ചിരാഗ് പസ്വാൻ തേജസ്വിയെ കണ്ടു; പിതാവിന്റെ അനുസ്മരണ പരിപാടിയിലേക്ക് ക്ഷണം
പട്ന ∙ ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവ് ചിരാഗ് പസ്വാൻ ആർജെഡി നേതാവ് തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തി. പിതാവ് റാം വിലാസ് പസ്വാന്റെ ഒന്നാം ചരമ വാർഷിക ദിനമായ 12നു പട്നയിൽ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയിലേക്കു ക്ഷണിക്കാനാണ് ചിരാഗ് പസ്വാൻ തേജസ്വിയെ സന്ദർശിച്ചത്....| Chirag Paswan | Tejaswi Yadav | Manorama News

പട്ന ∙ ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവ് ചിരാഗ് പസ്വാൻ ആർജെഡി നേതാവ് തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തി. പിതാവ് റാം വിലാസ് പാസ്വാന്റെ ഒന്നാം ചരമ വാർഷിക ദിനമായ 12നു പട്നയിൽ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയിലേക്കു ക്ഷണിക്കാനാണ് ചിരാഗ് പസ്വാൻ തേജസ്വിയെ സന്ദർശിച്ചത്. ഡൽഹിയിലെത്തി ആർജെഡി അധ്യക്ഷൻ ലാലു യാദവിനെയും ചടങ്ങിലേക്കു ക്ഷണിക്കുമെന്നു ചിരാഗ് പസ്വാൻ അറിയിച്ചു.
റാം വിലാസ് പസ്വാന്റെ ഒന്നാം ചരമ വാർഷികാചരണം വിപുലമായി നടത്താനാണ് പരിപാടി. പിതാവിനൊപ്പം പ്രവർത്തിച്ചിരുന്ന നേതാക്കളെയെല്ലാം ചടങ്ങിൽ പങ്കെടുപ്പിക്കാനാണു ശ്രമമെന്നു ചിരാഗ് പസ്വാൻ അറിയിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിനെയും കണ്ടു ക്ഷണിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങി ദേശീയ നേതാക്കളെയെല്ലാം അനുസ്മരണ പരിപാടിയിലേക്കു ക്ഷണിക്കുമെന്നു ചിരാഗ് പറഞ്ഞു.
English Summary :Chirag Paswan meets Tejashwi Yadav