സാക്ഷികൾ കൂറുമാറിയാൽ കേസിനെന്ത് പറ്റും? അന്വേഷണ ഉദ്യോഗസ്ഥൻ കൂറുമാറിയാലോ?
കേസിലെ ‘ട്വിസ്റ്റ്’ ആകാൻ പര്യാപ്തമായ ഇത്തരം മൊഴിമാറ്റത്തിനെതിരെ ചില കോടതികളെങ്കിലും വാളെടുക്കാറുണ്ട്. കൂറുമാറിയ സാക്ഷികൾക്കെതിരെ കേസ് എടുക്കാൻ നിർദേശവും നൽകാറുണ്ട്. പക്ഷേ, വേലിതന്നെ വിളവു തിന്നാൽ എന്തു ചെയ്യും? കൂറുമാറ്റത്തിന്റെ തീർത്തും അപ്രതീക്ഷിത വേർഷനാണ് ഈയിടെ ഹൈക്കോടതിയിൽ ചർച്ച ചെയ്യപ്പെട്ടത്– വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിമാറ്റം!
കേസിലെ ‘ട്വിസ്റ്റ്’ ആകാൻ പര്യാപ്തമായ ഇത്തരം മൊഴിമാറ്റത്തിനെതിരെ ചില കോടതികളെങ്കിലും വാളെടുക്കാറുണ്ട്. കൂറുമാറിയ സാക്ഷികൾക്കെതിരെ കേസ് എടുക്കാൻ നിർദേശവും നൽകാറുണ്ട്. പക്ഷേ, വേലിതന്നെ വിളവു തിന്നാൽ എന്തു ചെയ്യും? കൂറുമാറ്റത്തിന്റെ തീർത്തും അപ്രതീക്ഷിത വേർഷനാണ് ഈയിടെ ഹൈക്കോടതിയിൽ ചർച്ച ചെയ്യപ്പെട്ടത്– വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിമാറ്റം!
കേസിലെ ‘ട്വിസ്റ്റ്’ ആകാൻ പര്യാപ്തമായ ഇത്തരം മൊഴിമാറ്റത്തിനെതിരെ ചില കോടതികളെങ്കിലും വാളെടുക്കാറുണ്ട്. കൂറുമാറിയ സാക്ഷികൾക്കെതിരെ കേസ് എടുക്കാൻ നിർദേശവും നൽകാറുണ്ട്. പക്ഷേ, വേലിതന്നെ വിളവു തിന്നാൽ എന്തു ചെയ്യും? കൂറുമാറ്റത്തിന്റെ തീർത്തും അപ്രതീക്ഷിത വേർഷനാണ് ഈയിടെ ഹൈക്കോടതിയിൽ ചർച്ച ചെയ്യപ്പെട്ടത്– വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിമാറ്റം!
പല കേസുകളിലും സാക്ഷികളുടെ കൂറുമാറ്റം പ്രോസിക്യൂഷനുണ്ടാക്കുന്ന തലവേദന ചില്ലറയല്ല. കേസിലെ ‘ട്വിസ്റ്റ്’ ആകാൻ പര്യാപ്തമായ ഇത്തരം മൊഴിമാറ്റത്തിനെതിരെ ചില കോടതികളെങ്കിലും വാളെടുക്കാറുണ്ട്. കൂറുമാറിയ സാക്ഷികൾക്കെതിരെ കേസ് എടുക്കാൻ നിർദേശവും നൽകാറുണ്ട്. പക്ഷേ, വേലിതന്നെ വിളവു തിന്നാൽ എന്തു ചെയ്യും? കൂറുമാറ്റത്തിന്റെ തീർത്തും അപ്രതീക്ഷിത വേർഷനാണ് ഈയിടെ ഹൈക്കോടതിയിൽ ചർച്ച ചെയ്യപ്പെട്ടത്– വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിമാറ്റം!
കേസ് അന്വേഷിച്ച പൊലീസുകാർ വിരമിച്ച ശേഷം കൂറു മാറിയാൻ പ്രോസിക്യൂഷൻ കേസിന്റെ ഗതിയെന്താണെന്ന് ആർക്കും ചിന്തിക്കാം. വിചാരണ നടക്കുന്ന കേസുകളിൽ ഇടയ്ക്കിടെ കേൾക്കാറുള്ള പല്ലവിയാണ്, പ്രോസിക്യൂഷൻ സാക്ഷി കൂറുമാറിയെന്ന്. അഭയ കേസ്, കെവിൻ കേസ്, കൊട്ടിയൂർ പീഡനക്കേസ്, നടിയെ ആക്രമിച്ച കേസ്… ആര് ആരോടു കൂറുമാറിയെന്ന്, ഇതു കേൾക്കുന്ന സാധാരണക്കാരനു ന്യായമായും സംശയം തോന്നാം.
