മാർക്ക് കുറച്ച് കേരള യൂണിവേഴ്സിറ്റി തട്ടിപ്പ്; വിട്ടുകൊടുത്തില്ല ഡോ.ബിന്ദു, ഒടുവിൽ ജയം
2009ൽ തുടങ്ങിയ നിയമ പോരാട്ടത്തിനൊടുവിൽ ബിന്ദുവിനാണ് ഒന്നാം റാങ്കിന് അർഹതയെന്നും മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധിച്ചതോടെ സർവകലാശാല വരുത്തിയ വീഴ്ച വെളിച്ചത്തായി. നിലവിൽ തൈക്കാട് ഗവ. ടീച്ചർ എജ്യുക്കേഷൻ കോളജിൽ അസി.പ്രഫസറാണ് ബിന്ദു. ...Dr Bindu case vs Kerala varsity, Dr Bindu lecturer, Manorama online
2009ൽ തുടങ്ങിയ നിയമ പോരാട്ടത്തിനൊടുവിൽ ബിന്ദുവിനാണ് ഒന്നാം റാങ്കിന് അർഹതയെന്നും മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധിച്ചതോടെ സർവകലാശാല വരുത്തിയ വീഴ്ച വെളിച്ചത്തായി. നിലവിൽ തൈക്കാട് ഗവ. ടീച്ചർ എജ്യുക്കേഷൻ കോളജിൽ അസി.പ്രഫസറാണ് ബിന്ദു. ...Dr Bindu case vs Kerala varsity, Dr Bindu lecturer, Manorama online
2009ൽ തുടങ്ങിയ നിയമ പോരാട്ടത്തിനൊടുവിൽ ബിന്ദുവിനാണ് ഒന്നാം റാങ്കിന് അർഹതയെന്നും മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധിച്ചതോടെ സർവകലാശാല വരുത്തിയ വീഴ്ച വെളിച്ചത്തായി. നിലവിൽ തൈക്കാട് ഗവ. ടീച്ചർ എജ്യുക്കേഷൻ കോളജിൽ അസി.പ്രഫസറാണ് ബിന്ദു. ...Dr Bindu case vs Kerala varsity, Dr Bindu lecturer, Manorama online
നീതിക്കുവേണ്ടിയുള്ള നീണ്ട 14 വർഷത്തെ പോരാട്ടത്തിന്റെ പേരാണ് ഡോ.ടി.വി.ബിന്ദു. കേരള യൂണിവേഴ്സിറ്റിയുടെ ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള നിയമന തട്ടിപ്പാണ് ഈ അധ്യാപികയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ തകർന്നു വീണത്. 2007ൽ നടന്ന, വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക നിയമനത്തിൽ ഒന്നാം റാങ്കിന് അർഹതയുണ്ടായിരുന്ന ബിന്ദുവിനെ കള്ളക്കളിയിലൂടെ യൂണിവേഴ്സിറ്റി മൂന്നാം റാങ്കിലേക്കു താഴ്ത്തി. ഒന്നാം റാങ്ക് ലഭിച്ചത് അന്നത്തെ സിൻഡിക്കേറ്റ് അംഗത്തിന്റെ ഭാര്യയ്ക്ക്! ജനറൽ വിഭാഗത്തിൽ രണ്ട് ഒഴിവുകൾ മാത്രമുണ്ടായിരുന്നതിനാൽ നിയമനം ലഭിക്കാതെ ബിന്ദു പുറത്താവുകയും ചെയ്തു.
2009ൽ തുടങ്ങിയ നിയമ പോരാട്ടത്തിനൊടുവിൽ ബിന്ദുവിനാണ് ഒന്നാം റാങ്കിന് അർഹതയെന്നും മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധിച്ചതോടെ സർവകലാശാല വരുത്തിയ വീഴ്ച വെളിച്ചത്തായി. നിലവിൽ തൈക്കാട് ഗവ. ടീച്ചർ എജ്യുക്കേഷൻ കോളജിൽ അസി.പ്രഫസറാണ് ബിന്ദു. നിയമനത്തിൽ നീതി നിഷേധം നടത്തി പുറത്താക്കിയ സർവകലാശാലയിൽതന്നെ അഭിമാനത്തോടെ അധ്യാപികയാകാനൊരുങ്ങുകയാണ് അവരിപ്പോൾ. പഠിപ്പിക്കുന്നതിനോടൊപ്പം 52–ാം വയസ്സിലും ഇടമുറിയാതെ പഠനവും തുടരുന്ന വിദ്യാർത്ഥി കൂടിയാണിന്ന് ബിന്ദു. തന്റെ പോരാട്ടത്തെപ്പറ്റി മനോരമ ഓൺലൈനിനോടു മനസ്സുതുറക്കുകയാണ് ഈ അധ്യാപിക...
