനസംഖ്യയുടെ 90% ദാരിദ്ര്യ രേഖയ്ക്കു താഴെയായിരുന്നു; ഇന്നത് 26% ആണ്. 1947ൽ നമ്മുടെ സാക്ഷരത 16 % ആയിരുന്നു. ഇന്നത് 82 % ആയി ഉയർന്നു. അതുപോലെ തന്നെ അന്ന് ശരാശരി ആയുർദൈർഘ്യം 27 ആയിരുന്നു; ഇന്നത് ഏകദേശം 70 വയസ്സാണ്. സർവകലാശാലകൾ, കോളജുകൾ അധ്യാപകരുടെയും ‍ഡോക്ടർമാരുടെയും എണ്ണം എന്നിങ്ങനെ എല്ലാ മേഖലകളും നോക്കുക; നാം വളർച്ച കൈവരിച്ചുവെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, അതു പോര. സമൂഹത്തിൽ തുല്യത കൈവരിക്കാനാവും വിധമുള്ള വളർച്ചയിലേക്ക് നാം ഇനിയുമെത്തിയിട്ടില്ല. മഹുവ എന്തു പറയുന്നു?

മഹുവ: താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. എന്റെ കുട്ടിക്കാലം മുതൽ ഇതുവരെയുള്ള കാലയളവിൽ വിവിധ മേഖലകളിൽ രാജ്യം വളരുന്നത് ഞാൻ കണ്ടിട്ടുണ്ട്. ജനപ്രതിനിധികളെന്ന നിലയിൽ ആ വളർച്ച നേരിട്ടു മനസ്സിലാക്കുന്നവരാണു നാം. ബംഗ്ലാദേശ് അതിർത്തിയോടു തൊട്ടുചേർന്നുള്ള മണ്ഡലത്തിൽ നിന്നാണു ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്. അവിടെയുള്ള 96 പഞ്ചായത്തുകളിൽ സ്കൂളിൽ പോകുന്ന പെൺകുട്ടികളുടെ ശതമാനം 99.5 ആണ്. ഇത്തരത്തിൽ വിവിധ മേഖലകളിൽ നാം മുന്നേറി. 

ആ വളർച്ചയുടെ കാലഘട്ടത്തിലേക്കാണ് എന്റെ ബന്ധുക്കളിൽ പലരും പിറന്നുവീണത്. ഞങ്ങൾ അസമിൽ താമസിക്കുമ്പോൾ എന്റെ സഹോദരി അവിടുത്തെ ബോർഡിങ് സ്കൂളിലാണു പഠിച്ചത്. അത്തരത്തിലുള്ള ഏക സ്കൂളായിരുന്നു അത്. ഇന്ന് അസമിലെ വലിയ നഗരങ്ങൾ നോക്കുക, എല്ലായിടത്തും ഉന്നത നിലവാരമുള്ള സ്കൂളുകളുണ്ട്. കഴിഞ്ഞ ഏഴര പതിറ്റാണ്ടിനിടെ രാജ്യം വളർന്നുവെന്ന കാര്യത്തിൽ തർക്കമില്ല. 

നാം പിന്നിട്ട 75 വർഷം

ADVERTISEMENT

തരൂർ: മഹുവ, കഴിഞ്ഞ 75 വർഷത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ, നമ്മുടെ രാജ്യത്തിനും ജനങ്ങൾക്കുമുണ്ടായ പരിണാമമാണു ഞാൻ കാണുന്നത്. അടുത്തിടെയെഴുതിയ ‘ബാറ്റിൽ ഒാഫ് ബിലോങ്ങിങ്’ എന്ന പുസ്തകത്തിൽ ഞാൻ അതേക്കുറിച്ച് പറയുന്നുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം ഭരണഘടനയിൽ അധിഷ്ഠിതമായ ദേശീയതയും ആഴമേറിയ ജനാധിപത്യവും രാജ്യത്ത് സൃഷ്ടിക്കാൻ സാധിച്ചു. ജാതി, മതം, ഭാഷ എന്നിവയിൽ ഊന്നിയല്ല അവ രൂപമെടുത്തത്. എന്നാൽ, നിലവിലെ ഭരണാധികാരികളുടെ കീഴിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ആ ജനാധിപത്യ മൂല്യങ്ങൾ പതിയെ നഷ്ടമാകുന്നുവെന്ന് ഞാൻ ആശങ്കപ്പെടുന്നു. 

