കൊച്ചി ∙ സൗജന്യ ഇന്റർനെറ്റ് കോളുകളുടെ കാലത്ത് വൻ തുക മുടക്കി സമാന്തര ടെലഫോണുകൾ പ്രവർത്തിപ്പിക്കുന്നത് സ്വർണക്കടത്ത്, ഹവാല ആവശ്യങ്ങൾക്കു വേണ്ടിയെന്ന നിഗമനത്തിൽ കേന്ദ്ര... Crime, NIA, Telephone exchange

കൊച്ചി ∙ സൗജന്യ ഇന്റർനെറ്റ് കോളുകളുടെ കാലത്ത് വൻ തുക മുടക്കി സമാന്തര ടെലഫോണുകൾ പ്രവർത്തിപ്പിക്കുന്നത് സ്വർണക്കടത്ത്, ഹവാല ആവശ്യങ്ങൾക്കു വേണ്ടിയെന്ന നിഗമനത്തിൽ കേന്ദ്ര... Crime, NIA, Telephone exchange

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സൗജന്യ ഇന്റർനെറ്റ് കോളുകളുടെ കാലത്ത് വൻ തുക മുടക്കി സമാന്തര ടെലഫോണുകൾ പ്രവർത്തിപ്പിക്കുന്നത് സ്വർണക്കടത്ത്, ഹവാല ആവശ്യങ്ങൾക്കു വേണ്ടിയെന്ന നിഗമനത്തിൽ കേന്ദ്ര... Crime, NIA, Telephone exchange

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സൗജന്യ ഇന്റർനെറ്റ് കോളുകളുടെ കാലത്ത് വൻ തുക മുടക്കി സമാന്തര ടെലഫോണുകൾ പ്രവർത്തിപ്പിക്കുന്നത് സ്വർണക്കടത്ത്, ഹവാല ആവശ്യങ്ങൾക്കു വേണ്ടിയെന്ന നിഗമനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ. സാമ്പത്തിക നേട്ടങ്ങൾക്കു പുറമേ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇവ ഉപയോഗിച്ചിരുന്നോ എന്നാണ് എൻഐഎ അന്വേഷണം.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, ഇവർ ഹവാല ഇടപാടുകൾക്കാണ് സംവിധാനം ഉപയോഗപ്പെടുത്തിയിരുന്നത് എന്നതിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. അതേസമയം, എൻഐഎ അന്വേഷണ സംഘം, കഴിഞ്ഞ ദിവസം കാക്കനാട്ടെ ഫ്ലാറ്റിൽവച്ചു തെലങ്കാന പൊലീസ് പിടികൂടിയ തൊടുപുഴ സ്വദേശി റസലിനെ ചോദ്യം ചെയ്യാൻ തെലങ്കാനയിലെത്തി.

ADVERTISEMENT

റസൽ, കെ.ടി.റമീസിനായി സ്വർണം കടത്തുകയും സംഘത്തിനു വേണ്ടി ഏജന്റായി പ്രവർത്തിക്കുകയും ചെയ്തിരുന്നതായി മൊഴി നൽകിയിരുന്നു. എൻഐഎ കേസ് പ്രതിയായ റമീസുമായുള്ള ബന്ധവും സമാന്തര ടെലഫോൺ സംബന്ധിച്ച വിവരങ്ങളുമാണ് എൻഐഎ തേടുന്നത്. 2020ലും സമാന്തര ടെലഫോൺ കേസിൽ ഇയാൾ പിടിയിലായിരുന്നെങ്കിലും പിന്നീടു ജാമ്യത്തിലിറങ്ങി മറ്റു സംസ്ഥാനങ്ങളിൽ ഇടപാടു തുടരുകയായിരുന്നു. തെലങ്കാനയിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ചതിനാണ് ഇയാളെത്തേടി തെലങ്കാന പൊലീസ് കൊച്ചിയിലെത്തിയത്.

സ്വർണക്കടത്തിനു സാധ്യതയുള്ള വിദേശ രാജ്യങ്ങളിലും പ്രതികൾ സമാന്തര എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിക്കുന്നതായി കണ്ടെത്തി. ദുബായ്ക്കു പുറമേ സ്വർണഖനനമുള്ള ആഫ്രിക്കൻ രാജ്യങ്ങളിലും ഇവ സ്ഥാപിച്ചിട്ടുണ്ട്. റമീസുമായി പ്രതികൾക്കുള്ള ബന്ധം ഇക്കാര്യത്തിൽ കുറച്ചു കൂടി വ്യക്തത നൽകുന്നതാണ്. ഈ സംവിധാനം ചില ഭീകരവാദ സംഘടനകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്.

ADVERTISEMENT

ഇക്കാര്യത്തിൽ എന്തെങ്കിലും തെളിവു ലഭിച്ചാൽ ഈ വിവരം കാണിച്ച് എൻഐഎ കേന്ദ്ര ആഭ്യന്തര വകുപ്പിന് റിപ്പോർട്ടു നൽകും. റമീസുമായി ബന്ധമുള്ള ചിലരുടെ ആഫ്രിക്കൻ രാജ്യ സന്ദർശനവും എൻഐഎ നിരീക്ഷിക്കുന്നുണ്ട്. കേരളത്തിനു പുറമേ തമിഴ്നാട്ടിലും കർണാടകയിലും തെലങ്കാനയിലുമെല്ലാം പ്രതികൾ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ചിരുന്നതായി  കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം ചാലക്കുടി ഡിവൈഎസ്പി പി.ആർ.സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ മലപ്പുറം കോട്ടയ്ക്കൽ സ്വദേശി മുഹമ്മദ് സലീമിനു വേണ്ടിയാണ് ഇയാൾ നിലവിൽ പ്രവർത്തിച്ചിരുന്നത് എന്നാണ് മൊഴി. മുഹമ്മദ് സലീമാണ് സമാന്തര ടെലഫോണിനായി പണം മുടക്കിയതെന്നും ചാലക്കുടിയിലും മറ്റും എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ചിരുന്നത് ഇയാളുടെ നേതൃത്വത്തിലാണെന്നും വ്യക്തമായിരുന്നു.

ADVERTISEMENT

നേരത്തേ ദുബായിൽ അധ്യാപകനായിരുന്ന സലീം അവിടെ വച്ചാണ് സമാന്തര എക്സ്ചേഞ്ച് മേഖലയിലെത്തിയത് എന്നാണ് വെളിപ്പെടുത്തൽ. തെലങ്കാനയിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് സ്ഥാപിക്കുകയും അതിനു മേൽനോട്ടം വഹിക്കുകയും ചെയ്തതിനാണ് തെലങ്കാന പൊലീസ് റസലിനെ അറസ്റ്റു ചെയ്യുന്നത്. തൃക്കാക്കര പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ് നടപടി.

ഈ സമയം വയനാട് സ്വദേശിയായ യുവതി ഇയാൾക്കൊപ്പമുണ്ടായിരുന്നു. ഇവരെ പൊലീസ് പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. അതേസമയം കസ്റ്റഡിലായ പ്രതികൾക്ക് ആർക്കെങ്കിലും തീവ്രവാദ ബന്ധം ഉണ്ടെന്നു സ്ഥിരീകരിക്കുന്ന വിവരങ്ങൾ കണ്ടെത്താൻ അന്വേഷണ സംഘങ്ങൾക്കു സാധിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

English Summary: Aim behind illegal telephone exchanges, investigation