നടപടി മുൻകൂട്ടിക്കണ്ട് സിപിഎമ്മിലെത്തി അനില്‍കുമാര്‍; ഞെട്ടി കോൺഗ്രസ്, സുധാകരനു സമ്മർദം
തിരുവനന്തപുരം∙ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒതുങ്ങിയെന്നു കരുതിയിരിക്കെ മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ സിപിഎമ്മിലെത്തിയത് കോണ്‍ഗ്രസിന് ഞെട്ടലായി. സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ വഴിയാണ് അനില്‍കുമാര്‍ രാഷ്ട്രീയ അഭയം കണ്ടെത്തിയത്. ഇതോടെ അനുനയത്തിന്റെ പാതയിലേക്കു നീങ്ങാന്‍ കെ.സുധാകരനുമേല്‍ സമ്മര്‍ദം വര്‍ധിക്കും... KP AnilKumar, CPM, Congress

തിരുവനന്തപുരം∙ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒതുങ്ങിയെന്നു കരുതിയിരിക്കെ മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ സിപിഎമ്മിലെത്തിയത് കോണ്‍ഗ്രസിന് ഞെട്ടലായി. സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ വഴിയാണ് അനില്‍കുമാര്‍ രാഷ്ട്രീയ അഭയം കണ്ടെത്തിയത്. ഇതോടെ അനുനയത്തിന്റെ പാതയിലേക്കു നീങ്ങാന്‍ കെ.സുധാകരനുമേല്‍ സമ്മര്‍ദം വര്‍ധിക്കും.
രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയേയും അനുനയിപ്പിക്കാനായതോടെ പ്രശ്നങ്ങള്‍ ഒതുങ്ങിയെന്നുകണ്ട് സംഘടനയെ ശക്തമാക്കാനുള്ള ശ്രമങ്ങളിലായിരുന്നു കെ.സുധാകരന്. അനില്‍കുമാറിനെ പുറത്താക്കാനിരുന്നതാണെന്നു പറയുന്നുണ്ടെങ്കിലും അദ്ദേഹം സിപിഎമ്മിലേക്കു പോയത് സുധാകരന് തിരിച്ചടിയായി. കാര്യങ്ങള്‍ പന്തിയല്ലെന്നുകണ്ട അനില്‍കുമാര്‍ സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തുന്നുണ്ടായിരുന്നു. എളമരം കരീമും ജില്ലാ സെക്രട്ടറി പി.മോഹനനുമാണ് അനില്‍കുമാറിന് സിപിഎമ്മിലേക്കു വഴി തുറന്നത്. ഇന്നലെ രാത്രി കോടിയേരി ബാലകൃഷ്ണനുമായി ഫോണില്‍ സംസാരിച്ചതോടെ അന്തിമ തീരുമാനവുമായി.
പി.എസ്.പ്രശാന്തിനു പിന്നാലെ മുന്‍ ജനറല്‍ സെക്രട്ടറിയെ കൂടി കിട്ടിയത് സിപിഎം ആയുധമാക്കി. കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലെന്നും നേതാക്കള്‍ക്കു സംഘപരിവാര്‍ മനസാണെന്നുമുള്ള സിപിഎം ആരോപണങ്ങള്‍ മുന്‍ കോണ്‍ഗ്രസുകാരെ കൊണ്ടുതന്നെ പറയിക്കാം. അവര്‍ക്കു മികച്ച സ്വീകരണം നല്‍കുക വഴി കോണ്‍ഗ്രസിലെ അസംതൃപ്തരെ ആകര്‍ഷിക്കാം. എകെജി സെന്ററിലെ ചര്‍ച്ച കഴിഞ്ഞിറങ്ങിയ കെ.പി. അനില്‍കുമാറിന്റെ പ്രതികരണവും സമാനമായിരുന്നു.
കെ.പി.അനില്‍കുമാറിന്റെ കാര്യത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ക്കു പ്രത്യേകിച്ച് താല്പര്യങ്ങളൊന്നുമില്ല. എന്നാല്‍ കെപിസിസി, ഡിസിസി ഭാരവാഹികളെ നിയമിക്കുമ്പോള്‍ അനില്‍കുമാറിന്റെ കാര്യത്തിലുണ്ടായ അനുഭവം കെ.സുധാകരനെയും വി.ഡി.സതീശനെയും കൂടുതല്‍ ജാഗരൂകരാക്കും. കോണ്‍ഗ്രസില്‍ ഉരുള്‍പൊട്ടലാണെന്നും കൂടുതല്‍ പേര് പുറത്തുവരുമോയെന്നു കാത്തിരുന്നുകാണാമെന്നും പറഞ്ഞ കോടിയേരിയുടെ വാക്കുകള്‍ പൊള്ളയാണെന്നു തെളിയിക്കേണ്ടിയിരിക്കുന്നു.
English Summary: KP Anil Kumar moved to CPM, Pressure on K Sudhakaran