ഭീകരരെ തിരഞ്ഞുപിടിച്ച് കീറിമുറിച്ചു കൊന്നു; അഫ്ഗാൻ ആകാശത്ത് യുഎസ് രഹസ്യായുധം
ആയുധ ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടു വർഷങ്ങളായെങ്കിലും വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമാണ് അമേരിക്ക തങ്ങളുടെ വജ്രായുധത്തെ പുറത്തെടുത്തിട്ടുള്ളത്. നിൻജ അല്ലെങ്കിൽ ഫ്ലയിങ് ജിൻസു എന്നറിയപ്പെടുന്ന എജിഎം-114ആർ9എക്സ് ഹെൽഫയർ എന്ന മിസൈലാണ് ഐഎസ് (കെ) ഭീകർക്കെതിരെയുള്ള ഡ്രോൺ ആക്രമണത്തിൽ കുന്തമുനയായി അമേരിക്ക ഉപയോഗപ്പെടുത്തിയത്.
ആയുധ ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടു വർഷങ്ങളായെങ്കിലും വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമാണ് അമേരിക്ക തങ്ങളുടെ വജ്രായുധത്തെ പുറത്തെടുത്തിട്ടുള്ളത്. നിൻജ അല്ലെങ്കിൽ ഫ്ലയിങ് ജിൻസു എന്നറിയപ്പെടുന്ന എജിഎം-114ആർ9എക്സ് ഹെൽഫയർ എന്ന മിസൈലാണ് ഐഎസ് (കെ) ഭീകർക്കെതിരെയുള്ള ഡ്രോൺ ആക്രമണത്തിൽ കുന്തമുനയായി അമേരിക്ക ഉപയോഗപ്പെടുത്തിയത്.
ആയുധ ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടു വർഷങ്ങളായെങ്കിലും വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമാണ് അമേരിക്ക തങ്ങളുടെ വജ്രായുധത്തെ പുറത്തെടുത്തിട്ടുള്ളത്. നിൻജ അല്ലെങ്കിൽ ഫ്ലയിങ് ജിൻസു എന്നറിയപ്പെടുന്ന എജിഎം-114ആർ9എക്സ് ഹെൽഫയർ എന്ന മിസൈലാണ് ഐഎസ് (കെ) ഭീകർക്കെതിരെയുള്ള ഡ്രോൺ ആക്രമണത്തിൽ കുന്തമുനയായി അമേരിക്ക ഉപയോഗപ്പെടുത്തിയത്.
അഫ്ഗാനിസ്ഥാനിൽ കാബൂൾ രാജ്യാന്തര വിമാനത്താവളത്തിൽ ഐഎസ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. എന്നാൽ ആക്രമണത്തിനു കൃത്യസമയത്ത് അമേരിക്കയുടെ മറുപടിയെത്തി, അതും തങ്ങളുടെ ശേഖരത്തിലെ രഹസ്യായുധം ഉപയോഗിച്ച്. അഫ്ഗാനിൽനിന്നുള്ള സൈനിക പിന്മാറ്റത്തിനിടെ ഓഗസ്റ്റ് 26ന് വിമാനത്താവളത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ 13 യുഎസ് മറീൻ കമാൻഡോകളും ഇരുനൂറോളം അഫ്ഗാൻ പൗരന്മാരുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം അന്നുതന്നെ ഐഎസ് (കെ) ഏറ്റെടുത്തു. തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിക്കുകയും ചെയ്തു.
ആയുധ ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടു വർഷങ്ങളായെങ്കിലും വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമാണ് അമേരിക്ക തങ്ങളുടെ വജ്രായുധത്തെ പുറത്തെടുത്തിട്ടുള്ളത്. ഏറ്റവും മുന്തിയ ആക്രമണ ലക്ഷ്യങ്ങളെ തകർക്കാനായി മാത്രമാണ് ഉപയോഗം. ഇതുവരെ ആറു രാജ്യങ്ങളിലായി 11 തവണ മാത്രമാണ് അമേരിക്ക ഈ മിസൈൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത് എന്നത് അതിന്റെ രഹസ്യസ്വഭാവത്തെ കൂടുതൽ അരക്കിട്ടുറപ്പിക്കുന്നു. അതിൽ അവസാനത്തെയായിരുന്നു കാബൂൾ വിമാനത്താവള സ്ഫോടനത്തിന്റെ സൂത്രധാരനെ വധിക്കാൻ നടത്തിയ ആക്രമണം.
