തിരുവനന്തപുരം∙ കെപിസിസി പുനഃസംഘടനയ്ക്കുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചതോടെ പ്രബല ഗ്രൂപ്പുകളുടെ മാനേജർമാർക്ക് സ്ഥാനം നഷ്ടമാകും. എ ഗ്രൂപ്പിലെ തമ്പാനൂർ രവി, ഐ ഗ്രൂപ്പിലെ ജോസഫ് വാഴയ്ക്കൻ ഉൾപ്പെടെയുള്ള Inner-party polls in Congress, ‘A’ and ‘I’ groups stoke up demand for inner-party polls, K Sudhakaran, VD Satheesan, MM Hassan, Group Politics in Congress.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കെപിസിസി പുനഃസംഘടനയ്ക്കുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചതോടെ പ്രബല ഗ്രൂപ്പുകളുടെ മാനേജർമാർക്ക് സ്ഥാനം നഷ്ടമാകും. എ ഗ്രൂപ്പിലെ തമ്പാനൂർ രവി, ഐ ഗ്രൂപ്പിലെ ജോസഫ് വാഴയ്ക്കൻ ഉൾപ്പെടെയുള്ള നേതാക്കൾ ഭാരവാഹിപ്പട്ടികയ്ക്ക് പുറത്താകും. അതേസമയം, പ്രധാനപ്പെട്ട നേതാക്കളെ രാഷ്ട്രീയകാര്യസമിതിയിൽ ഉൾപ്പെടുത്തി ഗ്രൂപ്പ് നേതൃത്വങ്ങളെ തൃപ്തിപ്പെടുത്താനാണു നേതൃത്വത്തിന്റെ ശ്രമം. 

വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ അഞ്ചു വർഷത്തിലധികം കൈകാര്യം ചെയ്തവരെ പുനഃസംഘടനയിൽ പുറത്തിരുത്താനുള്ള മാനദണ്ഡത്തിൽ തട്ടിയാണ് ഗ്രൂപ്പ് നേതാക്കൾ ഉൾപ്പെടെയുളളവർക്കു സ്ഥാനം നഷ്ടമാകുന്നത്. 

ADVERTISEMENT

തമ്പാനൂർ രവി , ജോസഫ് വാഴയ്ക്കൻ, പത്മജ വേണുഗോപാൽ, ശൂരനാട് രാജശേഖരൻ, പഴകുളം മധു തുടങ്ങിയ നിലവിലുണ്ടായിരുന്ന 70 ശതമാനത്തിലേറെ നേതാക്കൾ പുനഃസംഘടനയിൽ പുറത്താകും. മുല്ലപ്പള്ളിയുടെ കാലത്ത് 175 നിർവാഹക സമിതി അംഗങ്ങൾ ഉൾപ്പെടെ 331 പേർ അടങ്ങുന്ന ഭാരവാഹിപ്പട്ടിക 51 ആയി ചുരുക്കണമെങ്കിൽ കർശന മാനദണ്ഡങ്ങൾ നടപ്പാക്കിയേ മതിയാകുവെന്ന കടുത്ത നിലപാട് ആണ് സുധാകരനും സതീശനും. 

ആശങ്കയുണ്ടെങ്കിലും തങ്ങളെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുമെന്ന നേതൃത്വത്തിന്റെ പുതിയ സമീപനത്തിലും ഒഴിവാക്കപ്പെടുന്ന മുതിർന്ന ഗ്രൂപ്പ്  നേതാക്കൾക്ക് പുനഃസംഘടിപ്പിക്കുന്ന രാഷ്ട്രീയ കാര്യസമിതിയിൽ ഇടം നൽകിയേക്കുമെന്ന പ്രതീക്ഷയിലുമാണ് മാനദണ്ഡത്തെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അംഗീകരിക്കുന്നത്. 

ADVERTISEMENT

ഭാരവാഹിപ്പട്ടികയ്ക്ക് പുറത്ത് അച്ചടക്കസമിതികൾ, കൺട്രോൾ കമ്മിഷൻ തുടങ്ങി വിവിധ സമിതികളിലൂടെ ഒഴിവാക്കപ്പെടുന്നവർക്ക് ചുമതലകൾ നൽകുമെന്നാണ് സുധാകരന്റെ ഉറപ്പ്.  സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റുമാരെ 51 അംഗ പട്ടികയ്ക്ക് പുറത്ത് നിർഹാഹക സമിതി അംഗങ്ങളാക്കാനാണ് തീരുമാനം. ഉയർത്തി കെട്ടിയിരിക്കുന്ന സമ്മർദ്ദം അതേപടി നിലനിർത്തി പുനഃസംഘടനയിലും രാഷ്ട്രീയ കാര്യസമിതിയിലും പരമാവധി പ്രാതിനിധ്യം ഉറപ്പിച്ചെടുക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം. മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ കഴിഞ്ഞ നേതൃത്വം ഈ മാസം 25 ഓടെ പട്ടിക അന്തിമമാക്കുമെന്നാണ് വ്യക്തമാക്കുന്നത്. 

English Summary: ‘A’ and ‘I’ groups stoke up demand for inner-party polls