എന്തായിരുന്നു കേസിന് ആസ്പദമായ സംഭവം?
2003ലാണ് കേരള യൂണിവേഴ്സിറ്റി എജ്യുക്കേഷൻ വകുപ്പിൽ അധ്യാപക നിയമനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നത്. 2007ൽ ഇന്റർവ്യൂ നടത്തി. യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള മെറിറ്റ് സ്കോറും (75 മാർക്ക്) ഇന്റർവ്യൂവിലെ മാർക്കും (25 മാർക്ക്) അടിസ്ഥാനത്തിലായിരുന്നു യൂണിവേഴ്സിറ്റിയിലെ അധ്യാപക നിയമനം. രണ്ട് പിജി അതായത് എംഎസ്‌സി, എംഎഡ്, നെറ്റ്, പിന്നെ പിഎച്ച്ഡി ഇത്രയുമാണ് മെറിറ്റ് സ്കോർ. ഇതിനു പുറമെ മറ്റ് യോഗ്യതകളും പരിഗണിക്കും. അതായത് സർവകലാശാല അംഗീകരിച്ച പ്രസിദ്ധീകരണങ്ങളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ ഒരു പേപ്പറിന് രണ്ട് മാർക്ക് എന്ന നിലയിൽ പരമാവധി 10 മാർക്ക് വരെ മെറിറ്റ് സ്കോറിൽ ലഭിക്കും.
ഞാൻ ആ സമയത്ത് 9 പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ഇതിൽ അഞ്ചും സർവകലാശാല അംഗീകരിച്ച പ്രസിദ്ധീകരണങ്ങളിൽ ആയിരുന്നതിനാൽ 10 മാർക്കിനും അർഹതയുണ്ടായിരുന്നു. എന്നാൽ റിസൽട്ട് വന്നപ്പോൾ ഒന്നാം റാങ്കുകാരിക്ക് 100ൽ 78 മാർക്കും രണ്ടാം റാങ്കുകാരിക്ക് 76 മാർക്കും കിട്ടി. മൂന്നാം സ്ഥാനം കിട്ടിയ എനിക്ക് 74 മാർക്ക്; മെറിറ്റ് സ്കോർ 60, ഇന്റർവ്യൂവിന് 14. റാങ്ക് ലിസ്റ്റിൽ സംശയം തോന്നി അന്നത്തെ റജിസ്ട്രാർക്കു മാർക്കിന്റെ വിവരം തേടി മൂന്നു തവണ അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. അതോടെ വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് സർവകലാശാലയുടെ തിരിമറി പുറത്തായത്.
രണ്ടു പ്രബന്ധങ്ങൾക്കുള്ള നാലു മാർക്ക് മാത്രമാണ് തന്നിരിക്കുന്നത്. മൂന്നു പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച ചെന്നൈയിൽനിന്നുള്ള പ്രസിദ്ധീകരണത്തിന് അംഗീകാരമില്ലെന്നായിരുന്നു സർവകലാശാലയുടെ വാദം. എന്നാൽ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ സർവകലാശാല അംഗീകാരമുള്ള പ്രസിദ്ധീകരണങ്ങളുടെ പട്ടികയിൽ അത് ഉൾപ്പെട്ടിരുന്നു. ഇതോടെ 2009ൽ ഹൈക്കോടതിയെ സമീപിച്ചു. കേസ് നീണ്ട് അനുകൂലമായ സിംഗിൾ ബെഞ്ച് വിധി വന്നത് 2014ൽ. എന്നാൽ സർവകലാശാലയുടെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് വിധി 2018ൽ റദ്ദാക്കി. അതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അതിലാണ് ഇപ്പോൾ അനുകൂലമായ അന്തിമ വിധി വന്നത്.
14 വർഷങ്ങൾ; പരാതി പിൻവലിക്കാൻ സമ്മർദ്ദം ഉണ്ടായോ?
ഇല്ല. ഒരിക്കലും ആരും പരാതി പിൻവലിക്കണനെന്ന് ആവശ്യപ്പെട്ട് വന്നിട്ടില്ല. അതൊരു വലിയ കാര്യമാണ്. യൂണവേഴ്സിറ്റിക്കെതിരെയാണ് പരാതി നൽകിയത്. അവിടെനിന്ന് പരാതി പിൻവലിക്കാൻ ഒരു സമ്മർദവും ഉണ്ടായിട്ടില്ല. ശരിക്കും മാനസികമായ സംഘർഷം ഉണ്ടായിരുന്നു. ഒന്നര പതിറ്റാണ്ട് ഒരു വലിയ കാലഘട്ടമാണ്. നമ്മുടെ കഴിവിനെ ആളുകൾ ചോദ്യം ചെയ്യുകയാണ്. പക്ഷേ ഒടുവിൽ സത്യം ജയിച്ചു.