നിൻജ അല്ലെങ്കിൽ ഫ്ലയിങ് ജിൻസു എന്നറിയപ്പെടുന്ന എജിഎം-114ആർ9എക്സ് ഹെൽഫയർ എന്ന മിസൈലാണ് ഐഎസ് (കെ) ഭീകരർക്കെതിരെയുള്ള ഡ്രോൺ ആക്രമണത്തിൽ കുന്തമുനയായി അമേരിക്ക ഉപയോഗപ്പെടുത്തിയത്. വധിക്കാൻ ഉദ്ദേശിക്കുന്ന ആളെ മാത്രം കൊലപ്പെടുത്തുകയും ചുറ്റുപാടും നാശനഷ്ടങ്ങളുണ്ടാക്കാത്തതുമാണ് നിൻജ മിസൈൽ. ജനവാസമേഖലയിൽ ഒളിച്ചു കഴിയുന്ന ഭീകരരെ പോലും ചുറ്റുമുള്ള ആർക്കും അപകടം സംഭവിക്കാതെ കൊലപ്പെടുത്താൻ ശേഷിയുള്ളതാണ് ഈ മിസൈലുകളെന്നത് അതിന്റെ പ്രധാന്യം വർധിപ്പിക്കുന്നു. അഫ്ഗാനിസ്ഥാനിൽ ഐഎസ് സൂത്രധാരനെ വധിച്ചതും തിരക്കേറിയ മേഖലയിലെ കെട്ടിടത്തിന്റെ കോംപൗണ്ടിൽ വച്ചാണ്.
ഹെൽഫയർ മിസൈലുകൾ
പരമ്പരാഗതമായി ഡ്രോൺ ആക്രമണത്തിൽ അമേരിക്ക ഉപയോഗിച്ചു കൊണ്ടിരുന്നത് എജിഎം114 ഹെൽഫയർ എന്ന എയർ ടു സർഫസ് മിസൈലുകളായിരുന്നു. ഹെല്ലിബോൺ ലേസർ ഫയർ ആൻഡ് ഫോർഗെറ്റ് മിസൈൽ എന്നതിന്റെ ചുരുക്കമായി വന്ന വിളിപ്പേരാണ് ഹെൽഫയർ മിസൈൽ എന്നത്. 1970കളുടെ അവസാനം മുതൽ അമേരിക്ക ആയുധ ശേഖരത്തിൽ എജിഎം 114 മിസൈലുകൾ ഉപയോഗിച്ചു തുടങ്ങിയിരുന്നു. ലോക്ഹീഡ് മാട്ടിൻ, ബോയിങ്, നോർത്ത്റോപ് ഗ്രുമാൻ എന്നീ കമ്പനികളുടെ സംയുക്ത സംരംഭമാണു മിസൈൽ നിർമിച്ചിരുന്നത്.
ഹെലികോപ്ടറുകളിൽ നിന്നു തൊടുത്ത് യുദ്ധഭൂമിയിലെ ടാങ്കുകളെ തകർക്കാനുള്ള റഡാർ ഗൈഡഡ് മിസൈലുകൾ മുതൽ ആളില്ലാ വിമാനങ്ങളിൽ നിന്നു തൊടുക്കാവുന്നതടക്കം വിവിധ എജിഎം114 ഹെൽഫയർ മിസൈലുകളുണ്ട്. എന്നാൽ ലക്ഷ്യം നേടുന്നതിനൊപ്പം ചുറ്റുപാടും കനത്ത നാശനഷ്ടങ്ങൾക്കും നിരപരാധികളുടെ മരണത്തിനും എജിഎം114 ഹെൽഫയർ മിസൈൽ വഴിയൊരുക്കിക്കൊണ്ടിരുന്നു. അഫ്ഗാൻ അധിനിവേശത്തിന്റെ ഭാഗമായി അൽഖായിദ തീവ്രവാദികളെ വിധിക്കാൻ അമേരിക്ക ആളില്ലാ വിമാനങ്ങളിൽ ഉപയോഗപ്പെടുത്തിയിരുന്നത് എജിഎം 114 ഹെൽഫയർ എയർ ടു സർഫസ് മിസൈലുകളായിരുന്നു.
