‘കിറ്റെക്സിനെതിരെ പ്രവർത്തിച്ചാൽ ബോംബെറിഞ്ഞു കൊല്ലും’: എൽദോസ് കുന്നപ്പിള്ളിക്ക് ഭീഷണി സന്ദേശം
കൊച്ചി∙ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഭീകര സംഘടന ഐഎസിന്റെ പേരിൽ ഭീഷണി സന്ദേശം. കിറ്റെക്സിനെതിരെ പ്രവർത്തിച്ചാൽ ബോംബെറിഞ്ഞു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരിക്കുന്ന കത്തിൽ Eldhose Kunnappilly MLA, Constituency of Perumbavoor, Death Threat Letter, Islamic state, Manorama News.

കൊച്ചി∙ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഭീകര സംഘടന ഐഎസിന്റെ പേരിൽ ഭീഷണി സന്ദേശം. കിറ്റെക്സിനെതിരെ പ്രവർത്തിച്ചാൽ ബോംബെറിഞ്ഞു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരിക്കുന്ന കത്തിൽ വെങ്ങോലയിലെ ഐഎസ് അംഗമാണെന്നു വ്യക്തമാക്കുന്നുണ്ട്. വെങ്ങോല ചേലക്കുളത്തുള്ള ഒരു വിലാസം കത്തിൽ വച്ചിട്ടുണ്ടെങ്കിലും ഇത് ശരിയായ വിലാസമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. കത്ത് ലഭിച്ച എംഎൽഎ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയിട്ടുണ്ട്.
കത്തിൽ പി.ടി. തോമസ് എംഎൽഎ, ബെന്നി ബഹന്നാൻ, ഉമ്മൻചാണ്ടി തുടങ്ങിയവർക്കെല്ലാം എതിരെ രൂക്ഷമായ അസഭ്യ വർഷം നടത്തിയിട്ടുണ്ട്. എൽദോസിനെ പെരുമ്പാവൂർ എംഎൽഎ ആയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കിഴക്കമ്പലം പഞ്ചായത്ത് ട്വന്റി ട്വന്റി ആണ് ഭരിക്കുന്നത്. കിഴക്കമ്പലത്തെ കോൺഗ്രസുകാരുടെ കയ്യിലിരിപ്പുകൊണ്ടാണ് അങ്ങനെ വന്നത്. പി.ടി. തോമസ് കാളപെറ്റെന്നു പറഞ്ഞാൽ കയറെടുക്കുന്ന ആളാണ്. തോമസ് വിചാരിച്ചാൽ ട്വന്റി ട്വന്റിയെ ഒന്നും ചെയ്യാനാവില്ലെന്നും കത്തിൽ അവകാശപ്പെടുന്നു.
യുഡിഎഫിലെ 41 എംഎൽഎമാർക്കും കത്തയച്ചിട്ടുണ്ടെന്നും ശേഷം അടുത്ത കത്തിൽ എന്നു പറഞ്ഞാണ് ഏഴുത്ത് അവസാനിപ്പിച്ചിരിക്കുന്നത്. കത്ത് സമൂഹമാധ്യമത്തിൽ ഇടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൈപ്പടയിൽ എഴുതിയ കത്തായതിനാൽ പ്രതിയെ പിടികൂടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
English Summary: Eldhose Kunnappilly MLA Gets Death Threat Letter