ആ പെൺകുട്ടിയെക്കുറിച്ച് ഇപ്പോൾ അറിവുണ്ടോ? നിങ്ങൾ തമ്മിൽ കണ്ടിട്ടുണ്ടോ? ചോദ്യത്തിനുള്ള ഉത്തരത്തെ പ്രണയബന്ധങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന ആദ്യ ചോദ്യവുമായി ചേർത്തുവായിക്കാം. ‘ഇപ്പോൾ ഞങ്ങളുടെ പേരക്കുട്ടികളെ താലോലിച്ച് കഴിയുന്നു. ഞങ്ങളുടെ ജീവിതത്തിൽ പരസ്പരം ബഹുമാനമുണ്ട്. ഞാൻ ഭാര്യയായിട്ട് അല്ല കണ്ടിരിക്കുന്നത്. എന്റെ കൂട്ടുകാരിയാണ്... Love in Kerala

ആ പെൺകുട്ടിയെക്കുറിച്ച് ഇപ്പോൾ അറിവുണ്ടോ? നിങ്ങൾ തമ്മിൽ കണ്ടിട്ടുണ്ടോ? ചോദ്യത്തിനുള്ള ഉത്തരത്തെ പ്രണയബന്ധങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന ആദ്യ ചോദ്യവുമായി ചേർത്തുവായിക്കാം. ‘ഇപ്പോൾ ഞങ്ങളുടെ പേരക്കുട്ടികളെ താലോലിച്ച് കഴിയുന്നു. ഞങ്ങളുടെ ജീവിതത്തിൽ പരസ്പരം ബഹുമാനമുണ്ട്. ഞാൻ ഭാര്യയായിട്ട് അല്ല കണ്ടിരിക്കുന്നത്. എന്റെ കൂട്ടുകാരിയാണ്... Love in Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആ പെൺകുട്ടിയെക്കുറിച്ച് ഇപ്പോൾ അറിവുണ്ടോ? നിങ്ങൾ തമ്മിൽ കണ്ടിട്ടുണ്ടോ? ചോദ്യത്തിനുള്ള ഉത്തരത്തെ പ്രണയബന്ധങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന ആദ്യ ചോദ്യവുമായി ചേർത്തുവായിക്കാം. ‘ഇപ്പോൾ ഞങ്ങളുടെ പേരക്കുട്ടികളെ താലോലിച്ച് കഴിയുന്നു. ഞങ്ങളുടെ ജീവിതത്തിൽ പരസ്പരം ബഹുമാനമുണ്ട്. ഞാൻ ഭാര്യയായിട്ട് അല്ല കണ്ടിരിക്കുന്നത്. എന്റെ കൂട്ടുകാരിയാണ്... Love in Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ കാവ്യസങ്കൽപങ്ങളിൽ പ്രണയം എത്ര ഹൃദയഹാരിയായ മൗനം! കാൽപനികതകളിൽ ദിവ്യം. വാചാലമാകുമ്പോഴോ? സങ്കൽപങ്ങളിൽ ഇത്ര പരിശുദ്ധമായിരിക്കുന്ന മൃദുലത ഇന്നിന്റെ സ്ഥലകാലിയിൽ എങ്ങനെയാണിത്ര കഠോരമാകുന്നത്? ഹൃദയം ഹൃദയത്തോടു ചേർത്തുവയ്ക്കുമ്പോഴും കാഞ്ചിയുടെ വക്രതയിലേക്ക് കണ്ണെറിഞ്ഞുകൊണ്ടേയിരുന്ന് എങ്ങനെയാണ് ഒരു പെണ്ണിനെ പ്രണയിക്കാനാവുക? പ്രണയംതന്നെയാണ് ജീവിതമെന്ന് ആസ്വദിക്കാനാവുക? ആസിഡ് വികൃതമാക്കിയ മുഖവുമായി ജീവിക്കുമ്പോഴും വെടിയുണ്ടകളേറ്റ് വീഴുമ്പോഴും പക എന്ന വാക്കിനൊപ്പം പ്രണയം എന്ന ത്രൈക്ഷരിയെ ചേർക്കുന്നു. പ്രണയം എന്നേ അവർക്കിടയിൽനിന്ന് പടിയിറങ്ങിക്കഴിഞ്ഞു!

