ADVERTISEMENT

കൽപറ്റ ∙ ഓണം ബംപർ ലോട്ടറി ടിക്കറ്റ് വിജയി താനാണെന്ന അവകാശ വാദവുമായി പ്രവാസി മലയാളി. കോഴിക്കോടുള്ള സുഹൃത്ത് വഴിയാണ് വയനാട് സ്വദേശി സെയ്‌തലവി ടിക്കറ്റെടുത്തതെന്നാണു പറയുന്നത്. ടിക്കറ്റിന്റെ ചിത്രം സുഹൃത്ത് വാട്‌സാപ്പിൽ അയച്ചു കൊടുത്തു. ലോട്ടറിയുടെ വില 300 രൂപ ഗൂഗിൾ പേയിലൂടെ അടച്ചു. നറുക്കെടുപ്പ് നടന്നപ്പോൾ വാ‌ട്സാപ്പിലൂടെയെത്തിയ ടിക്കറ്റിലെ അതേ നമ്പറിനാണ് ഒന്നാം സമ്മാനമെന്നും ഇദ്ദേഹം പറയുന്നു.

onam-bumper-saithalavi-wife
സെയ്‌തലവിയുടെ ഭാര്യ സുഫൈറത്ത്

ദുബായിൽ ഹോട്ടൽ ജീവനക്കാരനാണ് വയനാട് പനമരം സ്വദേശി സെയ്‌തലവി (45). ‘ബംപർ അടിച്ച’ വിവരം തന്നെ വിളിച്ചറിയിച്ചെന്ന് വയനാട്ടിലുള്ള ഭാര്യ സുഫൈറത്ത് പറഞ്ഞു. മകനും ഇക്കാര്യം സ്ഥിരീകരിച്ചു. ‘കോഴിക്കോടുള്ള സുഹൃത്തിന്റെ കയ്യിലാണ് ടിക്കറ്റ്. തൃപ്പൂണിത്തുറയിൽനിന്ന് സുഹൃത്ത് വഴി എടുത്തതാണ്. അദ്ദേഹം ടിക്കറ്റുമായി കോഴിക്കോടുനിന്ന് വയനാട്ടിലേക്ക് വരികയാണ്. കൂടുതൽ വിവരങ്ങൾ ടിക്കറ്റ് ലഭിച്ച ശേഷം അറിയിക്കാം.’– സെ‌യ്തലവിയുടെ വീട്ടുകാർ പറഞ്ഞു.

അബുഹായിലില്‍ മലയാളിയുടെ റസ്റ്ററന്റിലെ അടുക്കളയിൽ സഹായിയാണ് സെ‌യ്തലവി. ആറു വർഷമായി ഇവിടെ ജോലി ചെയ്യുന്നു. ഒരാഴ്ച മുൻപ് അദ്ദേഹത്തിനു വേണ്ടി കോഴിക്കോട്ടെ സുഹൃത്താണ് ടിക്കറ്റ് എടുത്തത്. ഇവർ രണ്ടുപേരും നേരത്തെ കോഴിക്കോട്ടെ ഹോട്ടലിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. പനമരത്ത് വാടകയ്ക്കാണ് സെയ്‌തലവിയുടെ താമസം. 

English Summary: Full of Twists; Kerala's Onam Bumper Winner's Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com