ദുബായ്∙ പണവുമായി രക്ഷപ്പെട്ടുവെന്ന ആരോപണം നിഷേധിച്ച് രാജ്യംവിട്ട അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി. താലിബാൻ കടന്നുകയറ്റത്തിനു പിന്നാലെ അഫ്ഗാൻ വിട്ട ഗനി യുഎഇയിലെത്തിയെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വിഡിയോ സന്ദേശം പുറത്തുവിട്ടത്. പണവുമായി രാജ്യംവിട്ടെന്ന....| Ashraf Ghani | UAE | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ പണവുമായി രക്ഷപ്പെട്ടുവെന്ന ആരോപണം നിഷേധിച്ച് രാജ്യംവിട്ട അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി. താലിബാൻ കടന്നുകയറ്റത്തിനു പിന്നാലെ അഫ്ഗാൻ വിട്ട ഗനി യുഎഇയിലെത്തിയെന്നു സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വിഡിയോ സന്ദേശം പുറത്തുവന്നത്. പണവുമായി രാജ്യംവിട്ടെന്ന ആരോപണം തന്നെ വ്യക്തിഹത്യചെയ്യാനാണെന്ന് ഗനി പറഞ്ഞു. അവയെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്.

കുറച്ചു പരമ്പരാഗത വസ്ത്രങ്ങളും താൻ ധരിച്ചിരുന്ന ചെരിപ്പും മാത്രമാണു കൂടെകൊണ്ടുപോയതെന്ന് ഗനി വ്യക്തമാക്കി. കാബൂളിൽ തുടര്‍ന്നിരുന്നെങ്കിൽ വീണ്ടും ഒരു അഫ്ഗാൻ പ്രസിഡന്റിനെ തൂക്കിക്കൊല്ലുന്നതു ജനം കാണുമായിരുന്നെന്നും അഷ്റഫ് ഗനി ഫെയ്സ്ബുക് വിഡിയോയിൽ പറഞ്ഞു. ദുബായിൽ ഒളിവിൽ തുടരാൻ തനിക്കു യാതൊരു ഉദ്ദേശ്യവുമില്ല. അഫ്ഗാനിസ്ഥാനിലേക്കു മടങ്ങാനുള്ള ആലോചനയിലാണ്. നീതി ഉറപ്പാക്കാനുള്ള പോരാട്ടം തുടരും. അഫ്ഗാന്റെ പരമാധികാരവും യഥാർഥ ഇസ്‌ലാമിക മൂല്യങ്ങളും ദേശീയ നേട്ടങ്ങളും പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം നാട്ടുകാർക്ക് ഉറപ്പു നൽകി.

ADVERTISEMENT

4 കാർ നിറയെ പണമടങ്ങിയ പെട്ടികളുമായാണ് ഗനി ഹെലികോപ്റ്ററിൽ കയറാൻ എത്തിയതെന്നു കാബൂളിലെ റഷ്യൻ എംബസി വെളിപ്പെടുത്തിയതായി റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. പണം മുഴുവൻ കോപ്റ്ററിൽ കയറ്റാനായില്ലെന്നും ബാക്കി ഉപേക്ഷിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ഖജനാവ് കൊള്ളയടിച്ചു മുങ്ങിയതിനു അഷ്റഫ് ഗനിയെ അറസ്റ്റ് ചെയ്യണമെന്ന് തജിക്കിസ്ഥാനിലെ അഫ്ഗാനിസ്ഥാൻ എംബസി ഇന്റർപോളിനോട് ആവശ്യപ്പെടുകയും ചെയ്തു.

അതിനിടെ സര്‍ക്കാരിന്റെ അംഗീകാരത്തെക്കുറിച്ച് വ്യക്തതയില്ലാത്തതിനാല്‍ അഫ്ഗാനിസ്ഥാന് സഹായം ലഭ്യമാകില്ലെന്ന് ഐഎംഎഫ് അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുമ്പോള്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ ഒഴിവാക്കാനാവാത്തതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും അറിയിച്ചു. കാബൂള്‍ വിമാനത്താവളത്തിലൊഴികെ എവിടെയും സുരക്ഷയൊരുക്കാനാവില്ലെന്ന് യുഎസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കി.

ADVERTISEMENT

രണ്ടുപതിറ്റാണ്ടിലേറെ നീണ്ട പോരാട്ടം ഇതിലേറെ നന്നായി അവസാനിപ്പിക്കാനാകില്ലെന്ന് എബിസി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ നടപടി ഒരുതരത്തിലും പരാജയമല്ലെന്നും പ്രസിഡന്റ് പറഞ്ഞു. അഫ്ഗാനിസ്ഥാനിൽനിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുന്നതിനിടെയാണ് സുരക്ഷയൊരുക്കുന്നത് സംബന്ധിച്ച് യുഎസ് പ്രതിരോധ വകുപ്പ് നിലപാട് വ്യക്തമാക്കിയത്. കാബൂള്‍ വിമാനത്താവളത്തിലെ സുരക്ഷയ്ക്കാണ് സൈന്യം ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. 

English Summary :Afghan President Ashraf Ghani releases video on Facebook, first since fleeing Kabul