സ്‌കൈലിഫ്റ്റിലും വൻമരങ്ങളിലും കയറിയിരുന്നു വരയ്ക്കുന്നതാണ് അൻപുവിന്റെ ആവേശം. ഇവിടെ ക്രയിന്‍ ആണെന്ന് മാത്രം.

സ്‌കൈലിഫ്റ്റിലും വൻമരങ്ങളിലും കയറിയിരുന്നു വരയ്ക്കുന്നതാണ് അൻപുവിന്റെ ആവേശം. ഇവിടെ ക്രയിന്‍ ആണെന്ന് മാത്രം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പൊതുയിടങ്ങളിൽ ഭീമാകാരങ്ങളായ ചുവർച്ചിത്രങ്ങൾ വരച്ച് പ്രശസ്തയായ അൻപു വർക്കിയുടെ കലാസൃഷ്ടി തിരുവനന്തപുരത്തും. പാളയം അടിപ്പാതയുടെ ഇരുവശത്തുമാണ് കൂറ്റന്‍ചിത്രങ്ങള്‍ ഒരുങ്ങുന്നത്. ആർട്ടേരിയയുടെ മൂന്നാം പതിപ്പിന്റെ ഭാഗമായി ടൂറിസം വകുപ്പിന്റേതാണ് പദ്ധതി. ഉയരങ്ങളെ ഇഷ്ടപ്പെടുന്ന അന്‍പുവര്‍ക്കി ചിത്രം വര തുടങ്ങുകയാണ്. സ്‌കൈലിഫ്റ്റിലും വൻമരങ്ങളിലും കയറിയിരുന്നു വരയ്ക്കുന്നതാണ് അൻപുവിന്റെ ആവേശം. ഇവിടെ ക്രെയിന്‍ ആണെന്ന് മാത്രം.

നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നാലുവർഷം മുൻപ് തുടങ്ങിയ ആര്‍ട്ടേരിയ പദ്ധതിയുടെ മൂന്നാം പതിപ്പിന്റെ ഭാഗമായാണ് ഈ ചിത്രങ്ങള്‍ ഒരുങ്ങുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ പടുകൂറ്റന്‍ ചിത്രങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് അന്‍പു. ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് മഹാത്മാഗാന്ധിയുടെ 158 അടി ഉയരുമുള്ള ചിത്രം ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍. തിരുവനന്തപുരത്ത് അന്‍പു ആദ്യമായാണെത്തിയത്.

ADVERTISEMENT

തനിച്ചാണ് ചിത്രരചന, പല ദിക്കുകളില്‍ നിന്ന് ചിത്രത്തിന്റെ പൂര്‍ണത വിലയിരുത്തണം. കാണുന്നവര്‍ക്ക് ഇത് വളരെ ശ്രമകരമെന്ന് തോന്നും പക്ഷേ അന്‍പുവിനിത് ഉപാസന. ഇവിടെ ചിത്രം കാണുകയല്ല അനുഭവിക്കുകയാണ് വേണ്ടതെന്ന് അന്‍പു. പാലായില്‍ ജനിച്ച് ബെംഗളൂരുവില്‍ വളര്‍ന്ന അന്‍പു  ബറോഡയിലെ സയ്യാജിറാവു സര്‍വകലാശാലയില്‍ നിന്ന് ഫൈന്‍ ആര്‍ട്സില്‍ ബിരുദാനന്തരബിരുദമെടുത്തശേഷമാണ് കൂറ്റന്‍ ചിത്രങ്ങളുടെ ലോകത്തേയ്ക്ക് കടന്നത്.

English Summary: Tourism department's Arteria project: Anpu Varkey art became famous in India