തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിൽ തന്നെ തോൽപിക്കാൻ ഡിസിസി പ്രസിഡന്റ് പാലോട് രവി ശ്രമിച്ചെന്ന് പാർട്ടിയിൽനിന്ന് പുറത്താക്കിയ കെപിസിസി സെക്രട്ടറി പി.എസ്.പ്രശാന്ത്. തന്നോടൊപ്പമുള്ളവരെ പാലോട് രവി ഭീഷണിപ്പെടുത്തുകയും അനുയായികളെ ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വ്യക്തിഹത്യ | ps prasanth | palode ravi | dcc president Thiruvananthapuram | Congress | KPCC | KC Venugopal | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിൽ തന്നെ തോൽപിക്കാൻ ഡിസിസി പ്രസിഡന്റ് പാലോട് രവി ശ്രമിച്ചെന്ന് പാർട്ടിയിൽനിന്ന് പുറത്താക്കിയ കെപിസിസി സെക്രട്ടറി പി.എസ്.പ്രശാന്ത്. തന്നോടൊപ്പമുള്ളവരെ പാലോട് രവി ഭീഷണിപ്പെടുത്തുകയും അനുയായികളെ ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വ്യക്തിഹത്യ നടത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

 മാനസിക പീഡനം സഹിക്കാൻ കഴിയാതെയായതോടെയാണ് പ്രതികരിച്ചത്. പാർട്ടിയിൽ വിഭാഗീയത പ്രോത്സാഹിപ്പിക്കുന്ന, പച്ചയ്ക്കു കള്ളം പറയുന്ന ആളാണ് പാലോട് രവി. പാലോട് രവി പ്രവർത്തകരെ തമ്മിൽ തല്ലിച്ചതോടെ നെടുമങ്ങാട് മണ്ഡലത്തിലെ പഞ്ചായത്തുകളിലെ ഭരണം കോൺഗ്രസിനുപോയി. വെമ്പായം പഞ്ചായത്ത് ഭരിക്കുന്നത് എസ്ഡിപിഐയുടെ പിന്തുണയോടെയാണെന്നും ഇതിനു നേതൃത്വം കൊടുത്തത് പാലോട് രവിയാണെന്നും പി.എസ്.പ്രശാന്ത് പറഞ്ഞു.

ADVERTISEMENT

പാലോട് രവിക്കെതിരെ ആരോപണം ഉന്നയിച്ചതിനു സസ്പെൻഷനിലായിരുന്ന പ്രശാന്ത്, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചതോടെയാണ് പാർട്ടിയിൽനിന്നും പുറത്തായത്. കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങൾക്കു മൂലകാരണം കെ.സി.വേണുഗോപാലാണെന്നു പി.എസ്.പ്രശാന്ത് പറഞ്ഞു. 

വേണുഗോപാലിനു രാഷ്ട്രീയ അഭയം കൊടുത്ത ജില്ലയാണ് ആലപ്പുഴ. അവിടെപോലും സംഘടനയെ തകർക്കാൻ ശ്രമിച്ചു. അദ്ദേഹവുമായി അടുപ്പമില്ലാത്ത ആളുകളെ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തില്ല. അതാണ് മുൻ എംഎൽഎ എ.വി.ഗോപിനാഥിനു പാർട്ടി വിടേണ്ടി വന്നത്. കോൺഗ്രസിൽ മൂന്നാമനായ വേണുഗോപാലിന് എല്ലാവരെയും ഒരുപോലെ കാണാനുള്ള മനസ്സില്ല. പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. കോൺഗ്രസിനെ നശിപ്പിക്കാൻ കോൺഗ്രസിൽനിന്ന് പ്രവർത്തനം ഉണ്ടായപ്പോഴാണ് പ്രതികരിച്ചത്.‌

ADVERTISEMENT

കോൺഗ്രസ് ദുർബലമായ പ്രസ്ഥാനമായി മാറി. ആത്മാർഥതയുള്ള പ്രവർത്തകരുണ്ടെങ്കിലും അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാൻ നേതൃത്വത്തിനു കഴിയുന്നില്ല. നെടുമങ്ങാട്ടെ പാർട്ടിയിൽ വിഭാഗീയതയ്ക്കു നേതൃത്വം നൽകുന്നത് പാലോട് രവിയാണ്. വെമ്പായം പഞ്ചായത്തിൽ കെപിസിസി പ്രസിഡന്റ് പങ്കെടുത്ത പരിപാടിയിൽ തന്നെ പങ്കെടുപ്പിക്കരുതെന്നു പറഞ്ഞു. വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പാലോട് രവിയെയാണ് ഡിസിസി പ്രസിഡന്റാക്കിയത്. തിരഞ്ഞെടുപ്പിൽ തോൽപിക്കാൻ ശ്രമിച്ചയാളെ സ്ഥാനക്കയറ്റം നൽകുന്നത് ശരിയല്ലെന്നാണ് പറഞ്ഞത്. പാർട്ടിക്കെതിരെ പറഞ്ഞിട്ടില്ല. മുല്ലപ്പള്ളിയാണ് കെപിസിസി പ്രസിഡന്റെങ്കിൽ പാലോട് രവി ഡിസിസി പ്രസിഡന്റാകുമായിരുന്നില്ലെന്നും പ്രശാന്ത് പറഞ്ഞു.

താൻ കോടികൾ തട്ടിയെടുത്തെന്നാണ് വ്യാജ പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയത്തിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ല. ഇപ്പോഴും വാടക വീട്ടിലാണ് താമസം. തനിക്കു പിന്തുണയുമായി നേതൃത്വത്തിൽ ആരും വരാത്തതിൽ വേദനയുണ്ട്. സിപിഎം പ്രാദേശിക നേതൃത്വവുമായോ മറ്റു പാർട്ടികളുമായോ ചർച്ച നടത്തിയിട്ടില്ല. മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രാഷ്ട്രീയത്തിൽ തുടരും. ഏത് പാർട്ടിയിൽ പ്രവർത്തിക്കണമെന്നതിനെ സംബന്ധിച്ച് നിലവിൽ ആലോചിച്ചിട്ടില്ലെന്നും പി.എസ്.പ്രശാന്ത് പറഞ്ഞു.

ADVERTISEMENT

English Summary: PS Prasanth against Palode Ravi