‘എവിടെയാണെങ്കിലും നിന്റെ സങ്കൽപങ്ങൾ
ഏഴു വർണങ്ങളും വിടർത്തട്ടേ '

ADVERTISEMENT

എന്നു പാടിയ കാലത്തുനിന്ന് പ്രണയം ഇന്ന് എത്ര മാറിക്കഴിഞ്ഞിരിക്കുന്നു! അനിവാര്യമായ മാറ്റം. പെൺകുട്ടികൾക്ക് തിരഞ്ഞെടുപ്പുകളിൽ കൂടുതൽ സ്വാതന്ത്ര്യമുണ്ട് ഇന്ന്. അതിനുള്ള വിവേകവും ബുദ്ധിശക്തിയുമുണ്ട്. ചോയ്‌സ് തെറ്റായിപ്പോയെന്ന് മനസ്സിലാക്കുന്ന നിമിഷംതന്നെ ആ ‘അഫയർ’ വേണ്ടെന്നുവയ്ക്കാനുള്ള കഴിവും അവർക്കുണ്ട്. എന്നാലും ചില പ്രണയങ്ങൾ ഊരാക്കുടുക്കുകളായി മാറുന്നു.  

എന്താണ് നമ്മുടെ പ്രണയ ബന്ധങ്ങൾക്ക് സംഭവിച്ചത്? ഈ ചോദ്യവുമായി ആദ്യം സമീപിച്ചത് കവി കുരീപ്പുഴ ശ്രീകുമാറിനെ. പ്രണയിച്ചു വിവാഹം കഴിച്ച് പങ്കാളിയെ കൂട്ടുകാരിയായി കാണുന്ന അദ്ദേഹം ബന്ധങ്ങളിൽ സ്വാർഥത കൂടിയതാണ് പ്രശ്‌നങ്ങൾക്കു കാരണമെന്ന് പറയുന്നു. കോളജിൽ പഠിച്ചിരുന്ന സമയത്ത് കവിതകൾ എഴുതുമായിരുന്നു അദ്ദേഹം. അതോടെ ധാരാളം കത്തുകൾ വന്നുതുടങ്ങി. പ്രണയ ലേഖനങ്ങളും കിട്ടിയിരുന്നു.

കുരീപ്പുഴ ശ്രീകുമാർ. ചിത്രം: മനോരമ

ഒരു പെൺകുട്ടി സ്ഥിരമായി കത്തുകൾ എഴുതി. പോസ്റ്റ്മാൻ എത്തുന്നതും കാത്ത് ഉമ്മറത്ത് എന്നും കാത്തിരിക്കും. അവളുടെ കത്തുകൾ അമൂല്യമായിരുന്നു. അതിൽ ആ പെൺകുട്ടിയുടെ സ്പർശം ഉണ്ടായിരുന്നു. പെട്ടിയിൽ അവ ഭദ്രമായി സൂക്ഷിച്ചു. എന്നാൽ ആ പെൺകുട്ടിയുടെ വിവാഹം കഴ‌ിഞ്ഞതോടെ കത്ത് ലഭിക്കാതെയായി. ഇന്നും ആ കത്തുകളിൽ പലതും സൂക്ഷിച്ചു വച്ചിട്ടുണ്ട് കുരീപ്പുഴ.

ആ പെൺകുട്ടിയെക്കുറിച്ച് ഇപ്പോൾ അറിവുണ്ടോ? നിങ്ങൾ തമ്മിൽ കണ്ടിട്ടുണ്ടോ? ചോദ്യത്തിനുള്ള ഉത്തരത്തെ പ്രണയബന്ധങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന ആദ്യ ചോദ്യവുമായി ചേർത്തുവായിക്കാം. ‘ഇപ്പോൾ ഞങ്ങളുടെ പേരക്കുട്ടികളെ താലോലിച്ച് കഴിയുന്നു. ഞങ്ങളുടെ ജീവിതത്തിൽ പരസ്പരം ബഹുമാനമുണ്ട്. ഞാൻ ഭാര്യയായിട്ട് അല്ല കണ്ടിരിക്കുന്നത്. എന്റെ കൂട്ടുകാരിയാണ്.

ADVERTISEMENT

ഇന്നത്തെ ബന്ധങ്ങൾക്ക് പരസ്പര ബഹുമാനം കുറഞ്ഞു. സ്വാർഥത വളർന്നു. അതോടെ എല്ലാം എന്റേത് മാത്രമെന്ന ചിന്തയാണ് കുട്ടികൾക്ക്. അവരിൽ പലരും തോൽവി അറിഞ്ഞിട്ടില്ല. ഭാര്യയായി പെൺകുട്ടിയെ ജീവിതത്തിലേക്ക് സ്വീകരിച്ചാൽ പിന്നെ പ്രണയം ഉണ്ടാവില്ല. പ്രണയം ഒരാളോടല്ല തോന്നുന്നത്. ഒരു ബന്ധം അവസാനിച്ചാൽ നിങ്ങൾക്ക് വീണ്ടും പ്രണയിക്കാം. ജീവിതം അവസാനിപ്പിക്കുകയോ പ്രണയിച്ച വ്യക്തിയെ കൊല്ലുകയോ അല്ല വേണ്ടത്..’ കുരീപ്പുഴ ശ്രീകുമാർ പറയുന്നു .

