ചന്ദനലേലത്തിനായി മരങ്ങൾ ചെത്തിയൊരുക്കുന്ന പണിപ്പുരയും ചന്ദനം സൂക്ഷിക്കുന്ന ഗോഡൗണും വിനോദ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും കാണാൻ അനുവാദമില്ല. ഇരുപതടിയോളം ഉയരത്തിൽ കോട്ടപോലെ നിർമ്മിച്ച ഗോഡൗണിൽ കാവൽക്കാരെയും നിയമിച്ചാണ് കോടികൾ വിലമതിക്കുന്ന, ചെത്തിയൊരുക്കിയ ചന്ദനത്തടികൾ സംരക്ഷിക്കുന്നത്... Marayoor Sandalwood Auction . Munnar

ചന്ദനലേലത്തിനായി മരങ്ങൾ ചെത്തിയൊരുക്കുന്ന പണിപ്പുരയും ചന്ദനം സൂക്ഷിക്കുന്ന ഗോഡൗണും വിനോദ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും കാണാൻ അനുവാദമില്ല. ഇരുപതടിയോളം ഉയരത്തിൽ കോട്ടപോലെ നിർമ്മിച്ച ഗോഡൗണിൽ കാവൽക്കാരെയും നിയമിച്ചാണ് കോടികൾ വിലമതിക്കുന്ന, ചെത്തിയൊരുക്കിയ ചന്ദനത്തടികൾ സംരക്ഷിക്കുന്നത്... Marayoor Sandalwood Auction . Munnar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചന്ദനലേലത്തിനായി മരങ്ങൾ ചെത്തിയൊരുക്കുന്ന പണിപ്പുരയും ചന്ദനം സൂക്ഷിക്കുന്ന ഗോഡൗണും വിനോദ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും കാണാൻ അനുവാദമില്ല. ഇരുപതടിയോളം ഉയരത്തിൽ കോട്ടപോലെ നിർമ്മിച്ച ഗോഡൗണിൽ കാവൽക്കാരെയും നിയമിച്ചാണ് കോടികൾ വിലമതിക്കുന്ന, ചെത്തിയൊരുക്കിയ ചന്ദനത്തടികൾ സംരക്ഷിക്കുന്നത്... Marayoor Sandalwood Auction . Munnar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മറയൂർ ചന്ദനത്തടികളുടെ ലേലം ഇന്നും നാളെയും നടക്കാനിരിക്കെ പ്രതീക്ഷയിൽ വനംവകുപ്പ്. ഒരു വർഷം മുൻപു നടന്ന ലേലത്തിൽ ഒരു ദിവസം വിറ്റുപോയത് 29 കോടി രൂപയുടെ ചന്ദനത്തടികളാണ്. ചന്ദനത്തിന്റെ ശരാശരി വില കിലോയ്ക്ക് 10,000 രൂപ. ഇതിനു പുറമേ നികുതിയുമുണ്ട്. ഒരു ടൺ തടി വിൽക്കുമ്പോൾ ഒരു കോടി രൂപ സർക്കാരിനു ലഭിക്കും. ചന്ദനമണമുള്ള ഈ ലേലത്തിൽ നൂറ്റിയൻപതു കോടിയോളം രൂപയാണ് സർക്കാർ ഖജനാവിലേക്ക് വരുമാനം പ്രതീക്ഷിക്കുന്നത്.