മഹുവ: താങ്കളെ പോലെ തന്നെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള തലമുറയിൽപ്പെട്ടയാളാണു ഞാനും. സ്വാതന്ത്ര്യ സമര കാലയളവിൽ ജീവിച്ച നമ്മുടെ മുൻതലമുറക്കാർക്ക് പോരാടാൻ ഒരു ലക്ഷ്യമുണ്ടായിരുന്നു–  രാജ്യത്തിന്റെ സ്വാതന്ത്ര്യം. സ്വാതന്ത്ര്യലബ്ധിക്കു ശേഷം പിറന്നവർക്ക് ബ്രിട്ടിഷ് ഭരണനാളുകളിലെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടില്ല; സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടേണ്ടി വന്നിട്ടില്ല. സ്വാതന്ത്ര്യം എപ്പോഴും ഒപ്പമുണ്ടെന്ന ചിന്തയിൽ വളർന്ന തലമുറയിൽപ്പെട്ടയാളാണു ഞാൻ. വിവിധ മേഖലയിൽ വളർച്ചയുടെ മാറ്റം കണ്ടു വളർന്നവരാണു നാം. ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി, കളറായി. ടെലഫോണിൽനിന്ന് മൊബൈൽ ഫോണിലേക്കെത്തി. കാര്യങ്ങൾ എപ്പോഴും മെച്ചപ്പെട്ടു കൊണ്ടേയിരിക്കുമെന്ന ചിന്തയിലാണു ഞാൻ വളർന്നത്. പക്ഷേ, കഴിഞ്ഞ 7 വർഷം അതിൽ ചില മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. 

നാം ജയിക്കേണ്ട പോരാട്ടങ്ങൾ

തരൂർ: ജയിച്ചുവെന്നു മുൻപു കരുതിയ പോരാട്ടങ്ങളിൽ പലതിലും യഥാർഥ വിജയം നാം കൈവരിച്ചിരുന്നോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

കോൺഗ്രസ് എംപി: ശശി തരൂരും തൃണമൂൽ എംപി: മഹുവ മൊയ്ത്രയും.
ADVERTISEMENT

മഹുവ: ശരിയാണ്.

തരൂർ: ഉദാഹരണത്തിന് എന്റെ കുട്ടിക്കാലത്തെ കാര്യമെടുക്കാം. മഹുവയൊക്കെ ജനിക്കുന്നതിനു മുൻപുള്ള കാലത്തെക്കുറിച്ചാണ് പറയുന്നത്. ജാതിയെയോ മതത്തെയോ പറ്റി ഇത്രയുമധികം ആശങ്കപ്പെടേണ്ടി വരുമെന്ന് കുട്ടിക്കാലത്ത് ഞാൻ ചിന്തിച്ചിട്ടു പോലുമില്ല. അന്ന് മുംബൈയിൽ ഞങ്ങളുടെ വീട്ടിൽ കളിക്കാനെത്തിയിരുന്ന കുട്ടികളുടെ ജാതിയെയോ മതത്തെയോ പറ്റി എന്റെ മാതാപിതാക്കൾ ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. കൂട്ടുകാരൻ തടിയനാണ്, അല്ലെങ്കിൽ പണക്കാരനാണ്, നല്ല ബുദ്ധിമാനാണ്, കണക്കിൽ മിടുക്കനാണ് എന്നിങ്ങനെയെല്ലാമാണ് അന്നത്തെ കുട്ടികൾ ചിന്തിച്ചിരുന്നത്. 