കൂറുമാറ്റം: പ്രോസിക്യൂഷൻ സാക്ഷിക്കു മാത്രമോ?
പ്രോസിക്യൂഷന്റെ പ്രതീക്ഷയ്ക്കു വിരുദ്ധമായി വിചാരണ വേളയിൽ മൊഴി നൽകുന്ന സാക്ഷികളെ മാത്രമാണു കൂറു മാറിയതായി പ്രഖ്യാപിക്കുന്നത്. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകുമ്പോൾ കുറ്റപത്രത്തിനൊപ്പമുള്ള സാക്ഷിപ്പട്ടികയിൽ പ്രോസിക്യൂഷൻ ചിലരുടെ പേരു ചേർത്തിട്ടുണ്ടാകും. റിപ്പോർട്ടിന് ഒപ്പം ആ സാക്ഷികളുടെ മൊഴിയും ചേർക്കും. അതിന്റെ അടിസ്ഥാനത്തിലാണു പ്രോസിക്യൂട്ടർ വിചാരണ വേളയിൽ ചോദ്യങ്ങൾ ചോദിക്കുന്നത്.
എന്നാൽ കേസന്വേഷണ വേളയിൽ നൽകിയ മൊഴിയിൽനിന്നു വ്യതിചലിച്ച് വിചാരണ വേളയിൽ മൊഴി നൽകുമ്പോഴാണു സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കാൻ പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെടുന്നത്. സാക്ഷി കൂറുമാറിയതായി കോടതി സ്വമേധയാ പ്രഖ്യാപിക്കുകയില്ല, പ്രോസിക്യൂട്ടറുടെ അഭ്യർഥന പ്രകാരമാണ് അതു ചെയ്യുന്നത്. അതോടെ, ആ സാക്ഷിയെ ക്രോസ് വിസ്താരം ചെയ്യാനുള്ള അവസരവും പ്രോസിക്യൂട്ടർക്കു ലഭിക്കും.
സാക്ഷികൾക്കുണ്ട് സംരക്ഷണം
പ്രതികളെ ഭയന്ന് സാക്ഷികൾ കൂറുമാറുമെന്ന ആശങ്ക ചില കേസുകളിൽ പ്രോസിക്യൂഷൻതന്നെ ഉന്നയിക്കാറുണ്ട്. വിതുര പീഡനക്കേസിൽ ഇത്തരം ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നു സാക്ഷികൾക്ക് ‘വിറ്റ്നസ് പ്രൊട്ടക്‌ഷൻ സ്കീം’ പ്രകാരം സുരക്ഷയൊരുക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അഭയ കേസ് വിചാരണയിൽ സാക്ഷികളുടെ ‘കൂറുമാറ്റ റാലി’ തന്നെയായിരുന്നു. കോൺവെന്റിലെ അന്തേവാസികൾ, ജീവനക്കാർ തുടങ്ങി സാക്ഷിപ്പട്ടികയിൽ പെട്ടവർ മുൻപു നൽകിയ മൊഴികളെല്ലാം മാറ്റിപ്പറഞ്ഞു. എന്നാൽ അടയ്ക്ക രാജുവിന്റെ മൊഴിയാണു പ്രോസിക്യൂഷനു പിടിവള്ളിയായത്.
നടിയെ ഉപദ്രവിച്ച കേസ്: കാവ്യയും കൂറുമാറി
നടിയെ ഉപദ്രവിച്ച കേസിൽ ചില സഹപ്രവർത്തകർ കൂറുമാറിയെന്ന ആരോപണമുയർത്തി ചില നടിമാർ നേരത്തേ രംഗത്ത് എത്തിയിരുന്നു. ഒരു നടി ഫെയ്സ്ബുക് പോസ്റ്റിൽ ചില സഹപ്രവർത്തകരുടെ പേരും പറഞ്ഞു. എന്നാൽ ആധികാരികത വ്യക്തമല്ല. കോടതി വൃത്തങ്ങളിൽനിന്ന് ഒടുവിൽ കേട്ടതാണ്, 34–ാം സാക്ഷി കാവ്യ മാധവൻ പ്രോസിക്യൂഷൻ വിസ്താരത്തിനിടെ കൂറുമാറിയെന്നുള്ളത്.