സെപ്റ്റംബർ ഒന്നിനും രണ്ടിനുമായി നാലു ലേലങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഓൺലൈനായി അപേക്ഷിച്ചവർക്കു ലേലത്തിൽ പങ്കെടുക്കാം. വിവിധ ഗണങ്ങളിൽപ്പെട്ട 99.31 ടൺ ചന്ദനത്തടിയാണ് ഇത്തവണ ലേലത്തിൽ വയ്ക്കുക. ഏഷ്യയിലെതന്നെ ഏറ്റവും മികച്ചതാണ് മറയൂരിലെ ചന്ദനം. വിലായത്ത് ബുദ്ധയാണ് ഏറ്റവും ഗുണമുള്ള ചന്ദനം. രണ്ടാമത് ചൈന ബുദ്ധ. ഒരു മീറ്റർ വണ്ണത്തിൽ മുറിച്ചാൽ 5 കിലോയിൽ കുറയാത്ത ഭാരം ഉണ്ടായിരിക്കണം, ചെത്തിയാൽ ഭംഗി വേണം– ഇതു രണ്ടും ചേർന്നാൽ ലക്ഷണമൊത്ത ചന്ദനമായി.

ADVERTISEMENT

കോടി മൂല്യമുള്ള മരങ്ങൾ

10,000 കോടിയിലധികം രൂപയാണ് മറയൂർ പ്രദേശത്തെ ചന്ദനക്കാടിന്റെ മൂല്യം. 58,000 ചന്ദനമരങ്ങളാണ് മറയൂരിലുള്ളത്. ഇവിടെ വിളയുന്ന മരങ്ങളെ 15 വിഭാഗങ്ങളായാണ് പ്രധാനമായും തിരിക്കുന്നത്. ഓരോ ലേലത്തിനായും ചന്ദനം ചെത്തിയൊരുക്കുന്നത് കനത്ത സുരക്ഷാവലയത്തിലും. വിവാഹത്തിന് പുതുപ്പെണ്ണിനെയും ചെക്കനെയും ഒരുക്കുന്നതുപോലെ സുന്ദരമായാണ് മറയൂർ ചന്ദനത്തെ ലേലത്തിനായി അണിയിച്ചൊരുക്കുന്നത്.

മറയൂരിലെ ചന്ദനക്കാട്.

ചന്ദനലേലത്തിനായി മരങ്ങൾ ചെത്തിയൊരുക്കുന്ന പണിപ്പുരയും ചന്ദനം സൂക്ഷിക്കുന്ന ഗോഡൗണും വിനോദ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും കാണാൻ അനുവാദമില്ല. ഇരുപതടിയോളം ഉയരത്തിൽ കോട്ടപോലെ നിർമിച്ച ഗോഡൗണിൽ കാവൽക്കാരെയും നിയമിച്ചാണ് കോടികൾ വിലമതിക്കുന്ന, ചെത്തിയൊരുക്കിയ ചന്ദനത്തടികൾ സൂക്ഷിക്കുന്നത്.

വെട്ടിയൊരുക്കുന്നത് ആദിവാസികൾ

ADVERTISEMENT

വനംവകുപ്പിന്റെ ചന്ദനപ്പണിപ്പുരയിൽ ചന്ദനം ചെത്തിയൊരുക്കലിന്റെ ശിൽപികൾ പ്രദേശത്തെ ആദിവാസികളാണ്. എന്നാൽ ചന്ദനക്കാട്ടിൽനിന്ന് ഒരു ചില്ല പോലും നഷ്ടപ്പെടാതെ മരം പിഴുതെടുക്കാൻ വൈദഗ്ധ്യം മലപ്പുലയർക്കാണ്. മറയൂരിന്റെ വിവിധ ചന്ദന റിസർവുകളിൽ ഉണങ്ങി നിൽക്കുന്നതും കാറ്റിൽ മറിഞ്ഞുവീഴുന്നതും വന്യജീവികൾ കുത്തിമറിച്ച് ഇടുന്നതുമായ മരങ്ങളാണ് വനം വകുപ്പ് സംഭരിച്ചു ചന്ദന ഡിപ്പോയിലേക്ക് കൊണ്ടുപോവുക. ഇത്തരത്തിലുള്ള ചന്ദനമരം മുറിച്ചെടുക്കുകയല്ല, പിഴുതെടുക്കുക എന്നതാണ് രീതി.