പുരുഷന്റെ അധികാര മനോഭാവം 

എല്ലാ കാലത്തും പ്രണയം കേരളത്തിന് ദഹിച്ചിരുന്നില്ലെന്ന് നിരീക്ഷിക്കുന്നു ലണ്ടനിൽ മെന്റൽ ഹെൽത്ത് ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് മേഖലയിൽ ജോലി ചെയ്യുന്ന ജെസിബി അവാർഡ് ജേതാവും വിവർത്തകയുമായ ഡോ. ജയശ്രീ കളത്തിൽ. ‘പെൺകുട്ടികൾ പങ്കാളിയെ തിരഞ്ഞെടുക്കുന്നതും തിരസ്‌കരിക്കുന്നതും ഉൾക്കൊള്ളാൻ കേരളം തയാറായിട്ടില്ല. വിരഹം ഉള്ളിലൊതുക്കി ജീവിക്കുന്നത് സിനിമകളിൽ മാത്രമാണ്. ഒരു പെൺകുട്ടി ബന്ധം തിരസ്‌കരിച്ചാൽ, സ്ത്രീകളുടെ മുകളിൽ തങ്ങൾക്ക് എന്തോ അധികാരമുണ്ടെന്ന പുരുഷന്റെ മനോഭാവത്തിൽനിന്നാണ് അവളെ കൊല്ലാനുള്ള ചിന്ത ഉണ്ടാകുന്നത്. ഇതിനെ മാനസിക വിഭ്രാന്തിയെന്നു പറഞ്ഞ് ന്യായീകരിക്കാൻ കഴിയില്ല.’  

ഡോ. ജയശ്രീ കളത്തിൽ. ചിത്രം: മനോരമ

എല്ലാ ബന്ധങ്ങളിലും വയലൻസ് കൂടിയിട്ടുണ്ടെന്ന് സാമൂഹികപ്രവർത്തകയും എഴുത്തുകാരിയുമായ ഡോ.എ.കെ. ജയശ്രീ നിരീക്ഷിക്കുന്നു. ‘പ്രണയം തീവ്രമായ വികാരം ആയതിനാൽ മറ്റുള്ള ബന്ധങ്ങളിലേതിനേക്കാൾ വൈകാരികത കൂടുതലായിരിക്കും. അതിൽനിന്നുള്ള നിരാശയും കൂടും. കോവിഡ് കാലമായത്തിനാൽ സോഷ്യലൈസേഷനുള്ള അവസരം കുറഞ്ഞു. ഇതും സമൂഹത്തിൽ വയലൻസ് കൂടാൻ കാരണമാകും. കുട്ടിക്കാലം മുതൽ ചിലരുടെ മാനസികാവസ്ഥയിൽ വ്യത്യാസം ഉണ്ടാകും. ഇത് പലരും ശ്രദ്ധിക്കുന്നില്ല.

ADVERTISEMENT

എല്ലാ സ്‌കൂളുകളിലും കൗൺസലർമാർ വേണം. അധ്യാപകരും രക്ഷിതാക്കളും കുട്ടിയുടെ ഇടപെടലിൽ മാറ്റങ്ങൾ ഉണ്ടോയെന്നു ശ്രദ്ധിക്കണം. പ്രണയ ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടായാൽ അത് തുറന്ന് പറയാനുള്ള സുഹൃത്തുക്കൾ വേണം. വിദേശ രാജ്യങ്ങളിൽ പങ്കാളികൾ ഒരുമിച്ചിരുന്ന് പ്രശ്‌നങ്ങൾ പങ്കുവയ്ക്കാറുണ്ട്. നമ്മുടെ നാട്ടിൽ ഇതൊക്കെ മറച്ചുവയ്ക്കേണ്ട എന്തോ ആണെന്ന ധാരണയാണുള്ളത്.

