ഗായിക ജഗ്ജിത് കൗർ വിടവാങ്ങി; ‘ദേഖ് ലോ ആജ്’, ‘പെഹ്‌ലേ തോ ആംഘ്’ എന്നിവ ഹിറ്റ്
മുംബൈ ∙ ഹിന്ദി ചലച്ചിത്ര ഗായിക ജഗ്ജിത് കൗർ (93) അന്തരിച്ചു. ഹിന്ദുസ്ഥാനി– ക്ലാസിക്കൽ ഈണങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ മുഹമ്മദ് സഹുർ ഖയാമിന്റെ ഭാര്യയാണ്. Khayyam, Jagjit Kaur, Bollywood, Manorama News

മുംബൈ ∙ ഹിന്ദി ചലച്ചിത്ര ഗായിക ജഗ്ജിത് കൗർ (93) അന്തരിച്ചു. ഹിന്ദുസ്ഥാനി– ക്ലാസിക്കൽ ഈണങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ മുഹമ്മദ് സഹുർ ഖയാമിന്റെ ഭാര്യയാണ്. 2019 ഓഗസ്റ്റിലായിരുന്നു ഖയാമിന്റെ വേർപാട്.
മുംബൈയിലെ വസതിയിലായിരുന്നു ജഗ്ജിത് കൗറിന്റെ അന്ത്യമെന്നു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ബാസാർ എന്ന ചിത്രത്തിലെ ‘ദേഖ് ലോ ആജ് ഹംകോ’, ഷോല ഓർ ഷബ്നം എന്ന ചിത്രത്തിലെ ‘പെഹ്‌ലേ തോ ആംഘ് മിൽനാ’ തുടങ്ങിയവയാണു ജഗ്ജിത്തിന്റെ ശ്രദ്ധേയമായ ഗാനങ്ങൾ.
1950ൽ സംഗീത കരിയർ ആരംഭിച്ച ജഗ്ജിത് 1954ലാണു ഖയാമിനെ വിവാഹം കഴിച്ചത്. 1981ൽ ഖയാം ഈണം നൽകിയ ഉമ്രാവോ ജാൻ എന്ന ചിത്രത്തിൽ ഉൾപ്പെടെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
English Summary: Veteran Singer Jagjit Kaur, Wife Of Composer Khayyam, Dies At 93