എന്തിനാണ് കേന്ദ്രം ആസ്തികൾ സ്വകാര്യ സംരംഭകരെ ഏൽപിക്കുന്നത് ? വരുമോ വൻ ലാഭം?

2021 ഓഗസ്റ്റ് 23നാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ നാഷനൽ മോണറ്റൈസേഷൻ പൈപ്പ്‌ലൈൻ അഥവാ ദേശീയ ധനസമ്പാദന പദ്ധതി പ്രഖ്യാപിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ചില ആസ്തികൾ വിറ്റ് അടുത്ത നാലു വർഷത്തിനകം ആറു ലക്ഷം കോടിയോളം രൂപ നേടാൻ നിതി ആയോഗ് തയാറാക്കി...| National Monetisation Pipeline | Explainer | Manorama News

സ്വന്തമായി നടത്തിക്കൊണ്ടു പോകാൻ സാധിക്കാത്ത ഒരു സ്ഥാപനം മറ്റൊരാൾക്ക് വാടകയ്ക്ക് കൊടുത്തു ലാഭമുണ്ടാക്കാനാകുമോ? സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. അതിനൊരു പദ്ധതിയും തയാറാക്കി - നാഷനൽ മോണറ്റൈസേഷൻ പൈപ്‌ലൈൻ അഥവാ എൻഎംപി. ഇതു വഴി കോഴിക്കോട് വിമാനത്താവളം ഉൾപ്പെടെ സ്വകാര്യ സംരംഭകർക്ക് താൽക്കാലികമായി കൈമാറി പണമുണ്ടാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇതിനായുള്ള വിശദ പദ്ധതിയാണ് നിതി ആയോഗ് തയാറാക്കി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കൈമാറിയത്.കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ചില ആസ്തികൾ വിറ്റ് അടുത്ത നാലു വർഷത്തിനകം ആറു ലക്ഷം കോടിയോളം രൂപ നേടാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
റോഡുകൾ, റെയിൽവേ, വൈദ്യുതി ഉൽപാദനം, വൈദ്യുതി വിതരണം, പ്രകൃതി വാതകം, ഇന്ധന പൈപ്‌ലൈനും മറ്റുള്ളവയും നഗരകേന്ദ്രീകൃത റിയൽ എസ്റ്റേറ്റ്, ടെലികോം, വെയർഹൗസുകൾ, ഖനനം, വ്യോമഗതാഗതം, തുറമുഖങ്ങൾ, സ്റ്റേഡിയങ്ങൾ എന്നീ 13 അടിസ്ഥാന സൗകര്യമേഖലകളിലെ ആസ്തികളായിരിക്കും കേന്ദ്രം സ്വകാര്യപങ്കാളിത്തത്തിനായി വിട്ടുകൊടുക്കുക. ഇതൊരു ഭൂമി വിൽപനയല്ലെന്നും, താൽക്കാലികമായ നടത്തിപ്പിനായുള്ള വിട്ടുകൊടുക്കലാണെന്നും നിശ്ചിത കാലാവധി കഴിഞ്ഞാൽ ആസ്തി തിരികെ കിട്ടുമെന്നും ധനമന്ത്രി ആവർത്തിച്ചു പറയുന്നുമുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ സംരംഭകരുമായി ഏതു തരത്തിലുള്ള കരാറാണ് തയാറാക്കുകയെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടില്ല. അതിന്റെ വിശദാംശം പൊതുജനത്തിനായി പുറത്തുവിടുമോയെന്നതിലും വ്യക്തതയില്ല. എന്താണ് യഥാർഥത്തിൽ എൻഎംപി? എന്താണ് കേന്ദ്രം ഈ ആസ്തി കൈമാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്? അറിയാം മനോരമ ഓൺലാൻ എക്സിപ്ലെയിനറിലൂടെ...
English Summary : What is National Monetisation Pipeline? - Explainer Video