അമേരിക്കൻ വ്യോമാക്രമണത്തെ തുടർന്ന് അഫ്ഗാനിസ്ഥാനിലെ തോറാ ബോറ മലനിരകളിലേക്കും പാക്കിസ്ഥാൻ അതിർത്തിയിലേക്കും പിൻവാങ്ങിയ അൽഖായിദ തീവ്രവാദികളെയും അവരുടെ കൂട്ടാളികളെയും നേരിടാൻ പഷ്ത്തൂൺ മേഖലകളിലും പാക്കിസ്ഥാൻ അതിർത്തി മേഖലകളിലും ഇറാഖിലെ യുദ്ധമേഖലകളിലും അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ ഭീകരർക്കൊപ്പം സാധാരണക്കാരായ ഒട്ടേറെ പേർക്കും ജീവൻ നഷ്ടമായിരുന്നു. കുട്ടികളടക്കം കൊല്ലപ്പെട്ടതോടെ അമേരിക്കയുടെ ഡ്രോൺ ആക്രമണങ്ങൾക്കെതിരെ പാക്കിസ്ഥാനിൽ കനത്ത പ്രതിഷേധം ഉയരുകയും പാക്കിസ്ഥാന്റെ മണ്ണിൽനിന്നുള്ള ഡ്രോൺ ആക്രമണങ്ങളിൽനിന്ന് അമേരിക്കയ്ക്കു പിൻമാറേണ്ടിയും വന്നു.
എന്താണ് നിൻജ മിസൈൽ?
ബറാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്താണ് ഡ്രോൺ ആക്രമണത്തിൽ ചുറ്റുമുള്ള ആളുകൾക്ക് അപകടം വരുത്താതെ, ലക്ഷ്യമിട്ട ആളെ മാത്രം കൊലപ്പെടുത്താൻ കഴിയുന്ന മിസൈലിനായി അമേരിക്ക ഗവേഷണം തുടങ്ങിയത്. അങ്ങനെയാണ് ആർ9എക്സ് എന്ന വേരിയന്റിന്റെ ജനനം. മിസൈൽ വികസിപ്പിച്ചു തങ്ങളുടെ ആയുധശേഖരത്തിൽ മുതൽക്കൂട്ടിയെങ്കിലും അമേരിക്ക വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമാണ് ഇത് പുറത്തെടുത്തിട്ടുള്ളത്. ഈ മിസൈലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശത്രുരാജ്യങ്ങൾക്കു ലഭിക്കാതിരിക്കാനാണ് അമേരിക്ക ഇത്തരത്തിൽ അപൂർമായി മാത്രം ഇവയെ പുറത്തെടുക്കുകയും കൂടുതൽ വിവരങ്ങൾ പുറത്തുവിടാതിരിക്കുകയും ചെയ്യുന്നത്.
ആക്രമണം, ചില്ലു പോലും പൊട്ടിക്കാതെ!
നിൻജ മിസൈൽ ഉപയോഗിച്ചുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള ഒരു വിവരവും അമേരിക്ക ഒരിക്കലും പുറത്തുവിടാറില്ല. അഫ്ഗാനിസ്ഥാനിൽ ഐഎസ് ചാവേർ ആക്രമണ സൂത്രധാരനെ വധിക്കാനും ഈ മിസൈലാണ് ഉപയോഗിച്ചതെന്നത് അമേരിക്ക സമ്മതിച്ചിട്ടില്ല. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെയും പെന്റഗണിന്റെയും മാത്രം നിയന്ത്രണത്തിലാണ് നിൻജ മിസൈൽ ആക്രമണങ്ങൾ നടന്നിട്ടുള്ളത്.