അല്ലാതെ എന്റെ കൂട്ടുകാരൻ മുസ്‍ലിം ആണെന്നോ ക്രിസ്ത്യാനി ആണെന്നോ സിഖുകാരൻ ആണെന്നോ ആരും ചിന്തിച്ചിരുന്നില്ല. സാമുദായിക ഐക്യത്തെ പ്രോൽസാഹിപ്പിച്ച ‘അമർ അക്ബർ ആന്റണി’ പോലുള്ള സിനിമകളിൽ ആനന്ദം കണ്ടെത്തിയിരുന്നവരാണ് അന്നുള്ളവർ. ആ സ്ഥിതിക്ക് ഇന്ന് മാറ്റം വന്നു. മതമുൾപ്പെടെ ആളുകളെ വേർതിരിക്കുന്ന ഘടകങ്ങൾ പ്രാധാന്യം നേടി. തിരഞ്ഞെടുപ്പിൽ വോട്ടുകൾ പോലും അതിന്റെ അടിസ്ഥാനത്തിൽ ധ്രുവീകരിക്കപ്പെടുന്നു. നമ്മൾ ജയിച്ചുവെന്നു കരുതിയതും പക്ഷേ, യഥാർഥത്തിൽ തോറ്റു പോയതുമായ പോരാട്ടങ്ങളിലൊന്നാണിത്. 

മഹുവ: താങ്കളുടേതു പോലുള്ള കുട്ടിക്കാലമായിരുന്നു എനിക്കും. കൂട്ടുകാരുടെ മതത്തെക്കുറിച്ച് ചിന്തിക്കാത്ത കുട്ടിക്കാലം. പക്ഷേ, ഒരാൾ എന്നോടു പറഞ്ഞു – ‘ഉയർന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ളയാളായതു കൊണ്ടാണ് നിനക്ക് മതത്തെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലാത്തത്. എന്നാൽ, ഒരു മുസ്‍ലിമിനോടോ ദലിതനോടോ ചോദിക്കുക, അവന്റെ അവസ്ഥയെന്താണെന്ന്’. 

തരൂർ: സാമൂഹിക നീതിയുടെ കാര്യമെടുത്താൽ, എന്റെ സംസ്ഥാനമായ കേരളത്തിൽ ജാതിയുടെ പേരിലുള്ള ഗുരുതരമായ വിവേചനം ഏറെക്കുറെ അവസാനിച്ചുവെന്ന് എനിക്ക് അഭിമാനത്തോടെ പറയാനാവും. എന്നാൽ, ഉത്തരേന്ത്യയിൽ ചിലയിടങ്ങളിൽ സാമൂഹിക നീതിക്കായുള്ള പോരാട്ടം ഇനിയും ജയിക്കാനുണ്ട്. അപ്പോഴും യുപി പോലൊരു സംസ്ഥാനത്ത് ദലിത് വിഭാഗത്തിൽ നിന്നുള്ള മായാവതി മുഖ്യമന്ത്രിയായെന്നത് അഭിമാനാർഹമായ നേട്ടമാണ്. 

വികസനത്തിന്റെ ‘ഹാർഡ്‌വെയർ’ മേഖലകൾ – വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റോഡുകൾ, റെയിൽവേ – ഇവയുടെ വികസനത്തിൽ മുൻപത്തെയും ഇപ്പോഴത്തെയും സർക്കാരുകൾ ശ്രദ്ധ നൽകിയിട്ടുണ്ട്. എന്നാൽ വികസനത്തിന്റെ ‘സോഫ്റ്റ്‌വെയർ’ മേഖലകൾ – വിദ്യാഭ്യാസം, ആരോഗ്യം, വനിതകളുടെ അവകാശ സംരക്ഷണം, ശുചിത്വം – ഇവയിലെല്ലാം പോരാട്ടം ഇപ്പോഴും തുടരുകയാണ്. 

വേണം ‘ലിബറലൈസേഷൻ പ്ലസ്’

തരൂർ: 3 ലക്ഷം കോടി ഡോളർ സമ്പദ്ഘടന എന്ന ലക്ഷ്യത്തിലേക്ക് നാം ഏറെക്കുറെ അടുത്തെത്തിയതാണ്. പക്ഷേ, നോട്ടു നിരോധനവും കോവിഡ് മൂലമുള്ള ലോക്ഡൗണും തിരിച്ചടിയായി. ആ ലക്ഷ്യം ഇപ്പോഴും പ്രാപ്യമാണ്. എന്നാൽ, 2024ന് അകം 5 ലക്ഷം കോടി ഡോളർ സമ്പദ്ഘടനയായി വളരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നിലവിലെ അവസ്ഥയിൽ യാഥാർഥ്യമാക്കുക ഏറെക്കുറെ അസാധ്യമാണ്.

