സ്റ്റേഡിയത്തിനടുത്ത് രാവിലെ ചായ വിൽക്കും; സംഗീത നേടും, സിവിൽ സർവീസെന്ന സ്വപ്നം
കൊച്ചി ∙ ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ രാവിലെ പതിവായി നടക്കാനെത്തുന്നവർ പരതുന്ന കണ്ണുകളിലൊന്ന് ചായ വിൽപനക്കാരി പെൺകുട്ടിയുടേതാണ് – എംകോം | sangeetha chinnamuthu | civil service | civil service student | kochi nehru stadium | tea selling | Manorama Online

കൊച്ചി ∙ ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ രാവിലെ പതിവായി നടക്കാനെത്തുന്നവർ പരതുന്ന കണ്ണുകളിലൊന്ന് ചായ വിൽപനക്കാരി പെൺകുട്ടിയുടേതാണ് – എംകോം പൂർത്തിയാക്കി രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷയ്ക്കു തയാറെടുക്കുന്ന സംഗീത ചിന്നമുത്തു (23) എന്ന മലയാളി–തമിഴ് പെൺകുട്ടിയാണത്.
ഓടിയും നടന്നും കടന്നു പോകുന്നവർ സംഗീതയോടു കുശലം ചോദിക്കും. ഇടയ്ക്കു വന്ന് ചുടു ചായ ഊതിക്കുടിക്കുമ്പോൾ പഠിത്തത്തെക്കുറിച്ചും ചോദിക്കും. കൂടുതൽ പഠിക്കാനാണ് ചായ വിൽക്കുന്നത് എന്നു മറുപടി. തൃശൂരിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനു പോകാനൊരുങ്ങുകയാണ് സംഗീത.
കൊച്ചിയിലെ സ്റ്റേഡിയത്തിനു പിന്നിൽ രാവിലെ ആറരയ്ക്കെത്തിയാൽ എട്ടു മണി വരെ അവിടെയുണ്ടാകും. ബികോം കഴിഞ്ഞു കുറച്ചു നാൾ ജോലിക്കു പോയെങ്കിലും പഠനം മുടങ്ങും എന്നു വന്നതോടെ ഉപേക്ഷിച്ചു. സ്വന്തമായി ചെയ്യാമെന്നതും രാവിലെ രണ്ടു മണിക്കൂർ ചെയ്താൽ ചെറിയ വരുമാനം ലഭിക്കും എന്നതിനാലുമാണ് ചായക്കച്ചവടം തിരഞ്ഞെടുത്തത്. പഠനത്തിനും വീട്ടിൽ അച്ഛനെ സഹായിക്കാനും പണം തികയുന്നുണ്ടെന്നു സംഗീത പറഞ്ഞു.
40 വർഷം മുൻപ് തേനിയിൽനിന്നു കൊച്ചിയിലേക്കു വന്ന ചിന്നമുത്തുവിന്റെയും ഭാര്യ സങ്കിലി അമ്മാളിന്റെയും മകളാണ് സംഗീത ചിന്നമുത്തു. നിറയെ അംഗങ്ങളുള്ള വലിയ കുടുംബമായിരുന്നു എന്നതു കൊണ്ടുതന്നെ പട്ടിണി സഹിക്കാനാവാതെ ചിന്നമുത്തു നാടുവിടുകയായിരുന്നു. ഇവിടെ തേപ്പുജോലി ചെയ്താണ് ജീവിതം. ജനിച്ചതും വളർന്നതും ഇവിടെയായതിനാൽ താൻ കൊച്ചിക്കാരിയാണെന്ന് സംഗീത പറയും.
സമീപത്തെ സ്കൂളുകളിൽ തന്നെയായിരുന്നു പഠനം. സെന്റ് തെരേസസിൽ ഡിഗ്രി കഴിഞ്ഞ് ഇഗ്നോയിൽ എംകോമിനു ചേര്‍ന്നു. പരീക്ഷാഫലം കാത്തിരിക്കുകയാണ്. എന്തെങ്കിലും ചടങ്ങുകളുണ്ടെങ്കിൽ തേനിയിലേക്കു പോകും. പലരും സഹായിച്ച് ഒരു ഉന്തുവണ്ടി സംഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അതിലാണു ചായക്കച്ചവടം.
ഇഞ്ചിയും കറുവപ്പട്ടയുമെല്ലാം ചേർത്ത മസാല ചായയാണ് ഇവിടെ സ്പെഷൽ. അതിരാവിലെ അമ്മയ്ക്കൊപ്പം തയാറാക്കുന്ന, പഴങ്ങൾകൊണ്ടുള്ള അടയ്ക്കും ചെറുകടികൾക്കും ആവശ്യക്കാരുണ്ട്. കൊഴുക്കട്ട, മാമ്പഴ അട, നേന്ത്രന്‍ അട, മധുരക്കിഴങ്ങ് അട, സേമിയ അട, റാഗി അട, മാമ്പഴ ബോളി, ചക്കപ്പഴം ബോളി എന്നിങ്ങനെ കൊച്ചിയിൽ മറ്റെങ്ങും കിട്ടാത്ത വിഭവങ്ങൾ സംഗീത വിളമ്പുന്നുണ്ട്.
ഇഷ്ടത്തോടെ ഉണ്ടാക്കി നൽകുന്ന അട കഴിച്ച് നന്നായി എന്നു പറയുമ്പോൾ മനസ്സു നിറയുമെന്ന് സംഗീത. സ്റ്റേഡിയത്തിനു പിന്നിൽ പോണത്തു റോഡിൽ 18 വർഷം മുൻപു അച്ഛൻ സ്ഥലം വാങ്ങി ചെറിയൊരു വീടു വച്ചിരുന്നു. അവിടെയാണ് താമസം. സഹോദരൻ സുരേഷ് കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.
English Summary: Civil Service aspirant selling tea at Kochi Nehru Stadium