പ്രണയ ബന്ധത്തിൽ തന്നെ അടക്കി ഭരിക്കാൻ ശ്രമിക്കുന്നു എന്നു തോന്നിയാൽ ആ ബന്ധം ഒഴിവാക്കുകയാണ് വേണ്ടത്. പരസ്പര ബഹുമാനവും തുല്യതയുമാണ് ആവശ്യം. സ്‌നേഹിക്കുന്നവർ എന്ത് ആവശ്യപ്പെട്ടാലും അത് അതേപോലെ അനുസരിക്കുന്ന ശീലം പെൺകുട്ടികൾക്കുണ്ട്. ശാരീരിക ബന്ധങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിൽ പെൺകുട്ടികൾ അതിനുള്ള മുൻകരുതൽ എടുക്കണം...’

പൊസസീവ് അകേണ്ട, പോസിറ്റീവ് ആകാം

പല ബന്ധങ്ങളിലും പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്  പങ്കാളിയുടെ പൊസസീവ് സ്വഭാവംകൊണ്ടാണ്. പങ്കാളിയുടെ സ്നേഹം നിങ്ങൾക്കു മാത്രമേ ആകാവൂ എന്ന നിർബന്ധമുള്ളവർ ‘പൊസസീവ്’ സ്വഭാവമുള്ളവരാണ്. എന്നാൽ ഇത് അംഗീകരിക്കാൻ പങ്കാളിക്ക് കഴിയില്ല. ബന്ധങ്ങളിൽ തുല്യതയും സ്വാതന്ത്ര്യവും പരസ്പര ബഹുമാനവും വേണം. പൊസസീവ് സ്വാഭാവം ബന്ധത്തെ മോശമാക്കുന്നു എന്ന് തുറന്ന് പറയുക. അനാവശ്യമായുളള നിയന്ത്രണങ്ങൾ അതിരുകടക്കുന്നുണ്ടെന്നും അത് നമ്മളുടെ ബന്ധത്തെ പോലും വളരെ മോശമായാണ് ബാധിക്കുന്നത് എന്നും വ്യക്തമായി പറയണം. സ്വകാര്യതയെക്കുറിച്ച് പറഞ്ഞുകൊടുക്കാൻ ശ്രമിക്കണം.'

Representative Image

‘പ്രണയ ബന്ധങ്ങളിൽ ഇന്റിമസി കൂടുതലാണ്. അടുത്ത ബന്ധം പുലർത്തിയ ഒരാൾ നഷ്ടമാകുമ്പോൾ അത് തന്റെ എന്തോ കുറവ് കൊണ്ടാണെന്നു വിചാരിക്കുകയും ഈ ചിന്ത പല രീതിയിൽ പ്രതിഫലിക്കുകയും ചെയ്യും. ചിലർ അഗ്രസീവാകും ചിലർ ഡിപ്രഷനിലേക്ക് മാറും. ചിലർ ആൽക്കഹോളിന് അടിമകളാകും. എന്നാൽ ഈ സമയം മനസ്സിനെ കൈവിടാതെ പിടിച്ചു നിർത്താൻ കഴിയണം. അതിന് കഴിയുന്നില്ലെങ്കിൽ അപ്പോൾ തന്നെ കൗൺസലിങ് സപ്പോർട്ട് തേടണം. സുഹൃത്തുക്കൾക്കും വീട്ടുകാർക്കും മാറ്റം മനസ്സിലാക്കാൻ കഴിയും. അപ്പോൾ മാനസികമായ പിന്തുണ നൽകുക. ഇപ്പോഴുള്ള പല സംഭവങ്ങളും കാണുമ്പോൾ അവർ തമ്മിൽ പ്രണയം ആയിരുന്നു എന്നു പറയുന്നതു പോലും തെറ്റാണ് എന്ന് തോന്നുന്നു.’ 

‘പ്രണയവും വിരഹവും ജീവിതത്തിന്റെ ഭാഗമാണ്. മനുഷ്യബന്ധത്തിന്റെ വില അറിയാതെ വളരുന്നവരാണ് ഒരു വ്യക്തിയെ കൊല്ലുന്ന രീതിയിലേക്ക് മാറുന്നത്. ഇത് സ്വഭാവവൈകൃതമാണ്. ഇത് ചെറുപ്പത്തിലേ തിരിച്ചറിയണം. രക്ഷിതാക്കളും അധ്യാപകരും ആണ് ഇത് തിരിച്ചറിയേണ്ടത്. ആവശ്യമായ കൗൺസലിങ് ചെറുപ്പത്തിലെ നൽകണം.