രാജ്യത്തെ കോടിപതികളുടെ സമ്പത്ത് കോവിഡ്‌കാലത്ത് ഗണ്യമായി ഉയർന്നു. എന്നാൽ, മറുഭാഗത്ത് ജനസംഖ്യയിൽ വലിയൊരു വിഭാഗത്തിനു ജോലിയും വരുമാനവും നഷ്ടമായി. രാജ്യത്തെ 25 % ആളുകൾ വലിയ ദുരിതം നേരിടുകയാണ്. ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണ് 1991ലെ ഉദാരവൽക്കരണം (ലിബറലൈസേഷൻ) ആണ്. പക്ഷേ, 30 വർഷം മുൻപുണ്ടാക്കിയ നേട്ടത്തിൽ അഭിരമിച്ചു നിൽക്കാനാവില്ല; ആ നേട്ടം അടിസ്ഥാനമാക്കി മുന്നോട്ടു നീങ്ങാനുള്ള വഴികൾ തേടേണ്ടതുണ്ട്. ‘ലിബറലൈസേഷൻ പ്ലസ്’ ആണു നമുക്ക് വേണ്ടത്. പ്ലസ് എന്നത് സാമൂഹിക നീതിയാണ്.

വളരണം V പോലെ

മഹുവ: ഗ്രാമീണരുടെ വരുമാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കിയ പദ്ധതിയാണു ദേശീയ തൊഴിലുറപ്പ്. നിലവിലെ കേന്ദ്ര സർക്കാർ നിർത്തലാക്കാൻ ലക്ഷ്യമിട്ട പദ്ധതിയാണത്. കഴിഞ്ഞ വർഷം കോവിഡ് വ്യാപിച്ചപ്പോൾ നഗരങ്ങളിൽ നിന്നു ഗ്രാമങ്ങളിലേക്കു മടങ്ങിയ തൊഴിലാളികളെ നിലനിർത്തിയത് എന്താണെന്നു നോക്കൂ – തൊഴിലുറപ്പ് പദ്ധതിയാണ്. ജനങ്ങളുടെ സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ കേന്ദ്രം പിന്നിലാണെന്നു പറയേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ കൈകളിൽ പണമെത്തിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണം. വിലക്കയറ്റത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാവാത്ത കാലമാണിത്. കോവിഡാനന്തര കാലത്തെ വളർച്ച ആരംഭിച്ചതായി കേന്ദ്രം പറയുന്നു. ഇംഗ്ലിഷ് അക്ഷരമാലയിലെ V പോലെ എല്ലാവരും ഒരുപോലെ മുകളിലേക്കു വളരുകയല്ല. നിലവിലെ വളർച്ച K പോലെയാണ്.

തരൂർ: ശരിയാണ്, ചിലർ മുകളിലേക്കു ചവിട്ടിക്കയറുന്നു. മറ്റു ചിലർ താഴേക്കിറങ്ങുന്നു. 

മഹുവ: സാമ്പത്തിക സ്ഥിതിയിൽ ഏറ്റവും മുകളിലുള്ള 5 % പേർ കൂടുതൽ ധനികരായി. താഴത്തെ നിരയിലുള്ള, പ്രത്യേകിച്ച് അസംഘടിത മേഖലയിലുള്ളവർ കൂടുതൽ നിർധനരായി. കോവിഡിനു മുൻപുള്ള കാലത്തെ നിലയിലേക്ക് മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) നിരക്ക് തിരിച്ചെത്താൻ ഇനിയും ചുരുങ്ങിയത് 2 വർഷമെങ്കിലും വേണം. 

