കൊച്ചി∙ കോവിഡാനന്തരം കുട്ടികളിൽ അപകടമുണ്ടാക്കുന്ന മൾട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൻ(മിസ്ക്) ബാധിച്ച് പത്തുവയസുകാരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. തോപ്പുംപടി മുണ്ടൻവേലി സ്വദേശി ഷിജി ജോർജിന്റെ മകൻ ആരോൺ ജേക്കബാണ് എറണാകുളം ഇടപ്പള്ളിയിലുള്ള... | MIS-C | Treatment | Covid 19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കോവിഡാനന്തരം കുട്ടികളിൽ അപകടമുണ്ടാക്കുന്ന മൾട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൻ(മിസ്ക്) ബാധിച്ച് പത്തുവയസുകാരൻ ഗുരുതരാവസ്ഥയിൽ. തോപ്പുംപടി മുണ്ടൻവേലി സ്വദേശി ഷിജി ജോർജിന്റെ ഏക മകൻ ആരോൺ ജേക്കബാണ് എറണാകുളം ഇടപ്പള്ളിയിലുള്ള സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലുള്ളത്. 

മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടിയുടെ ആരോഗ്യനില മോശമായതോടെ അർധരാത്രി തന്നെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കുട്ടിക്ക് ഇൻട്രാവെനസ് ഇമ്യൂണോഗ്ലോബുലിൻ(ഐവിഐജി) നൽകേണ്ട സാഹചര്യമുണ്ടായതോടെയാണ് ആശുപത്രി മാറ്റാൻ തീരുമാനിച്ചത്. 

ADVERTISEMENT

ഒരു മാസം മുൻപ് കുട്ടിയുടെ മാതാവ് കോവിഡ് പോസിറ്റീവായിരുന്നു. കുട്ടിക്കും ഒരു ദിവസം പനിച്ചെങ്കിലും രോഗം ഗുരുതരമായില്ല. ഇതിനിടെ കഴിഞ്ഞയാഴ്ച നേരിയ തോതിൽ പനിയുൾപ്പെടെയുള്ള ലക്ഷണങ്ങൾ കാണിക്കുകയായിരുന്നു. കഴുത്തുവേദനയും വിട്ടുമാറാത്ത പനിയുമായതോടെ സമീപത്തുള്ള ആശുപത്രിയിൽ കാണിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതിനിടെ രോഗം രൂക്ഷമായതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടൈൽ ജോലിക്കാരനായ പിതാവ് ഷിജി ജോർജിന് താങ്ങാവുന്നതിലും വലിയ ചെലവാണ് ആശുപത്രിയിൽ വരുന്നത്. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതോടെ വലിയ തുക ചികിത്സയ്ക്കു വേണ്ടി വരും. ആദ്യം ചികിത്സ നൽകിയ ഡോക്ടർ തന്നെ സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ടെങ്കിലും ഗുരുതരാവസ്ഥയിൽ ചികിത്സ നൽകാനുള്ള സംവിധാനം ഇല്ലെന്ന് അറിയിച്ചു. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫോൺ എടുക്കാതെയും വന്നതോടെ അടിയന്തര സാഹചര്യം പരിഗണിച്ച് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

ADVERTISEMENT

ഇതിനിടെ ആരോഗ്യമന്ത്രിയെ ഉൾപ്പെടെ ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടിയുണ്ടായില്ല. സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാൻ പണം നൽകുന്നതിനു സംവിധാനമില്ലെന്നാണ് വിശദീകരണം. ഹൈബി ഈഡൻ എംപിയേയും നടൻ സുരേഷ് ഗോപിയേയും വിളിച്ച് സഹായാഭ്യർഥന നടത്തിയിരുന്നു. ഇതിനിടെ സമീപവാസികളും കുട്ടിയുടെ സഹപാഠികളുടെ മാതാപിതാക്കളും നൽകിയ പണം ഉപയോഗിച്ചാണ് ചികിത്സ പുരോഗമിക്കുന്നത്. കുട്ടിയുടെ ചികിത്സയ്ക്കു സഹായിക്കാൻ താൽപര്യമുള്ളവർക്ക് പിതാവിനെ ബന്ധപ്പെടാം. ഫോൺ: 7012982085

കുട്ടികൾക്കു കോവിഡ്; അവഗണിക്കരുത്

ADVERTISEMENT

സംസ്ഥാനത്ത് ഓഗസ്റ്റ് അവസാനം വരെ 300ൽ പരം കുട്ടികളെ മിസ്ക് ബാധിച്ചിരുന്നു. ഇവരിൽ 85 ശതമാനം കുട്ടികളും കോവിഡ് സ്ഥിരീകരിച്ചവരായിരുന്നു. ഇതിനകം നാലു മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രികളിലാണ് ഇതുവരെയുണ്ടായ മരണങ്ങൾ. 

കേരളത്തിലെ ആകെ കോവിഡ് ബാധിതരിൽ 7% പേർ 10 വയസ്സിനു താഴെയുള്ളവരാണ് എന്നാണു കണക്ക്. 10% പേർ 11–20 വയസ്സു പ്രായമുള്ളവർ. 0.004% ആണ് 10 വയസ്സിൽ താഴെയുള്ള കുട്ടികളുടെ കോവിഡ് മരണനിരക്ക്. 0–19 പ്രായത്തിലുള്ള 39 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. മിസ്ക് ബാധിക്കുന്ന കുട്ടികളുടെ ചികിത്സയ്ക്ക് ആരോഗ്യവകുപ്പ് നേരത്തെ തന്നെ പ്രോട്ടോക്കോൾ തയാറാക്കിയിരുന്നു.

കോവിഡ് ബാധിച്ച കുട്ടികൾക്ക് 3–4 ആഴ്ചയ്ക്കകമാണു മിസ്ക് ബാധിക്കുന്നത്. കടുത്ത പനിയാണ് പ്രധാന രോഗലക്ഷണം. ത്വക്കിലെ ചുവന്ന പാടുകൾ, പഴുപ്പില്ലാത്ത ചെങ്കണ്ണ്, വായ്ക്കുള്ളിലെ തടിപ്പ്, രക്തസമ്മർദം കുറയൽ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഉദരരോഗങ്ങൾ, രക്തം കട്ട പിടിക്കാനുള്ള തടസ്സം എന്നിവയും ലക്ഷണങ്ങളാണ്.

English Summary : Child affected by Multisystem inflammatory syndrome in children (MIS-C) seeks help for treatment