എൽഗർ പരിഷത് മാവോയിസ്റ്റ് കേസിൽ പുതുക്കിയ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. രാജ്യത്തിനെതിരെ കൂലി സമരം സംഘടിപ്പിക്കുകയും സ്വന്തമായി സർക്കാരുണ്ടാക്കുകയുമായിരുന്നു കുറ്റാരോപിതരുടെ ലക്ഷ്യമെന്ന് ...Elgar Parishad case, Elgar Parishad case manorama news, Elgar Parishad case maoist case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ എൽഗർ പരിഷത് മാവോയിസ്റ്റ് കേസിൽ പുതുക്കിയ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. രാജ്യത്തിനെതിരെ സമരം സംഘടിപ്പിക്കുകയും സ്വന്തമായി സർക്കാരുണ്ടാക്കുകയുമായിരുന്നു കുറ്റാരോപിതരുടെ ലക്ഷ്യമെന്ന് എൻഐഎ മുംബൈയിലെ പ്രത്യേക കോടതിയെ അറിയിച്ചു. യുഎപിഎ അടക്കമുള്ള കുറ്റം ചുമത്തി 15 പേർക്കെതിരെയാണ് കേസെടുത്തത്. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ സജീവ അംഗങ്ങളാണ് ഇവരെന്ന് എൻഐഎ അറിയിച്ചു. 

മനുഷ്യാവകാശ പ്രവർത്തകരായ സുധ ഭരദ്വാജ്, വെർനോൻ ഗോൺസാൽവസ്, വരവര റാവു, ഹാനി ബാബു, ആനന്ദ് തെൽതുംദെ, ഷോമ സെൻ, ഗൗതം നവ്‌ലഖ എന്നിവരുൾപ്പെടെയാണ് അറസ്റ്റിലായത്. സായുധ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്ത് ജനകീയ സർക്കാരുണ്ടാക്കുക എന്നതായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യമെന്നും കുറ്റപത്രത്തിൽ പറയുന്നു. വേതനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാരിനെതിരേയും കേന്ദ്ര സർക്കാരിനെതിരേയും പ്രക്ഷോഭം സംഘടിപ്പിക്കാൻ പദ്ധതിയുണ്ടായിരുന്നു. 

ADVERTISEMENT

പുണെയിൽ എൽഗർ പരിഷത് യോഗം സംഘടിപ്പിച്ചപ്പോൾ പ്രകോപനപരമായ പാട്ടുകൾ പാടുകയും സ്കിറ്റുകളും നാടകങ്ങളും അവതരിപ്പിക്കുകയും ചെയ്തു. ലഘുലേഖകളും വിതരണം ചെയ്തു. ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽനിന്നടക്കം നിരവധി വിദ്യാർഥികളെ അനുകൂലികളാക്കി മാറ്റിയെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. 

2017 ഡിസംബർ 31നാണ് പുണെയിൽ എൽഗർ പരിഷത് യോഗം നടന്നത്. പ്രകോപനപരമായ പ്രസംഗങ്ങളും മറ്റും യോഗത്തിലുണ്ടായി. പിറ്റേന്ന് ഭീമ കൊറേഗാവ് സംഘർഷത്തിന് വഴിവച്ചത് എൽഗർ പരിഷത് സമ്മേളനമാണ് എന്നാണ് എൻഐഎ കണ്ടെത്തൽ. 

ADVERTISEMENT

English Summary: NIA files draft charges against accused in Elgar Parishad case

ADVERTISEMENT