തരൂർ: 20 വർഷം മുൻപ് ഞാൻ പറഞ്ഞൊരു കാര്യമുണ്ട് – നമ്മൾ സൂപ്പർ പവർ ആകാൻ ശ്രമിക്കുന്നു. പക്ഷേ, നമ്മൾ ഇപ്പോഴും സൂപ്പർ പുവറാണ് എന്ന്. നിർഭാഗ്യവശാൽ, ഇപ്പോൾ കോവിഡ് കൂടി വന്നതോടെ നമ്മൾ കൂടുതൽ സൂപ്പർ പുവറായി. 

മഹുവ (ചിരിയോടെ): തമാശയെന്താണെന്നു വച്ചാൽ ഇതു നമ്മൾ വിളിച്ചുപറഞ്ഞാൽ, എതിരാളികൾ പറയും – കേട്ടില്ലേ ശശി തരൂരും മഹുവ മൊയ്ത്രയും പറയുന്നത്. അവർ ദേശവിരുദ്ധരാണ് ! 

ദേശീയതയുടെ വ്യാഖ്യാനങ്ങൾ

തരൂർ: ദേശീയത ദുരുപയോഗം ചെയ്യപ്പെടുന്നത് നമ്മുടെ ഐക്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും പ്രതികൂലമായി ബാധിക്കും. ഒരാൾക്ക് നല്ലൊരു ബംഗാളിയായും മുസ്‍ലിം ആയും ഇന്ത്യക്കാരനായും അല്ലെങ്കിൽ നല്ലൊരു കേരളീയനായും ക്രിസ്ത്യാനിയായും ഇന്ത്യക്കാരനായും കഴിയാൻ സാധിച്ചിരുന്ന രാജ്യമാണിത്. എന്നാൽ, ഹിന്ദി–ഹിന്ദു– ഹിന്ദുസ്ഥാൻ എന്ന നിലയിലേക്ക് അത് മാറുന്നത് ആശങ്കാജനകമാണ്. 

മഹുവ: ബംഗാളും കേരളവും നോക്കുക. ആൾബലത്തിലും സംവിധാനങ്ങളിലുമെല്ലാം ബിജെപി ബഹുദൂരം മുന്നിൽ നിന്നിട്ടും ബംഗാൾ തലയെടുപ്പോടെ നിന്നു പറഞ്ഞു : ‘ഹിന്ദി–ഹിന്ദു–ഹിന്ദുസ്ഥാൻ എന്ന നിലയിലേക്കു രാജ്യത്തെ മാറ്റാൻ ഞങ്ങൾ സമ്മതിക്കില്ല’ എന്ന്. ബിജെപിയുടെ നയങ്ങളെ എതിർക്കുന്ന ജനതയാണ് മമത ബാനർജിക്കും തൃണമൂലിനും പിന്നിൽ അണിനിരന്നത്. കേരളത്തിലും അതു നമ്മൾ കണ്ടു. 6 മാസം മുൻപ് വരെ എല്ലാവരും കരുതിയത് ഇനിയൊന്നും സാധ്യമല്ല, എല്ലാം അവസാനിച്ചുവെന്നാണ്. എന്നാൽ, അങ്ങനെയല്ലെന്നു കേരളവും ബംഗാളും തെളിയിച്ചു. വെല്ലുവിളികൾ മറികടന്ന് ബംഗാളും കേരളവും നേടിയ തിരഞ്ഞെടുപ്പ് ജയങ്ങൾ ഉത്തരേന്ത്യയിലെ ഹിന്ദി ഹൃദയഭൂമിയിലും ആവർത്തിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. 

ഇന്ത്യയുടെ നന്മ

തരൂർ: മനുഷ്യത്വവും കരുതലുമുള്ള  സാധാരണ മനുഷ്യർ ഏറെയുള്ള രാജ്യമാണു നമ്മുടേത്. കേരളത്തിലെ പ്രളയകാലത്ത് നമ്മൾ അതു കണ്ടതാണ്. പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കാൻ മത്സ്യത്തൊഴിലാളികൾ ബോട്ടുകളുമായി ഇറങ്ങി. സമുദായത്തിനും പ്രദേശത്തിനും അതീതമായ ഐക്യദാർഢ്യമാണ് നവ ഇന്ത്യ കണ്ട ഏറ്റവും വലിയ നന്മകളിലൊന്ന്. 