അൽ ഖായിദയിലെ രണ്ടാമനായ അഹമ്മദ് ഹസൻ അബു ഖ്വയർ അൽ മസ്‌രിയെ 2017ൽ സിറിയയിലെ ഇബ്‌ലിദ് പ്രവശ്യയിൽ കാറിൽ സഞ്ചരിച്ചു കൊണ്ടിരിക്കെ ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചപ്പോഴാണ് എജിഎം-114 ഹെൽഫയർ മിസൈലിന്റെ ആർ9എക്സ് എന്ന വകഭേദത്തെ കുറിച്ചു ലോകം ആദ്യമായി അറിയുന്നത്. സിറിയയിലെ ആക്രമണത്തിനു ശേഷം ബാക്കിയായ മിസൈൽ അവശിഷ്ടങ്ങളിൽ നിന്നാണ് എജിഎം-114Rആർ9എക്സ് എന്ന നിൻജ മിസൈലിന്റെ കോഡ് പോലും ലോകം അറിഞ്ഞത്.
സിറിയയിൽ വച്ചു നടന്ന മിസൈൽ ആക്രമണത്തിൽ അബുഖ്വയറും കൂട്ടാളിയും കൊല്ലപ്പെട്ടെങ്കിലും അവർ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ലുകൾ പോലും തകർന്നില്ലെന്ന നിൻജ മിസൈലിന്റെ സൂക്ഷ്മതയിൽ ലോകം അമ്പരന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം വോൾസ്ട്രീറ്റ് ജേണൽ നിൻജ മിസൈലിനെ കുറിച്ചു റിപ്പോർട്ട് ചെയ്തപ്പോൾ മാത്രമാണ് അമേരിക്കയുടെ ഈ വജ്രായുധത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലോകം അറിഞ്ഞുതുടങ്ങിയത്.
ഐഎസും അൽഖായിദയും ലാദനും...
ഐഎസ് ഭീകരസംഘടനയുടെ മേധാവിയായിരുന്ന അബൂബക്കർ അൽ ബഗ്ദാദിയെ സിറിയിൽ വച്ചു വധിക്കാനും ഇറാനിലെ സൈനിക മേധാവിയായിരുന്ന ഖ്വാസിം സുലൈമാനിയെ ഇറാഖിൽ വച്ചു വധിക്കാനും അമേരിക്ക ഉപയോഗപ്പെടുത്തിയത് നിൻജ മിസൈൽ ആയിരുന്നു. ഖ്വാസിം സുലൈമാനിക്കൊപ്പം ഇറാഖ് മുൻ സൈനിക കമാൻഡറായ മഹദി അൽ മുഹൻദിയും കൊല്ലപ്പെട്ടിരുന്നു.
താലിബാൻ കമാൻഡർ മൊഹബുല്ലയെ അഫ്ഗാനിസ്ഥാനിൽ വച്ചു വധിക്കാനും അമേരിക്ക നിൻജ മിസൈൽ ഉപയോഗപ്പെടുത്തിയതായി വിശ്വസിക്കപ്പെടുന്നു. അൽഖായിദ നേതാവ് ഓസാമ ബിൻലാദനെ വധിക്കാൻ പ്ലാൻ ബി ആയി തയാറാക്കിയതും നിൻജ മിസൈൽ ആക്രമണമായിരുന്നു. ആക്രമണത്തിനു ശേഷം ഡിഎൻഎ ടെസ്റ്റിന് ഇരയുടെ സാംപിൾ ശേഖരിക്കുക എന്ന ലക്ഷ്യം ഇതിനു പിന്നിലുണ്ടെന്നും പറയപ്പെടുന്നു.
