രക്ഷാദൗത്യവുമായി ഇന്ത്യ; 85 പേരുമായി കാബൂളിൽനിന്ന് വ്യോമസേനാ വിമാനം പുറപ്പെട്ടു
കാബൂള്‍∙ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 85 ഇന്ത്യക്കാരുമായി വിമാനം പുറപ്പെട്ടു. വ്യോമസേനയുടെ സി-130ജെ വിമാനമാണ് കാബൂളിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. താജിക്കിസ്ഥാനിൽ ഇറങ്ങി വിമാനം ഇന്ധനം നിറച്ചു. വ്യോമസേനയുടെ മറ്റൊരു വിമാനവും ആളുകളെ ... Taliban Controlled Areas In Afghanistan, Taliban Insurgency Afghanistan, Taliban Control Afghanistan 2021,

കാബൂള്‍∙ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 85 ഇന്ത്യക്കാരുമായി വിമാനം പുറപ്പെട്ടു. വ്യോമസേനയുടെ സി-130ജെ വിമാനമാണ് കാബൂളിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. താജിക്കിസ്ഥാനിൽ ഇറങ്ങി വിമാനം ഇന്ധനം നിറച്ചു. വ്യോമസേനയുടെ മറ്റൊരു വിമാനവും ആളുകളെ കൊണ്ടുവരുന്നതിനായി കാബൂൾ വിമാനത്താവളത്തിൽ തങ്ങുന്നുണ്ട്.
അതേസമയം വിമാനത്താവളത്തിന് പുറത്ത് 280ഓളം ഇന്ത്യക്കാര്‍ വാഹനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. ഇന്ത്യയിലേക്ക് മടങ്ങാന്‍ എത്തിയ ഇവരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. കാബൂളിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചത്. കാബൂൾ വിമാനത്താവളത്തിന്റെ പൂര്‍ണ ചുമതല അമേരിക്കന്‍ സൈന്യത്തിനാണ്.
താലിബാൻ പ്രതികാര നടപടികൾ ആരംഭിച്ചതോടെ അഫ്ഗാനിസ്ഥാനിലെ പല സ്ഥലത്തും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നത് ദുഷ്കരമായിരിക്കുകയാണ്.
English Summary: Air Force's special flight evacuates over 85 Indians from Kabul