പൂർണമായ ഒരു മരത്തിന്റെ മൂന്ന് സെന്റീമീറ്റർ വലുപ്പത്തിലുള്ള വേര് വരെ മാന്തി മരം മൊത്തമായി പിഴുതെടുക്കുകയാണ് ചെയ്യുന്നത്. ഫോറസ്റ്റ് കോഡിൽ മരം എടുക്കുന്നതിനു നടപടിക്രമം ഉണ്ട്. ഏതു സ്ഥലത്തുനിന്നാണ് മരം എടുക്കുന്നതെന്ന് റെയ്ഞ്ച് ഓഫിസറും ഡിഎഫ്ഒയും രേഖപ്പെടുത്തണം. ഫീൽഡിൽ പോകുമ്പോൾ സ്റ്റാഫ് ഉണ്ടായിരിക്കണം. എങ്ങനെ മരം മുറിക്കണം, എപ്പോൾ മറിക്കണം, ഏതു ഭാഗങ്ങളെല്ലാം ഉപയോഗിക്കണം എന്നെല്ലാം രേഖപ്പെടുത്തും.

ജിഗ്സോ പസിൽ പോലെ ചന്ദനമരം

കാട്ടിൽനിന്നു മുറിച്ചെടുത്ത ചന്ദനമരം ഒരു ജിഗ്സോ പസിൽ പോലെയാണ്. എത്ര കഷ്ണങ്ങളാക്കി മുറിച്ചാലും പിന്നീട് കൂട്ടി വച്ചാൽ പൂർണമരം പോലെ ആകും. കാട്ടിൽനിന്നു പിഴുതെടുത്തുകൊണ്ടുവരുന്നത് എത്ര വലിയ മരമാണെങ്കിലും ഒരു മീറ്റർ നീളത്തിലാണ് കഷ്ണങ്ങളാക്കുന്നത്. എത്ര ശിഖരങ്ങൾ ഉണ്ടെങ്കിലും ചെത്തി മിനുക്കിയ ശേഷം വീണ്ടും മരം പോലെ യോജിപ്പിക്കുകയും ചെയ്യുമെന്നതിനാൽ ചെറിയൊരു ഭാഗം പോലും നഷ്ടമാവില്ല. പിഴുതെടുത്ത മരം കഴിവതും റിസർവിൽ വച്ചുതന്നെ ഒരു മീറ്റർ നീളത്തിൽ മുറിച്ച് വേരും തടിയും വേറെയാക്കി മാറ്റും.

ADVERTISEMENT

മുറിക്കുന്ന സമയത്ത് അതിലെ അറക്കപ്പൊടി നഷ്ടപ്പെടാതിരിക്കാൻ മുറിക്കുന്ന ഭാഗത്തിനു താഴെ ചാക്ക് വിരിച്ച് അവയും ശേഖരിക്കും. ചന്ദനപ്പൊടിക്ക് പ്രത്യേകം വരുമാനം ലഭിക്കും. മുറിക്കുന്ന മരക്കഷ്ണങ്ങൾക്ക് പ്രത്യേക മാർക്കിങ് നമ്പർ നൽകി റജിസ്റ്ററിൽ എഴുതി സൂക്ഷിക്കും. മേലുദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സമയത്ത് കഷണങ്ങൾ നമ്പർ അനുസരിച്ച് നിരത്തി മരം പൂർണമാക്കി വച്ചു കാണിക്കാനും സാധിക്കും.