ഫിസിക്‌സ്, കെമസ്ട്രി വിഷയങ്ങൾ പഠിക്കുന്ന പോലെ റിലേഷൻഷിപ്പ് എന്താണെന്ന് കുട്ടികളെ പഠിപ്പിക്കണം. അതിന്റെ പ്രത്യേകതകൾ, നഷ്ടമാകുമ്പോൾ ഉണ്ടാക്കുന്ന വേദന, അത് മറികടക്കാനുള്ള മാർഗങ്ങൾ, ലൈംഗിക വിദ്യാഭ്യാസം ഇതെല്ലാം പഠനത്തിന്റെ ഭാഗമാകണം. വ്യക്തിബന്ധങ്ങളെ മനസ്സിലാക്കാനും സ്വയം മതിപ്പ് ഉണ്ടാവാനും ചെറുപ്പത്തിലേ കഴിയണം. ശാരീരികമാറ്റങ്ങളുടെ ഫലമായി ടീനേജ്‌ മുതൽ ആകർഷണം ഉണ്ടാവും. ഇത് മനുഷ്യസഹജമാണ്.  വലിയ തെറ്റ് ചെയ്തു എന്ന തരത്തിൽ രക്ഷിതാക്കൾ ഇതിനെ കാണരുത്. സ്‌നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ശ്രമിക്കണം.’

‘കമ്യൂണിക്കേഷൻ സ്പീഡ് വർധിച്ചെങ്കിലും പഴയ ചിന്താരീതി തന്നെയാണ് പലരും പുലർത്തുന്നത്. വലിയ തെറ്റ് ചെയ്തു എന്ന രീതിയിൽ ശകാരിച്ചാൽ നെഗറ്റീവ് റിസൾട്ട് മാത്രമേ കിട്ടുകയുള്ളു. ഈ പ്രായത്തിൽ എല്ലാത്തിനെയും വെല്ലുവിളിക്കാനുള്ള മനസ്സായിരിക്കും അവർക്ക് ഉണ്ടാവുക. തന്റെ കുറവ് കൊണ്ടാണ് പങ്കാളി ഉപേക്ഷിച്ചത് എന്ന ചിന്തയുടെ ആവശ്യമില്ല. പരസ്പരം ഒത്തുപോകാൻ കഴിയാത്ത അവസ്ഥയിൽ എത്തിയപ്പോൾ പിരിയുന്നു എന്നതാണ് സത്യം. ഈ സമയം ഭീഷണിപ്പെടുത്താനും സഹതാപം സൃഷ്ടിക്കാനും പലരും ശ്രമിക്കും. എന്നാൽ ഇത് പ്രശ്‌നം കൂടുതൽ ഗുരുതരമാക്കും. ഇമോഷണൽ ലിറ്ററസി സമൂഹത്തിൽ ഉണ്ടാവണം. ബന്ധങ്ങളിൽ മേധാവിത്വം പാടില്ല. ഇതോടെ അരക്ഷിതാവസ്ഥ കൂടുകയാണ് ചെയ്യുന്നത്.’–ഡോ.ജയശ്രീ പറയുന്നു.

Representative Image

സൈക്കോ ആയ കാമുകൻ

പല പ്രണയ ബന്ധങ്ങളിലും വില്ലൻ ആയ പ്രശ്‌നങ്ങളെക്കുറിച്ച് കോളജ് വിദ്യാർഥികൾ പറഞ്ഞത് ഇങ്ങനെ–സൈക്കോ ആയിരുന്നു തിരിച്ചറിയാൻ വൈകി. ‘അവൻ ഒരു സൈക്കോ ആയിരുന്നു. ആദ്യ നാളുകളിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീട് സ്വഭാവം മാറി. എപ്പോഴും ദേഷ്യം, ചീത്തവിളി. ബന്ധം അവസാനിപ്പിക്കാൻ പോവുകയാണെന്നു പറഞ്ഞുപ്പോൾ എന്റെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുമെന്നു വരെ പറഞ്ഞ് ബ്ലാക്ക്‌മെയിൽ ചെയ്തു.

ആദ്യം പേടിയായി. പിന്നീട് ജീവിക്കണ്ട എന്നു വരെ തീരുമാനിച്ചു. അതുവരെ എന്റെ റിലേഷൻ വീട്ടിൽ അറിയില്ലായിരുന്നു. പിന്നെ ഞാൻ ചേട്ടനോട് എല്ലാം തുറന്നു പറഞ്ഞു. പൊലിസീൽ പരാതി നൽകി. അങ്ങനെ അവസാനിച്ചു. ഇപ്പോൾ ശല്യമില്ല’– ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒ.വി. ശ്രീജേഷ് പങ്കുവച്ച ഒരു പെൺകുട്ടിയുടെ അനുഭവം.  

