ലഹരി കടത്ത്: മുഖ്യആസൂത്രക ആദ്യം വിട്ടയച്ച ത്വയ്ബയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ
വാഴക്കാല ലഹരി മരുന്നു കേസിലെ ആറാം പ്രതിയാണ് തൊയ്ബ അവിലാദ്. ഇവരെ ആദ്യം പ്രതിയല്ലെന്നു വിലയിരുത്തി ഉദ്യോഗസ്ഥർ വിട്ടയച്ചത് വിവാദമായിരുന്നു. MDMA, Ganja, Drugcase, Arrest, Crime Branch

കൊച്ചി∙ വാഴക്കാലയിൽ രണ്ടു കിലോ എംഡിഎംഎ ലഹരി പിടികൂടിയ സംഭവത്തിൽ പ്രധാന ആസൂത്രക തിരുവല്ല സ്വദേശിനി ത്വയ്ബയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇവരുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ലഹരി ഇടപാടിനായാണ് ഈ പണം ഉപയോഗിച്ചത് എന്നാണ് കണ്ടെത്തൽ. അതേസമയം ഇവരെ രണ്ടു ദിവസത്തേയ്ക്കു കൂടി കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കേസിന്റെ വിവരങ്ങൾ വിശദീകരിച്ചിട്ടുള്ളത്.
വാഴക്കാല ലഹരി മരുന്നു കേസിലെ ആറാം പ്രതിയാണ് ത്വയ്ബ അവിലാദ്. ഇവരെ ആദ്യം പ്രതിയല്ലെന്നു വിലയിരുത്തി ഉദ്യോഗസ്ഥർ വിട്ടയച്ചത് വിവാദമായിരുന്നു. തുടർന്ന് ഇവർ എംഡിഎംഎ കയ്യിൽ പിടിച്ചു നിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിൽ പുറത്തു വന്നതോടെയാണ് ചോദ്യം ചെയ്യലിനു വിളിപ്പിക്കുന്നതും അറസ്റ്റു ചെയ്യുന്നതും. ചോദ്യം ചെയ്യലില്‍ ഇവർ കുറ്റം സമ്മതിച്ചതോടെയായിരുന്നു അറസ്റ്റ്. ചെന്നൈയിൽ നിന്നു കേരളത്തിലേയ്ക്കു ലഹരി കടത്തിയ സംഘത്തിൽ ഇവർ ഉണ്ടായിരുന്നെന്നും സമ്മതിച്ചിട്ടുണ്ട്.
അതേ സമയം, പ്രതികളുമായി ചെന്നൈയിലും പോണ്ടിച്ചേരിയിലും എത്തി എക്സൈസ് അന്വേഷണ സംഘം തെളിവെടുപ്പു നടത്തിയിരുന്നു. പ്രതികൾക്കെതിരെ കൂടുതൽ തെളിവു ശേഖരിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രതികൾക്ക് ലഹരി വാങ്ങുന്നതിന് പണം അക്കൗണ്ടുകളിൽ ഇട്ടു നൽകിയവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. 12 കോടിയിലധികം രൂപയുടെ ഇപാടു നടന്നതിനാൽ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം നടന്നതായും സംശയിക്കുന്നുണ്ട്. ഇഡി ഇതു സംബന്ധിച്ച വിവരങ്ങൾ എക്സൈസ് അന്വേഷണ സംഘത്തിൽ നിന്നു ശേഖരിച്ചിട്ടുണ്ട്.
English Summary: MDMA seizure: Thaiba has major role in crime; says crime branch