ലിബിയ, സിറിയ, ഇറാഖ്, യെമൻ, സൊമാലിയ, അഫ്ഗാനിസ്ഥാൻ എന്നീ ആറു രാജ്യങ്ങളിൽ മാത്രമാണ് അമേരിക്ക തങ്ങളുടെ വജ്രായുധം പ്രയോഗിച്ചിട്ടുള്ളത്. അതും തങ്ങൾ ലക്ഷ്യമിട്ട ‘ഹൈ വാല്യു ടാർഗെറ്റു’കളെ വധിക്കാൻ മാത്രം. 2000 ഒക്ടോബർ 12ന് യെമനിലെ ഏഡൻ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന യുഎസ്എസ് കോൾമാൻ എന്ന അമേരിക്കൻ യുദ്ധക്കപ്പലിനു നേർക്കുണ്ടായ ചാവേർ ബോട്ട് ആക്രമണത്തിന്റെ സൂത്രധാരനായി കണക്കാക്കുന്ന ജമാൽ അൽ ബാദവിയെ 2019 ജനുവരിയിൽ യെമനിൽ വച്ചു പെന്റഗണിന്റെ മേൽനോട്ടത്തിൽ വധിച്ചതും നിൻജ മിസൈൽ ഉപയോഗിച്ചായിരുന്നു.
സ്ഫോടനമല്ല, വാളുകൊണ്ട് കീറിമുറിക്കും!
പരമ്പരാഗത മിസൈലുകൾ ലക്ഷ്യം നിറവേറ്റുന്നത് മിസൈലുകളിലെ സ്ഫോടക വസ്തുക്കളുടെ പൊട്ടിത്തെറിയിലൂടെയാണ്. എന്നാൽ നിൻജ മിസൈലിൽ ഇത്തരം സ്ഫോടക മുന ഇല്ലെന്നുള്ളതാണ് ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നത്. പേരുപോലെത്തന്നെ നിൻജ പോരാളികളുടെ കയ്യിലുള്ളതു പോലുള്ള ‘വാൾത്തല’യാണ് നിൻജ മിസൈലിന്റെയും സുപ്രധാന ഘടകം. 45 കിലോഗ്രാം ഭാരവും അഞ്ചടി നീളവുമുള്ള ഈ മിസൈലിന് മണിക്കൂറിൽ 1400 കിലോമീറ്ററിലധികം വേഗം സഞ്ചരിക്കാനാവും. അതിനാൽതന്നെ വളരെയധികം ഉയരത്തിലുള്ള ഡ്രോണിൽ നിന്നു വിക്ഷേപിച്ചു കഴിഞ്ഞാൽ അതീവ ഉയർന്ന കൈനറ്റിക് എനർജി സ്വായത്തമാക്കി ലക്ഷ്യത്തിലേക്ക് തറച്ചുകയറാൻ നിൻജ മിസൈലിനു സാധിക്കുന്നു.
ലക്ഷ്യത്തെ സമീപിച്ചു കഴിയുമ്പോൾ സ്ഫോടനത്തിനു പകരം മിസൈലിന്റെ ചുറ്റോടുചുറ്റും പുറത്തേയ്ക്കു വരുന്ന ആറു വാൾത്തലകളാണ് നിൻജ മിസൈലിനെ ലക്ഷ്യം നിറവേറ്റാൻ സഹായിക്കുന്നത്. ഉപരിതലത്തെ സ്പർശിക്കുന്ന നൊടിയിടെ വിടർന്നു വരുന്ന വാൾത്തല ഉപയോഗിച്ചു ലക്ഷ്യം നിറവേറ്റുന്ന നിൻജ മിസൈൽ ഇന്ന് ലോകത്തിന് അദ്ഭുതമാണ്. വാളുകൾ പുറത്തുവന്നാൽ പോലും മൂന്നരയടി വിസ്തീർണത്തിലുള്ള ലക്ഷ്യം മാത്രം തകർക്കുന്ന നിൻജ മിസൈലുകൾക്ക് ജനവാസ മേഖലയിലോ തിരക്കേറിയ മാർക്കറ്റിലോ നിൽക്കുന്ന ഭീകരനെ ചുറ്റുപാടുമുള്ളർക്ക് ഒരു പോറൽ പോലുമേൽപ്പിക്കാതെ കൊലപ്പെടുത്താൻ ശേഷിയുണ്ട്.