ബർത്ത്‌ഡേ എന്ന വില്ലൻ

ജസ്റ്റിന്റെ പ്രണയ ബന്ധം പൊളിഞ്ഞത് കാമുകിയുടെ ജന്മദിനത്തിലാണ്. ‘റിലേഷൻ ആരംഭിച്ച് 2 മാസം കഴിഞ്ഞപ്പോൾ ആയിരുന്നു കാമുകിയുടെ 17-ാം ജന്മദിനം. സാധാരണ ഫെയ്‌സ്ബുക് നോട്ടിഫിക്കേഷൻ കാണുമ്പോൾ ആണ് സുഹൃത്തുക്കളുടെ ജന്മദിനങ്ങൾ ഓർക്കുന്നതും ബർത്ത്‌ഡേ വിഷ് ചെയ്ത് സ്റ്റാറ്റസ് ഇടുന്നതും. എന്നാൽ ശ്രുതി ഫെയ്‌സ്ബുക്കില്‍ ഡേറ്റ് നൽകിയിട്ടില്ല. ബന്ധത്തിന്റെ തുടക്കനാൾ എന്നോട്  ഡേറ്റ് പറഞ്ഞിരുന്നെങ്കിലും ഞാൻ വിട്ടു പോയി.

അന്നു രാത്രി വരെ ജന്മദിന കാര്യം ശ്രുതി എന്നോട് പറഞ്ഞില്ല. അവസാനം ഞാൻ ഓർത്തില്ല എന്ന പരിഭവം പറഞ്ഞു. അടുത്ത ജന്മദിനം നമ്മൾ ഒരുമിച്ച് ആഘോഷിക്കുമെന്ന് ഞാൻ വാക്കു നൽകി. മൂന്നു മാസം കഴിഞ്ഞു വന്ന എന്റെ ജന്മദിനത്തിൽ രാത്രി 12ന് വിളിച്ച് വിഷ് ചെയ്തതു മുതൽ ഒരു പാട് സർപ്രൈസുകൾ ശ്രുതി നൽകി. അടുത്ത വർഷവും പതിവു പോലെ ഞാൻ ശ്രുതിയുടെ ജന്മദിനം മറന്നു. ഞാൻ ഓർക്കില്ലെന്നു അവൾക്ക് അറിയാവുന്നതുമാണ്. വെള്ളിയാഴ്ച ഹോസ്റ്റലിൽനിന്നു വീട്ടിൽ പോയപ്പോൾ തിങ്കളാഴ്ച രാവിലെ വരുമെന്നും നമുക്ക് കറങ്ങാൻ പോകാമെന്നും പറഞ്ഞു. ഞങ്ങൾ സിനിമയും കണ്ട് ഫുഡും കഴിച്ച് അവളെ ഹോസ്റ്റലിലാക്കി മടങ്ങി.

കുറച്ചു കഴിഞ്ഞ് ഇന്ന് ജന്മദിനമായിരുന്നെന്നും ഓർത്തില്ലെന്നുമുള്ള പരിഭവം പറഞ്ഞ് ഫോൺ കട്ടാക്കി. പിന്നെ ഞാൻ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. എനിക്ക് സങ്കടവും ദേഷ്യവും വന്നു. കുറച്ച് കഴിഞ്ഞ് വിളിച്ചപ്പോൾ സുഹൃത്തുകൾക്ക് ഓർമ ഉണ്ടായിരുന്നെന്നും കേക്ക് മുറിച്ചെന്നും ഒക്കെ പറഞ്ഞു. ഞാൻ മറന്നു പോകുമെന്ന് അറിയാവുന്നതല്ലേ എന്താ ഓർമിപ്പിക്കാഞ്ഞതെന്നും ചോദിച്ച് വഴക്കായി. പിന്നെ സംഭവം കൈ വിട്ടുപോയി. ഞാനും കുറച്ച് ദേഷ്യത്തിലായിരുന്നു. പിന്നെ പരാതികളും പരിഭവങ്ങളുമായി ആ ബന്ധം അവസാനിച്ചു. (യഥാർത്ഥ പേരുകളല്ല)

പൊതുവേ ഡേറ്റുകളും പ്രത്യേകതകളും ആൺകുട്ടികൾ ഓർത്തിരിക്കാറില്ല. എന്നാൽ പെൺകുട്ടികൾക്ക് ഇത് പ്രധാനമാണ്. ചില സർപ്രൈസ് ഗിഫ്റ്റുകളും കാമുകനിൽനിന്ന് അവർ പ്രതീക്ഷിക്കും. നല്ല ബന്ധങ്ങൾക്ക് ഇത്തരം സർപ്രൈസുകൾ ഉണ്ടാവുന്നതാണ് ഉചിതമെന്ന് സൈക്കോളജിസ്റ്റുമാരും പറയുന്നു.