ഏതൊക്കെ വിഷയങ്ങൾ പഠിച്ചു?
കെമിസ്ട്രിയാണ് ആദ്യം പഠിച്ചത്. പിന്നീട് സോഷ്യോളജി, സൈക്കോളജി, ഫിലോസഫി തുടങ്ങിയ വിഷയങ്ങൾ. നിലവിൽ ആറ് ബിരുദാനന്തര ബിരുദങ്ങളുണ്ട്. 3 പിജി ഡിപ്ലോമ കോഴ്സുകളും പാസായി. നാലാമത്തെ ഡിപ്ലോമ കോഴ്സിന്റെ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നു. രണ്ടു സർട്ടിഫിക്കറ്റ് കോഴ്സുകളും പൂർത്തിയാക്കി. കേരള സർവകലാശാലയിൽനിന്ന് കെമിസ്ട്രിയിൽ എംഎസ്എസിയും ഒന്നാം റാങ്കോടെ എംഎഡും നേടി. 2001ൽ പിഎച്ച്ഡി.
പിന്നീട് ഇഗ്നോയിൽനിന്ന് വിദൂര വിദ്യാഭ്യാസം വഴിയാണ് സൈക്കോളജി, സോഷ്യോളജി, ഫിലോസഫി, വിദൂര വിദ്യാഭ്യാസം എന്നിവയിൽ എംഎയും ഉന്നത വിദ്യാഭ്യാസം, വിദൂര വിദ്യാഭ്യാസം, ജിയോ ഇൻഫോമാറ്റിക്സ് എന്നിവയിൽ പിജി ഡിപ്ലോമയും നേടിയത്. എജ്യുക്കേഷനൽ മാനേജ്മെന്റിലെ ഡിപ്ലോമ ഫലമാണ് കാത്തിരിക്കുന്നത്. ഇതിനിടെ 13 വിദ്യാർഥികളെ പിഎച്ച്ഡി ഗൈഡ് ചെയ്തു. നിരവധി പുസ്തകങ്ങളും എഴുതി. കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർമാരെ പഠിപ്പിക്കുന്ന ജോലിയാണ്. അതുകൊണ്ടുതന്നെ പല വിഷയങ്ങളിലും നല്ല അറിവു വേണം. പണ്ടു മുതലേ പഠിക്കാനും അറിവു നേടാനും ഇഷ്ടമാണ്.
ഇനിയും ഏതെങ്കിലും വിഷയങ്ങൾ മനസ്സിലുണ്ടോ?
ഉറപ്പായും. നിയമ പോരാട്ടം നടത്തി നടത്തി ഇപ്പോൾ നിയമം പഠിക്കണം എന്നൊരു ആഗ്രഹമുണ്ട്. പിന്നെ എംബിഎയും മനസ്സിലുണ്ട്.
പഠനത്തിൽ ബുദ്ധിമുട്ട് തോന്നിയ എന്തെങ്കിലും അവസ്ഥകൾ ഉണ്ടോ?
സെക്കൻഡറി തലം വരെ മലയാളം മീഡിയത്തിലാണ് പഠിച്ചത്. എന്നാൽ തുടർ പഠനങ്ങളും പഠന മെറ്റീരിയലുകളും ഇംഗ്ലിഷിലായി. അന്നത്തെക്കാലത്ത് ഭാഷ പഠിക്കാൻ വലിയ അവസരങ്ങൾ ഒന്നും ഇല്ലായിരുന്നു. സ്വാഭാവികമായും കുറച്ച് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. വീട്ടിൽ എല്ലാവരും നല്ല പിന്തുണ ആയിരുന്നു.
ആദ്യമായി കിട്ടിയ ജോലി?
ഐഎച്ച്ആർഡിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ കെമിസ്ട്രി ലക്ചറർ ആയിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് പിഎച്ച്ഡി 2001ൽ നേടിയ ശേഷം എസ്‌സിഇആർടിയിൽ റിസർച് ഓഫിസറായി ജോലി ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ 2003ൽ കേരള സർവകലാശാലയിൽ റിസർച് ഗൈഡുമായി. അതിനു ശേഷം ഹയർ സെക്കൻഡറിയിൽ അഞ്ചു വർഷത്തോളം അധ്യാപികയായി ജോലി നോക്കി.
