തിരുവനന്തപുരം ∙ കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപ്പരീക്ഷയുടെ സ്കോര്‍ പ്രസിദ്ധീകരിച്ചു. cee.kerala.gov.in എന്ന സൈറ്റില്‍ സ്കോര്‍ ലഭ്യമാണ്. ഫലം പ്രസിദ്ധീകരിക്കുന്നതിനെതിരായ ഹര്‍ജി കഴിഞ്ഞദിവസം | KEAM Score, Manorama News, Engineering Entrance

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപ്പരീക്ഷയുടെ സ്കോര്‍ പ്രസിദ്ധീകരിച്ചു. cee.kerala.gov.in എന്ന സൈറ്റില്‍ സ്കോര്‍ ലഭ്യമാണ്. ഫലം പ്രസിദ്ധീകരിക്കുന്നതിനെതിരായ ഹര്‍ജി കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു.

പ്ലസ് ടു മാർക്ക് ഏകീകരണം സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഏതാനും വിദ്യാർഥികളും രക്ഷിതാക്കളും ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ആവശ്യങ്ങളാണ് ഇവർ കോടതിക്ക് മുന്നിൽവച്ചത്. ഒന്ന്, സിബിഎസ്ഇ പോലുള്ള പ്രധാനപ്പെട്ട പരീക്ഷാ ബോർഡുകൾ പരീക്ഷ നടത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ പ്ലസ്ടു മാർക്ക് കീമിന്റെ പ്രവേശനത്തിന് ഏകീകരണത്തിനായി കണക്കാക്കാൻ പാടില്ല. രണ്ടാമത്, സിബിഎസ്ഇ, ഐസിഎസ്ഇ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതിയവർക്ക് അവരുടെ മാർക്ക് സൈറ്റിൽ അപ്‌‌‌‌ലോഡ് ചെയ്യാനുള്ള സൗകര്യം വേണം.

ADVERTISEMENT

എന്നാൽ, പരീക്ഷയുടെ പ്രത്യേക രീതികൾ അവലംബിച്ച് എല്ലാവർക്കും മാർക്ക് നൽകിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ പ്ലസ്ടു മാർക്ക് കീം പ്രവേശനത്തിന് പരിഗണിക്കുന്നതിൽ തടസ്സമില്ലെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തൽ. ഇംപ്രൂവ്മെന്റ് മാർക്ക് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന കാര്യത്തിൽ അതത് ബോർഡുകളുടെ പരീക്ഷാ കമ്മിഷണർക്ക് തീരുമാനം എടുക്കാമെന്ന് കോടതി അറിയിച്ചു.

ഇക്കാര്യത്തിൽ കോടതിയുടെ വിശദാംശങ്ങൾ പരിശോധിച്ചുകൊണ്ടായിരിക്കും പ്രവേശന പരീക്ഷ കമ്മിഷണർ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുക. ഫലപ്രഖ്യാപനത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് കീം സ്കോർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി പ്ലസ്ടു ഏകീകരിച്ച മാർക്കും കണക്കിലെടുത്ത് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.

ADVERTISEMENT

English Summary: KEAM score published