സംസാരം അത്ര പോര!

മനസ്സ് തുറന്ന് സംസാരിക്കാൻ ആഗ്രഹിക്കുന്നവരാണ് പെൺകുട്ടികൾ. എന്നാൽ ആൺകുട്ടികളിൽ ചിലർ ഇതിന് തയാറാവില്ല. പ്രണയത്തിന്റെ ആദ്യ നാളുകളിൽ ഇവർ ഒരുപാട് സമയം സംസാരിക്കുമെങ്കിലും പിന്നീട് അത് കുറയും. അപ്പോഴായിരിക്കും പെൺകുട്ടികൾ മനസ്സ് തുറന്ന് സംസാരിക്കാൻ തുടങ്ങുന്നത്. ഈ സമയം അവരെ അവോയിഡ് ചെയ്യുന്നതും ബന്ധങ്ങൾ തകരുന്നതിന് കാരണമാകും.

വാട്‌സാപ് മെസേജുകൾ ‘seen’ ആയിട്ടും റിപ്ലേ നൽകിയില്ലെങ്കിലും പലപ്പോഴും ‘സീൻ കോൺട്ര’ ആകും. പരസ്പരം  തുറന്ന് സംസാരിക്കണമെന്നും എന്തെങ്കിലും ചെറിയ തെറ്റുകൾ ചെയ്താൽ അവർ കണ്ടുപിടിക്കാതെ പങ്കാളികൾതന്നെ തുറന്നു പറയുന്നതാണ് ബന്ധങ്ങൾ നിലനിൽക്കാൻ ഉചിതമെന്നും കൗൺസലർമാർ പറയുന്നു. എന്നാൽ ഉറങ്ങാതെ രാത്രി മുഴുവനുള്ള സംസാരം ആരോഗ്യത്തെ ബാധിക്കും.

പൊസസീവ്‌നസ്

‘അർച്ചനയെ സ്‌നേഹിച്ച ശേഷം അവളുടെ മുന്നിൽ വച്ചു ക്ലാസിലെ പെൺകുട്ടികളോട് മിണ്ടിയിട്ടില്ല. ഫോൺ വിളിച്ചാൽ. നമ്പർ ബിസി ആയാൽ എല്ലാം പ്രശ്‌നം. അയയ്ക്കുന്ന മെസേജിന് അപ്പോൾ തന്നെ റിപ്ലേ കൊടുത്തില്ലെങ്കിൽ വഴക്ക്’– അർജുൻ തന്റെ കാമുകിയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ. പ്രണയബന്ധങ്ങളിൽ പൊസസീവ്നസ് കൂടുതലാണ്. ഇതു തന്നെയാണ് മിക്ക ബന്ധങ്ങളിലും വില്ലൻ ആകുന്നതും. സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ് പങ്കാളികൾ. പരസ്പര ബഹുമാനമാണ് നല്ല ബന്ധങ്ങൾക്കുള്ള അടിസ്ഥാന ശിലയെന്നും വിദഗ്ധർ പറയുന്നു (യഥാർത്ഥ പേരുകളല്ല)

അധ്യാപകന്റെ പ്രണയചാപല്യം

പിജി വിദ്യാർഥിയായ നസ്രിയയുടെ സ്വപ്നങ്ങളുടെ ചിറകരിഞ്ഞത് സ്വന്തം അധ്യാപകൻ. നസ്രിയയുടെ വിവാഹം ഡിഗ്രി കഴിഞ്ഞപ്പോഴേ വീട്ടുകാർ ഉറപ്പിച്ചു. ഡിഗ്രിയിൽ കോളജ് ടോപ്പർ ആയ നസ്രിയയ്ക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കാൻ മനസ്സുവന്നില്ല. നവവരനോട് ആഗ്രഹം പറഞ്ഞപ്പോൾ നിക്കാഹ് നടത്തിയാൽ മതിയെന്നും 2 വർഷം കഴിഞ്ഞ് വിദേശത്തുനിന്നു അവധിക്ക് വരുമ്പോൾ കല്യാണം നടത്തി വീട്ടിലേക്ക്‌ വന്നാൽ മതിയെന്നും പറഞ്ഞു.