ചന്ദന ഡിപ്പോ എന്ന ‘സ്വർണഖനി’

ഒരു മീറ്റർ വലുപ്പത്തിൽ മുറിച്ചെടുത്ത ചന്ദനമരം റിസർവിൽനിന്ന് വനം വകുപ്പ് ജീവനക്കാരുടെ അകമ്പടിയോടെ തലച്ചുമടായാണ് റോഡിൽ എത്തിക്കുന്നത്. അവിടെനിന്നു വണ്ടിയിൽ കയറ്റി കേരളത്തിലെ ഏക ചന്ദന ഡിപ്പോയായ മറയൂരിലെ പണിപ്പുരയിൽ എത്തിക്കും. അവിടെ മരത്തിന്റെ തൊലിയും വെള്ളയും ചെത്തുന്നതാണ് ആദ്യ പണി. തുടർന്ന് സസൂക്ഷ്മം ചെത്തി മിനുക്കിയെടുക്കും. അപ്പോൾ ലഭിക്കുന്ന ചീളുകൾക്കു പോലും നല്ല വിലയാണ്.

മറയൂരിലെ ചന്ദനമരങ്ങൾ ചെത്തിമിനുക്കുന്നു.

ഓരോ കഷ്ണവും ചെത്തിമിനുക്കിയെടുക്കുന്നതിന് മുൻപും പിൻപും അതിന്റെ തൂക്കം റജിസ്റ്ററിൽ രേഖപ്പെടുത്തും. തുടർന്ന് മിനുക്കിയെടുത്ത ചന്ദനത്തിന്റെ വണ്ണവും തൂക്കവും അനുസരിച്ച് തരം തിരിച്ച് ലേലത്തിൽ വച്ച് വിറ്റഴിക്കും. ഓയിൽ കണ്ടന്റ് കൂടുതൽ മറയൂർ ചന്ദനത്തിലാണെന്നത് മറ്റൊരു പ്രത്യേകതയാണ്. കർണാടകയിലുണ്ടാകുന്ന ചന്ദനം 100 കിലോ വാറ്റിയാൽ 3 കിലോ ഓയിൽ കിട്ടുമെങ്കിൽ അത്രയും മറയൂർ ചന്ദനം വാറ്റിയാൽ 5 മുതൽ 8 കിലോ വരെ ഓയിൽ ലഭിക്കും. ഒരു കിലോ ഓയിലിന് 3 ലക്ഷം രൂപയാണ് വില. 2013 വരെ ചന്ദനത്തിന്റെ തടിയിലെ വെള്ളയ്ക്കു വിലയില്ലായിരുന്നു. മണം ഇല്ലാത്തതായിരുന്നു കാരണം. വെള്ളയും തൊലിയും ക്ലാസിഫിക്കേഷനില്‍ വന്നതോടെ ഇല ഒഴികെ എല്ലാത്തിനും വിലയാണ്.

15 തരം, 15 വില

ചന്ദനം 15 ഇനങ്ങളായാണ് തരംതിരിക്കുന്നത്. ഓരോ ഇനത്തിനും പ്രത്യേകമായ വിലയുമാണ്. ബുദ്ധ ഇനത്തിനാണ് ഏറ്റവും വില. മറയൂർ ചന്ദന റിസർവിലെ ചന്ദനമരങ്ങൾ ലോകത്തിലെതന്നെ ഒന്നാംകിടയാണെന്നും അവയ്ക്ക് എണ്ണയും കാതലും കൂടുതലാണെന്നും ബെംഗളൂരു ആസ്ഥാനമായ ചന്ദന റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സാക്ഷ്യപത്രം നൽകിയിട്ടുണ്ട്. ചന്ദനമരത്തിന്റെ വേരിൽനിന്നാണ് എണ്ണ അധികവും ലഭിക്കുന്നത്. മറയൂരിലെ കാലാവസ്ഥ ചന്ദനത്തിന് അനുയോജ്യമാണെങ്കിലും അത് വച്ചുപിടിപ്പിച്ച് വളർത്തിയെടുക്കുക ബുദ്ധിമുട്ടാണ്. കഴിഞ്ഞ ചന്ദന ഇ–ലേലത്തിൽ ഒരു കിലോയ്ക്ക് ഏറ്റവും കൂടിയ വിലയായി 25,000 രൂപയാണ് ലഭിച്ചത്. ഒരു മരത്തിൽനിന്ന് അഞ്ചു കോടി രൂപ വരെ ലഭിക്കും.