മഹുവ: ഈ ഐക്യദാർഢ്യവും സഹായ മനഃസ്ഥിതിയും കോവിഡ് കാലത്ത് ഞാൻ കണ്ടു. കോവിഡ് ബാധിതർക്ക് ഒാക്സിജൻ സിലിണ്ടറുകൾ എത്തിക്കാനും ആവശ്യക്കാർക്കു താമസ സൗകര്യമൊരുക്കാനും സാധാരണക്കാർ രംഗത്തിറങ്ങി. എവിടെയെങ്കിലും അപകടമുണ്ടാകുമ്പോൾ രക്ഷിക്കാനായി ആദ്യം ഒാടിയെത്തുക അവിടെയുള്ള പ്രദേശവാസികളാണ്. താഴേത്തട്ടിൽ ജനങ്ങൾ പരസ്പരം നൽകുന്ന പിന്തുണ വളരെ വലുതാണ്. 

ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ഘട്ടം

തരൂർ: രാജ്യത്തെ ലോക്സഭാ സീറ്റുകളുടെ നിർണയരീതിയിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. ബിജെപിക്കു സ്വാധീനമുള്ള ഉത്തരേന്ത്യയിലെ ഹിന്ദി ഹൃദയഭൂമിയിൽ സീറ്റുകളുടെ എണ്ണം ഉയർത്തുകയാണു ലക്ഷ്യം. ആ സീറ്റുകൾ ജയിച്ച്, അതിന്റെ ബലത്തിൽ ഭരണം നിലനിർത്താനാണു ശ്രമം. കൂടുതൽ എംപിമാരെ ഉൾക്കൊള്ളാൻ കഴിയും വിധമാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത്. ബിജെപിയുടെ ജയമോ തോൽവിയോ അല്ല ഇവിടെ യഥാർഥ പ്രശ്നം. ഹിന്ദി ഹൃദയഭൂമിയിൽനിന്നുള്ള സീറ്റുകളിൽ ജയിച്ചാൽ തന്നെ ഭരണം പിടിക്കാൻ കഴിയുമെന്ന അവസ്ഥ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും ബംഗാളിനെയുമൊക്കെ അപ്രസക്തമാക്കും. രാജ്യത്തിന്റെ ഐക്യത്തിനുതന്നെ ഭീഷണിയാണത്. 

ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് ലോക്സഭയിലേക്കുള്ള മൂന്നിൽ രണ്ട് സീറ്റുകളും ജയിച്ചാൽ, പാർലമെന്റിൽ ഭരണഘടനാ ഭേദഗതികൾ പാസാക്കാൻ ഭരണകക്ഷിക്കു കഴിയും. മറ്റു പ്രദേശങ്ങൾ അതിനെ എങ്ങനെ ഉൾക്കൊള്ളും? തങ്ങൾ അടിച്ചമർത്തപ്പെട്ടതായി ബംഗാളിനു തോന്നില്ലേ? തങ്ങൾ സ്വീകാര്യരല്ലെന്നു തമിഴ്നാടിനു തോന്നില്ലേ? ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരുവിധ പങ്കാളിത്തവുമില്ലാത്ത രീതിയിൽ, ഹിന്ദി ഹൃദയഭൂമിയിലെ സീറ്റുകളുടെ ബലത്തിൽ രാജ്യത്ത് ഭരണം പിടിക്കാനും ഭരണഘടന തിരുത്താനും കഴിയുന്ന അവസ്ഥ വരും.

നമ്മുടെ രാഷ്ട്രീയത്തിലെ അത്തരമൊരു മാറ്റത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എങ്ങനെ പിന്തുണയ്ക്കും? ഗൗരവമേറിയ ഈ വിഷയത്തെക്കുറിച്ച് നമ്മൾ ഇപ്പോഴും കാര്യമായ ചർച്ചകൾ ആരംഭിച്ചിട്ടില്ല. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമേ ഈ മാറ്റം നടപ്പിൽ വരൂ എന്നാണു നമ്മുടെ ചിന്ത. എന്നാൽ, എന്തിനാണ് അത്രയും നാൾ നീട്ടിക്കൊണ്ടു പോകുന്നതെന്നും ഈ വർഷത്തെ സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്സഭാ സീറ്റുകളുടെ നിർണയ രീതിയിൽ ഉടൻ മാറ്റങ്ങൾ വരുത്തണമെന്നുമുള്ള പ്രചാരണങ്ങൾ ബിജെപി ക്യാംപിൽനിന്നുയരുന്നുണ്ട്. വളരെ നിർണായകമായ ഘട്ടത്തിലൂടെയാണ് ഇന്ത്യൻ രാഷ്ട്രീയം കടന്നുപോകുന്നത്.