കോൺക്രീറ്റ് കെട്ടിടങ്ങളിലൂടെയോ വാഹനങ്ങളുടെ ഇരുമ്പുചട്ടക്കൂടുകളിലൂടെയോ തുളച്ചു കയറാൻ ശേഷിയുള്ളതാണ് നിൻജ മിസൈൽ. ലേസർ ഗൈഡഡ് മിസൈലായ ഇവയ്ക്കു അതീവ കൃത്യതയോടെ ലക്ഷ്യങ്ങളെ ഭേദിക്കാനാകും. ഒരു വാഹനം തട്ടിക്കൊണ്ടുപോകുന്ന ഡ്രൈവറെ മാത്രം കൊലപ്പെടുത്തി മറ്റു യാത്രക്കാരെ ജീവനോടെ രക്ഷിക്കാൻ നിൻജ മിസൈലിനു സാധിക്കുമെന്നു ചുരുക്കം.
നിൻജയും എംക്യു 9 റീപ്പറും
നിൻജ മിസൈലനെ തീർത്തും അപകടകാരിയാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ജനറൽ ആറ്റോമിക്സ് നിർമിക്കുന്ന എംക്യു 9 റീപ്പർ എന്ന ആളില്ലാ വിമാനമാണ്. ഇരയെ ലക്ഷ്യമിട്ട് മണിക്കൂറുകളോളം ആകാശത്ത് വട്ടമിട്ട് കൃത്യമായ അവസരത്തിൽ മിസൈൽ തൊടുക്കാൻ കഴിയുന്ന എംക്യു 9 റീപ്പറിന് നിലത്തിറങ്ങാതെ 50,000 അടി ഉയരത്തിൽ 27 മണിക്കൂർ വരെ പറക്കാനാകും. ഈ പറക്കൽ സമയം 42 മണിക്കൂർ വരെ ദീർഘിപ്പിക്കാനും സാധിക്കും. 1852 കിലോമീറ്റർ ദൂരപരിധിയിൽ മണിക്കൂറിൽ 482 കിലോമീറ്റർ വേഗതയിൽ പറക്കാൻ കഴിയുന്ന എംക്യു 9 റീപ്പറിന് ഒരു ലക്ഷ്യത്തെ മാത്രം മണിക്കൂറുകളോളം നിരീക്ഷിക്കാനുമാകും. അതിനാൽതന്നെ ഒളിത്താവളത്തിലിക്കുന്ന ഇര വെളിയിൽ വരുന്നതു വരെ ആകാശത്ത് കാത്തിരുന്ന് ആക്രമിക്കാൻ എംക്യു 9 റീപ്പറിന് സാധിക്കുന്നു.
നിൻജ മിസൈലിന് തന്റെ ലക്ഷ്യങ്ങളെ ഭേദിക്കാനുള്ള കൈനറ്റിക് ഊർജം ലഭിക്കുന്നതും 50,000 അടി ഉയരത്തിൽ നിന്നു എംക്യു 9റീപ്പർ ഡ്രോൺ മിസൈൽ തൊടുക്കുന്നതു കൊണ്ടാണ്. ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ വധിക്കാൻ എംക്യു 9 റീപ്പർ ഡ്രോൺ നിലയുറപ്പിച്ചത് 32,000 അടി ഉയരത്തിലായിരുന്നു. ആ ഉയരത്തിൽനിന്നു തൊടുത്ത നിൻജ മിസൈൽ ലക്ഷ്യം കൃത്യമായി ഭേദിക്കുകയും ചെയ്തു. 2018 മുതൽ അമേരിക്കൻ ഡ്രോൺ ആക്രമണങ്ങളുടെ കുന്തമുനയാണ് എംക്യു 9 റീപ്പർ. മുൻഗാമികളെ അപേക്ഷിച്ച് ആക്രമണ ശേഷിയും സാങ്കേതിക തികവും കൂടുതലുള്ളവയാണ് എംക്യു 9 റീപ്പറുകൾ.