അധ്യാപക നിയമനത്തിനായി അപേക്ഷിക്കുമ്പോൾ എന്റെ കീഴിൽ ഒരു വിദ്യാർഥി പിഎച്ച്ഡി നേടിക്കഴിഞ്ഞിരുന്നു. ഒരു പുസ്തകത്തിന്റെ രചയിതാവുമായിരുന്നു. 2010ൽ പിഎസ്‌സിയുടെ നിയമനത്തിൽ കൂടിയാണ് ട്രെയിനിങ് കോളജ് അധ്യാപികയായത്. ആദ്യത്തെ നിയമനം തലശ്ശേരി ബ്രണ്ണൻ ടീച്ചർ എജ്യുക്കേഷൻ കോളേജിലായിരുന്നു. പിന്നെ തൃശൂർ ഐഎഎസ്ഇയിൽ ജോലി നോക്കി. ഒടുവിൽ തിരുവനന്തപുരത്ത് ഗവ. ടീച്ചർ എജ്യുക്കേഷൻ കോളജിൽ എത്തി.
എന്നാണ് പുതിയ പോസ്റ്റിൽ ജോലിക്കു കയറുക?
കോടതി ഉത്തരവ് മാത്രമാണ് വന്നത്. ഇനിയും ധാരാളം നടപടിക്രമങ്ങൾ ഉണ്ട്. അങ്ങോട്ട് മാറുന്നതിനെക്കുറിച്ച് തീരുമാനം ഒന്നും എടുത്തിട്ടില്ല. എജ്യുക്കേഷൻ ഡിപ്പാർട്മെന്റിൽ അന്ന് രണ്ടാം റാങ്കോടെ ജോലി കിട്ടിയ ആൾ പിന്നീട് മഹാത്മാഗാന്ധി സർവകലാശാലയിൽ നിയമനം നേടിയതിനാൽ ആരെയും ഒഴിവാക്കാതെതന്നെ എനിക്ക് നിയമനം നൽകാനാവും. അതൊരു സന്തോഷം തരുന്ന കാര്യമാണ്. 60 വയസ്സ് വരെ സർവീസും ലഭിക്കും.
ന്യായമായ കാര്യത്തിനു വേണ്ടിയാണ് കോടതിയെ സമീപിച്ചതെങ്കിലും കാലം ഇത്രയും കഴിഞ്ഞതിനാൽ അനുകൂല വിധിയുണ്ടാവുമോ എന്ന ആകാംക്ഷ ഉണ്ടായിരുന്നു. പക്ഷേ സത്യം ജയിച്ചു. വൈകിയാണെങ്കിലും നീതി ലഭിച്ചതിൽ ഏറെ സന്തോഷം. മനസ്സാക്ഷിക്ക് ശരിയെന്നു പൂർണമായും ബോധ്യപ്പെട്ട കാര്യത്തിനു വേണ്ടിയാണ് പൊരുതിയത്.
ഇത്രയും വർഷത്തെ കേസിന് എത്രരൂപ ചെലവായി?
എത്ര ചെലവായി എന്ന് ഇതുവരെയും കണക്കുകൂട്ടിയിട്ടില്ല. ഒരു വലിയ നീതിനിഷേധമാണു നടന്നത്. സത്യം തെളിയിക്കാൻ ഇനിയും ഏതറ്റം വരെയും പോകാൻ തയാറായിരുന്നു. എന്റെ ഒരു അവകാശം ഹനിക്കപ്പെട്ടു; അത് നേടിയെടുക്കാൻ എന്റെ ഭർത്താവും ഒരുപാട് പിന്തുണച്ചു.
കുടുംബം?
അച്ഛൻ ഒരു വാച്ച് റിപ്പയറിങ് കട നടത്തുകയായിരുന്നു, അമ്മ വീട്ടമ്മയും. പഠിച്ച് ജോലി നേടി അച്ഛനും അമ്മയ്ക്കും അഭിമാനമാകണം എന്ന് ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നു. ചെറുപ്പം മുതൽ പഠിക്കാനിഷ്ടമായിരുന്നു. എസ്‌എസ്എൽസി സ്കൂൾ ഫസ്റ്റ് ആയിരുന്നു വാശിയോടെ ഉന്നത വിദ്യാഭ്യാസത്തിനും ശ്രമിച്ചു. നെടുമങ്ങാട് കരിപ്പൂർ സ്വദേശിയാണെങ്കിലും ഇപ്പോൾ തിരുമലയിലാണ് താമസം. കേരള സർവകലാശാല വിദ്യാഭ്യാസ വകുപ്പിലെ മുൻ മേധാവി ഡോ.വിശ്വനാഥൻ നായരാണു ഭർത്താവ്.
English Summary: How Dr. TV Bindhu Legally Fought Against Kerala University and Won?