നിക്കാഹിന് ശേഷമാണ് പിജിക്ക് സർവകലാശാല ക്യാംപസിൽ എത്തിയത്. ആദ്യ ക്ലാസുകളിൽതന്നെ ഒരു അധ്യാപകന്റെ നോട്ടത്തിലും ഇടപെടലിലും സ്‌പെല്ലിങ്ങ് മിസ്റ്റേക്ക് തോന്നി.  കുറച്ചു ദിവസങ്ങൾക്കുശേഷം അധ്യാപകൻ പ്രണയാഭ്യർഥന നടത്തി. തന്റെ നിക്കാഹ് കഴിഞ്ഞതാണെന്നുപറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അധ്യാപകൻ പിൻമാറുന്നില്ല. അൽപം ദേഷ്യപ്പെട്ട് പുറകെ നടക്കരുതെന്നു പറഞ്ഞതോടെ അയാളുടെ ഭാവം മാറി. 

അവധി ദിവസങ്ങളിൽ നസ്രിയ വീട്ടിൽ പോകുന്ന ട്രെയിനിൽ കയറുക. ഇഷ്ടപ്പെട്ടില്ലെങ്കിൽ ട്രെയിനിൽനിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്നും നമ്മൾ ഒരുമിച്ച് മരിക്കുമെന്നും ഒക്കെയായി ഭീഷണി. ബാപ്പ മരിച്ചു പോയ നസ്രിയയ്ക്ക് ഉമ്മയോട് കാര്യങ്ങൾ പറയാൻ മടി. അവസാനം ഭർത്താവിനോട് വിവരം പറഞ്ഞു. ഭർത്താവിന്റെ സുഹൃത്തുക്കൾ എത്തി അധ്യാപകനെ പേടിപ്പിക്കാൻ ശ്രമിച്ചു. നസ്രിയ വകുപ്പുമേധാവിക്കും വനിതാ സെല്ലിലും പരാതി നൽകി. പ്രത്യേകിച്ച് മാറ്റം ഒന്നും സംഭവിച്ചില്ല. അധ്യാപകന്റെ ഭീഷണി തുടർന്നതോടെ പഠിപ്പു നിർത്തി. പ്രൈവറ്റായി മറ്റൊരു യൂണിവേഴ്‌സിറ്റിയിൽ റജിസ്റ്റർ ചെയ്ത് പഠനം തുടരുന്നു (യഥാർത്ഥ പേരുകളല്ല)

പേരന്റിങ് പ്രധാനം

‘ചെറുപ്പത്തിൽ കുട്ടികൾ ഓരോന്നിനും വാശിപിടിച്ച് കരയും. കരച്ചിൽ നിർത്താൻ വേണ്ടി രക്ഷിതാക്കൾ ആവശ്യപ്പെട്ടത് നൽകും. ഇത് തുടരുന്നതോടെ എന്തും സ്വന്തമാക്കാമെന്ന് കുഞ്ഞുങ്ങൾ കരുതും. കുഞ്ഞുങ്ങൾ നടക്കാനും ഓടാനും പഠിച്ചത് ഒരു ദിവസം കൊണ്ടല്ല. പരാജയപ്പെട്ട് പരാജയപ്പെട്ട് അവസാനം വിജയിക്കുകയായിരുന്നു. എന്നാൽ പിന്നീട് അവർ പരാജയം അറിയുന്നില്ല. അപ്പോൾ വാശികൂടും. എല്ലാം തന്റേത് മാത്രമാണെന്നു കരുതുന്നതും സ്വാഭാവികം.

കുട്ടികൾ പരാജയം അറിയണം. ബന്ധങ്ങളുടെ വില അറിയണം. സഹജീവികളോട് സ്‌നേഹവും സഹതാപവും കരുണയും കരുതലും ഉണ്ടാവണം. ഈ സ്വഭാവ രൂപീകരണം നടക്കേണ്ടത് വീടുകളിലാണ്. പാഠ്യപദ്ധതികളിലും ഇവ ഉൾക്കൊള്ളിക്കണം. ചെറുപ്പം മുതലെ ലൈംഗികവിദ്യാഭ്യാസം കുട്ടികൾക്ക് നൽകണം. സ്വഭാവ വൈകൃതമാണ് കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത്. രക്ഷിതാക്കൾക്കും അധ്യാപകർക്കും സമൂഹത്തിനും ഇതിൽ പങ്കുണ്ട്’– ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ടി.എസ്. അഖിൽ പറയുന്നു. 

English Summary: Why Some People are Attacking Women in the Name of Love and Possessiveness? An Analysis