ചൈനയെ സൂക്ഷിക്കണം!

തരൂർ: സ്വന്തം വിദേശ നയങ്ങൾക്കൊപ്പം ലോകത്തെ മറ്റിടങ്ങളിലെ സംഭവങ്ങളോടു പ്രതികരിക്കാനുള്ള നയവും ആവശ്യമാണ്. ശീതയുദ്ധത്തിന്റെ കാലത്ത് ലോകം രണ്ടായി വിഭജിക്കപ്പെട്ടു – റഷ്യയുടെയും യുഎസിന്റെയും നേതൃത്വത്തിൽ. പിന്നീട് യുഎസിനു വ്യക്തമായ ആധിപത്യമുള്ള രീതിയിലേക്കു ലോകക്രമം മാറി. ഇപ്പോൾ, റഷ്യയുടെ പതനവും ചൈനയുടെ ഉദയവും വഴിയൊരുക്കിയ പുതിയ ലോകഘടനയാണു നമുക്ക് മുന്നിലുള്ളത്. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ശൃംഖലയിലെ കണ്ണികളെ പോലെയാണ് ഇന്ന് രാജ്യങ്ങൾ സ്ഥിതി ചെയ്യുന്നത്. സ്വന്തം താൽപര്യങ്ങൾ മുൻനിർത്തിയാണ് ഒാരോ രാജ്യവും മറ്റു രാജ്യങ്ങളുമായി ആ ശൃംഖലയിൽ കൈകോർക്കുക. ലോക രാഷ്ട്രങ്ങളുടെ പല കൂട്ടായ്മകളിൽ ഇന്ത്യയും ഭാഗമാണ്. 

നിലവിലെ ലോകക്രമവും മാറ്റിമറിക്കാനുള്ള നീക്കമാണു ചൈന നടത്തുന്നത്. 20 വർഷം മുൻപുള്ള ചൈനയല്ല ഇപ്പോഴുള്ളത്. സ്വന്തം താൽപര്യങ്ങൾ മറ്റുള്ളവർക്കു മേൽ ബലമായി അടിച്ചേൽപിക്കാൻ അവർ ശ്രമിക്കുന്നു. ഹിമാലയൻ മലനിരകളിൽ, ഇന്ത്യയുടെ വാതിൽപ്പടിയിൽ ചൈന നിൽക്കുമ്പോൾ അലസമായി ഇരിക്കാൻ ഇന്ത്യയ്ക്കു സാധിക്കില്ല. മറുവശത്ത് പാക്കിസ്ഥാനുമുണ്ട്. പാക്കിസ്ഥാനും ചൈനയും ഇന്ത്യയ്ക്കെതിരെ കൈകോർത്തിട്ടുമുണ്ട്.

യുഎസ്, ജപ്പാൻ എന്നിവയുൾപ്പെട്ട ‘ക്വാഡ്’ (ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്) സഖ്യത്തിൽ ഇന്ത്യ ഭാഗമായിട്ടുണ്ട്. ലോകരാഷ്ട്രങ്ങൾക്കിടയിൽ ശക്തമായ കൂട്ടുകെട്ട് തങ്ങൾക്കുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ ഇന്ത്യ ചൈനയ്ക്കു നൽകുന്നത്. വെട്ടിയരിയാനുള്ള വാൾ അല്ല, മറിച്ച് പ്രതിരോധിക്കാനുള്ള പരിചയായിട്ടാണ് ക്വാഡിനെ ഞാൻ കാണുന്നത്. 

