പ്രതിമാസം നാലു ലക്ഷം രൂപ യുട്യൂബില്‍നിന്ന്; കോവിഡിൽ ‘രണ്ടു കാര്യങ്ങൾ’ പഠിച്ച് ഗഡ്കരി
ബറൂച് ∙ തനിക്കു പ്രതിമാസം നാലു ലക്ഷം രൂപ യുട്യൂബില്‍നിന്നു വരുമാനം ലഭിക്കുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കോവിഡ് കാലത്തു പോസ്റ്റ് ചെയ്ത ലക്ചര്‍ വിഡിയോകളുടെ റോയൽറ്റിയാണു ലഭിക്കുന്നത്. ബറൂച്ചിൽ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ നിര്‍മാണം വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. | Nitin Gadkari | 4 Lakh Royalty | YouTube | Manorama News

ബറൂച് ∙ തനിക്കു പ്രതിമാസം നാലു ലക്ഷം രൂപ യുട്യൂബില്‍നിന്നു വരുമാനം ലഭിക്കുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കോവിഡ് കാലത്തു പോസ്റ്റ് ചെയ്ത ലക്ചര്‍ വിഡിയോകളുടെ റോയൽറ്റിയാണു ലഭിക്കുന്നത്. ബറൂച്ചിൽ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ നിര്‍മാണം വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
‘കോവിഡ് കാലത്തു രണ്ടു കാര്യങ്ങള്‍ ഞാൻ ചെയ്തിരുന്നു. ഒന്ന് വീട്ടിൽ പാചകം ചെയ്യാന്‍ ആരംഭിച്ചു. വിഡിയോ കോണ്‍ഫറന്‍സിലൂടെ വിദേശ സര്‍വകലാശാലകളിലെ കുട്ടികള്‍ക്ക് ഉള്‍പ്പെടെ ക്ലാസ് എടുത്തതാണു രണ്ടാമത്തേത്. 950 ഓൺലൈൻ ക്ലാസെടുത്തിട്ടുണ്ട്. അതെല്ലാം യുട്യൂബില്‍ അപ്‌ലോഡ് ചെയ്തു. കാഴ്ചക്കാരുടെ എണ്ണം കൂടിയതോടെ മാസത്തില്‍ നാലു ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്’– ഗഡ്കരി വിശദീകരിച്ചു.
രാജ്യത്തു നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഒരിക്കലും മതിയായ അഭിനന്ദനം ലഭിക്കാറില്ലെന്നു പറഞ്ഞ ഗഡ്കരി, സാമ്പത്തിക വളര്‍ച്ചയ്ക്കു മികച്ച ഗതാഗത സംവിധാനങ്ങളും തൊഴിലവസരങ്ങളും ഉണ്ടാവേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടി. എക്സ്പ്രസ് വേയുടെ ഭാഗമായി 60 വലിയ പാലങ്ങൾ, 17 ഫ്ലൈ ഓവറുകൾ, 8 റോഡ് ഓവർ ബ്രിജുകൾ തുടങ്ങിയവ നിർമിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു.
English Summary: Nitin Gadkari Gets ₹ 4 Lakh Royalty Per Month For YouTube Lecture Videos