മറയൂർ മേഖലയിലെ ചന്ദനമരം 15 വിഭാഗങ്ങളായി തിരിച്ച സൂചിക ബോർഡ്.

വിൽപന കുറയുന്നു?

കഴിഞ്ഞ ദിവസം മറയൂരിൽ 100 കിലോഗ്രാം ചന്ദനത്തൈലം ലേലത്തിൽ വച്ചെങ്കിലും ഒരു കിലോയാണ് വിറ്റത്. കർണാടക സോപ്സ് കമ്പനിയാണ് വാങ്ങിയത്. സാംപിളായി വാങ്ങിയതാണെന്നും ഇഷ്ടപ്പെട്ടാൽ കൂടുതൽ വാങ്ങുമെന്നാണ് കമ്പനി അറിയിച്ചതെന്നും വനംവകുപ്പ് പറയുന്നു. 2.21 ലക്ഷം രൂപ വില ലഭിച്ചു. കഴിഞ്ഞ അഞ്ചു തവണ 200 കിലോഗ്രാം തൈലം ലേലത്തിൽ വച്ചപ്പോൾ വിറ്റത് 27 കിലോഗ്രാം മാത്രമാണ്.

മറയൂർ ചന്ദനത്തൈലം.

തൈലത്തിന്റെ ആവശ്യക്കാർ സോപ്പു കമ്പനിക്കാർ മാത്രമായതിനാലാണ് വിൽപന കുറയുന്നത്. കേരളത്തിൽ സോപ്പ് ഉണ്ടാക്കുന്നത് കേരള സോപ്സ് മാത്രമാണ്. മറ്റാർക്കും തൈലം സൂക്ഷിക്കാൻ ലൈസൻസില്ല. കർണാടക സോപ്സ് കമ്പനി ചന്ദനത്തടി വാങ്ങി തൈലം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ അവർക്ക് ചന്ദന പൊടിയും വിപണിയിലെത്തിക്കാം. അതാണ് അവർ തൈലം വാങ്ങുന്നതിൽ വിമുഖത കാട്ടുന്നത്.

കേരളത്തിനു പുറത്തും വ്യാപാരം

കർണാടക സോപ്പ് ആൻഡ് ഡിറ്റർജൻസ് (മൈസൂർ സാൻഡൽ സോപ്പ് നിർമിക്കുന്ന കമ്പനി) ആണ് മറയൂരിലെ ചന്ദനം 98 ശതമാനവും വാങ്ങുന്നത്. കേരളത്തിലെയും പുറത്തെയും ക്ഷേത്രങ്ങളും ചന്ദനം വാങ്ങിക്കുന്നുണ്ട്. മറയൂരിൽ ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷനു തൈലം നിർമിക്കുന്ന ഫാക്ടറി ഉണ്ട്. തൈലം 10 മില്ലിക്ക് 5000 രൂപയാണ് വില. ഇപ്പോൾ പ്രവർത്തനമില്ല. വിശാഖപട്ടണത്തും കൊൽക്കത്തയിലുമുള്ള ക്ഷേത്രങ്ങൾ മറയൂരിൽ ചന്ദനം വാങ്ങാനെത്താറുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എല്ലാവർഷവും ചന്ദനം നൽകാൻ സർക്കാർ ഉത്തരവുണ്ട്. തൃശൂർ, കണ്ണൂർ, കാസർകോട്, കോട്ടയം ജില്ലകളിലെ ക്ഷേത്രങ്ങളും ലേലത്തിൽ പങ്കെടുക്കാറുണ്ട്. ലേല വിവരം മെയിലിലൂടെ അറിയിക്കും.

English Summary: Interesting Story of Marayoor Sandalwood Auction