മഹുവ: 20–25 വർഷങ്ങൾ മുൻപ് വരെ, സാധാരണക്കാരനെ സംബന്ധിച്ച് ഇന്ത്യയുടെ ഒരേയൊരു ശത്രു പാക്കിസ്ഥാൻ ആയിരുന്നു. ചൈനയുടെ പ്രകോപന നീക്കങ്ങൾ അതിൽ മാറ്റം വരുത്തി. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നടപ്പാക്കി, അവിടെ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ ചൈന ശ്രമിക്കുന്നു. കംബോഡിയയിൽ ചൈന തുറമുഖം നിർമിച്ചിട്ടുണ്ട്. ദക്ഷിണ പൂർവ ഏഷ്യയിൽ ചൈന നടത്തുന്ന ഈ നീക്കങ്ങൾ ആശങ്കാജനകമാണ്. ഇന്ത്യ – ചൈന ഭായ് ഭായ് എന്ന് പറയാൻ ഇനി നമുക്കാവില്ല.

തരൂർ (ചിരിയോടെ): ഇന്ത്യ – ചൈന ബൈ ബൈ എന്നു പറയാനുമാവില്ല. 

ഭാവിയിലെ പാർലമെന്റ്

മഹുവ: പുതുതായി നിർമിക്കുന്ന പാർലമെന്റ് മന്ദിരത്തിൽ ഒാരോ എംപിക്കും സ്വന്തമായി മുറിയൊക്കെയുണ്ടെന്നാണു കേൾക്കുന്നത്. പക്ഷേ, ആ പാർലമെന്റിൽ സെൻട്രൽ ഹാൾ ഉണ്ടായിരിക്കില്ലത്രേ. രാജ്യസഭയിലെയും ലോക്സഭയിലെയും എംപിമാർ ഒന്നിച്ചിരുന്ന് സൗഹൃദം പങ്കിടുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന ഇടമാണ് സെൻട്രൽ ഹാൾ. പാർലമെന്റിൽ പോലും ഒന്നിച്ചിരിക്കാൻ കഴിയാത്ത സ്ഥിതിയിലേക്കുള്ള മാറ്റമാണോ വരുന്നത്?

തരൂർ: അതെനിക്കൊരു പുതിയ അറിവാണ്. എങ്കിലും നിലവിലുള്ള പാർലമെന്റിലെ സെൻട്രൽ ഹാൾ ഉപയോഗിക്കാവുന്നതല്ലേ?

മഹുവ: അതിനു സാധിക്കുമെന്നു തോന്നുന്നില്ല. പുതിയ പാർലമെന്റ് വരുന്നതോടെ, പഴയത് മ്യൂസിയമാക്കി മാറ്റും. 

ഭാവി ഇന്ത്യയിലുള്ള പ്രതീക്ഷ

തരൂർ: ശുഭാപ്തി വിശ്വാസക്കാരനാണ് ഞാൻ. ചില കാര്യങ്ങളിലെ പോരായ്മകൾ പരിഹരിച്ച്, ദൃഢനിശ്ചത്തോടെ പ്രവർത്തിച്ചാൽ കൂടുതൽ മെച്ചപ്പെട്ട ഇന്ത്യയെ നമുക്ക് വാർത്തെടുക്കാൻ സാധിക്കും. നിലവിൽ നേരിടുന്ന സമ്മർദങ്ങളെയെല്ലാം അതിജീവിക്കാനും മുന്നോട്ടു നീങ്ങാനും എനിക്കു കരുത്തു പകരുന്നത് ഈ ശുഭാപ്തിവിശ്വാസമാണ്. 

മഹുവ: വർണ വിവേചനത്തിനെതിരെ പൊരുതിയ ദക്ഷിണാഫ്രിക്കയിലെ ആർച്ച്ബിഷപ് ഡെസ്മണ്ട് ടുട്ടുവിന്റെ വാചകം കടമെടുത്തു പറയാം – ‘ഞാൻ ഒരു ശുഭാപ്തിവിശ്വാസക്കാരനല്ല; ഞാൻ പ്രതീക്ഷയുടെ തടവുകാരനാണ്’. ഞാനുമൊരു തടവുകാരിയാണ്; പ്രതീക്ഷയുടെ. 

English Summary: India @ 75: A conversation between MP Shashi Tharoor and MP Mahua Moitra