ഒട്ടേറെ നവീന സെൻസറുകളും ഇലക്ട്രോണിക് വാർഫെയർ സൗകര്യങ്ങളുമുള്ള ഈ ആളില്ലാ വിമാനത്തിന് 50,000 അടി ഉയരത്തിൽനിന്നുപോലും താഴെയുള്ള മനുഷ്യരുടെ ഓരോ നീക്കങ്ങളെയും വ്യക്തമായി നിരീക്ഷിക്കാനും ഇരയെ തിരിച്ചറിയാനും സാധിക്കും. ഇതിനാനായി ഗ്രൗണ്ട് മൂവിങ് ടാർഗെറ്റ് ഐഡന്റിഫിക്കേഷൻ (ജിഎംടിഐ) സെൻസർ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ ഇരയെ തിരിച്ചറിഞ്ഞ് നിൻജ മിസൈൽ ഉപയോഗിച്ചു വധിക്കാനാകും. 1100 കിലോഗ്രാം ആയുധവും വഹിച്ചു പറക്കാനാവുന്ന റീപ്പറിന് ഒരു മണിക്കൂർ പറക്കാൻ മൂന്നരലക്ഷത്തോളം രൂപ ചെലവുവരുമെങ്കിലും അമേരിക്കയുടെ മറ്റു യുദ്ധവിമാനങ്ങളെ അപേക്ഷിച്ചു ചെലവു വളരെ കുറവാണ്.
നിൻജയും ഇസ്രയേലും
നിൻജ മിസൈൽ വികസിപ്പിച്ചതും ഉപയോഗിക്കുന്നതും അമേരിക്കയാണെങ്കിലും ഇസ്രയേലിന്റെ കൈവശവും നിൻജ മിസൈലുകളുണ്ടെന്നു കരുതുന്ന സൈനിക നിരീക്ഷകരുണ്ട്. ഗാസയിൽ ഹാമാസ് നേതാക്കളെ വധിക്കാൻ ഇസ്രയേൽ പലപ്പോഴും ഈ മിസൈൽ പ്രയോഗിച്ചിട്ടുണ്ടെന്ന് ആക്രമണ ദൃശ്യങ്ങൾ വിലയിരുത്തി അവർ വാദിക്കുന്നു. ഈ വർഷം മേയ് 18ന് ഗാസയിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണം ഈ വാദത്തെ ശക്തിപ്പെടുത്തുന്നു. ഇസ്രയേലിലേക്കുണ്ടായ റോക്കറ്റ് ആക്രമണത്തിനു മറുപടിയായി നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ ചാവേർ മുങ്ങിക്കപ്പൽ സംഘാഗത്തെ വധിച്ചതായി ഇസ്രയേൽ അറിയിച്ചിരുന്നു. ആക്രമണത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന ചാവേർ കൊല്ലപ്പെട്ടങ്കിലും കാറിനു കാര്യമായ തകരാർ സംഭവിച്ചിരുന്നില്ലെന്നത് ഇസ്രയേൽ പ്രയോഗിച്ചത് നിൻജ മിസൈൽ ആണെന്ന വാദത്തെ ബലപ്പെടുത്തുന്നു.
നിൻജയും അഫ്ഗാനിസ്ഥാനും
അഫ്ഗാനിസ്ഥാന്റെ മണ്ണിൽനിന്നു 20 വർഷത്തെ അധിനിവേശത്തിനു ശേഷം പിൻമാറിയെങ്കിലും അൽഖായിദയ്ക്കെതിരെയും ഐഎസിനെതിരെയും അമേരിക്ക ഡ്രോൺ ആക്രമണം തുടരുമെന്നതു തീർച്ചയാണ്. കാബൂൾ ആക്രമണത്തിനു പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന ജോ ബൈഡന്റെ വാക്കുകൾ, ഒരൊറ്റ ആക്രമണത്തിൽ എല്ലാം അവസാനിപ്പിക്കാൻ പദ്ധതിയില്ലെന്ന അമേരിക്കയുടെ മുന്നറിയിപ്പ് കൂടിയാണ്. അതിനാൽ തന്നെ മധ്യപൂർവേഷ്യയിലെ അമേരിക്കൻ താവളങ്ങളിൽ നിന്നു നിൻജ മിസൈലുകളുമായി എംക്യു 9 റീപ്പറുകൾ അഫ്ഗാൻ ആകാശത്ത് ഇരയെ കാത്ത് ഇനിയും വട്ടമിട്ടു പറക്കുമെന്നത് ഉറപ്പായ കാര്യം.
English Summary: US's Secret 'Hellfire' Ninja missile is used in Afghanistan and other 5 Countries; What is its Features?