കാവ്യയുടെ ഭർത്താവും പ്രതിയുമായ നടൻ ദിലീപിന് അതിക്രമം നേരിട്ട നടിയോടു ശത്രുതയുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്! മൊഴി പ്രോസിക്യൂഷന് അനുകൂലമായില്ല. ഏതായാലും സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ചതോടെ, കോടതിയുടെ അനുമതിയോടെ പ്രോസിക്യൂഷനു ക്രോസ് വിസ്താരത്തിനും അവസരമായി.
നീളുന്ന പട്ടിക: കോടതിയുടെ മറുമരുന്ന്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കൊട്ടിയൂർ പീഡനക്കേസിന്റെ വിചാരണ വേളയിൽ പെൺകുട്ടിയുടെ പ്രായവും ജനനതീയതിയും മാറ്റിപ്പറഞ്ഞതിനു കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ കോടതി കേസെടുത്തിരുന്നു. കെവിൻ വധക്കേസിലുമുണ്ടായി സാക്ഷികളുടെ കൂറുമാറ്റം. പ്രതിയുടെ സുഹൃത്തും അയൽക്കാരും ഉൾപ്പെടെ ഈ ലിസ്റ്റിൽ വരും.
ഇര കൂറുമാറിയിട്ടും പീഡനക്കേസിൽ വിചാരണക്കോടതി പ്രതിക്ക് 21 വർഷം തടവുശിക്ഷ നൽകിയ സംഭവവും നിയമ ചരിത്രത്തിലുണ്ട്. പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണു പത്തനംതിട്ട സെഷൻസ് കോടതി പ്രതിയെ ശിക്ഷിച്ചത്. വിചാരണ വേളയിൽ പെൺകുട്ടി കൂറുമാറി. പീഡനക്കേസുകളിൽ സ്വാധീനത്തിനും ഭീഷണിക്കും വഴങ്ങി ഇര കൂറുമാറിയാലും കുറ്റക്കാരായ പ്രതികൾ ശിക്ഷിക്കപ്പെടണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണു കോടതി ശിക്ഷ വിധിച്ചത്.
ഡിജിപിയുടെ റിപ്പോർട്ട്; ഹൈക്കോടതി ഇടപെടൽ
1990ൽ തൃപ്പൂണിത്തുറയിൽനിന്ന് 75 ലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടിയന്ത്രങ്ങളും പിടിച്ചെടുത്ത കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വിചാരണയ്ക്കിടെ മൊഴി മാറ്റിയ സംഭവത്തിലാണു ഹൈക്കോടതി സമീപകാലത്ത് ഇടപെട്ടത്. കേസിന്റെ വിചാരണ എത്തിയപ്പോഴേക്കും ഉദ്യോഗസ്ഥൻ വിരമിച്ചിരുന്നു. കേസിൽ പ്രതികൾ രക്ഷപ്പെട്ടു. ഹൈക്കോടതി ഡിജിപിയുടെ റിപ്പോർട്ട് തേടി. വിരമിച്ചശേഷം ഉദ്യോഗസ്ഥരുടെ കൂറുമാറ്റം തടയാൻ നിയമം വേണമെന്നും വിഷയം പഠിക്കാൻ നിയമ വിദഗ്ധരുടെ സമിതിക്കു രൂപം നൽകണമെന്നും കോടതി നിർദേശിച്ചു.
ദക്ഷിണ മേഖല ഐജി ഹർഷിദ അട്ടല്ലൂരി മുഖേന എൻക്വയറി നടത്തിയതിന്റെ റിപ്പോർട്ട് സംസ്ഥാന ഡിജിപി കോടതിയിൽ ഹാജരാക്കി. അന്വേഷണം നടത്തുന്ന പൊലീസുകാർ വിരമിച്ചശേഷം പ്രോസിക്യൂഷനെതിരെ മൊഴി നൽകിയാൽ നടപടിയെടുക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നു ഡിജിപി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സത്യം പറയാനുള്ള ഭയം, രാഷ്ട്രീയ സമ്മർദം, കുടുംബാംഗങ്ങളുടെ സമ്മർദം, പണം, ഭീഷണി, സ്വാധീനം, നീളുന്ന വിചാരണ, അന്വേഷണത്തിലും വിചാരണയിലും സാക്ഷികൾ നേരിടുന്ന തടസ്സങ്ങൾ തുടങ്ങി പല കാരണങ്ങൾ സാക്ഷികളുടെ കൂറുമാറ്റത്തിനു പിന്നിലുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. വിരമിച്ച ഉദ്യോഗസ്ഥരുടെ കൂറുമാറ്റം തടയാനും ശിക്ഷ ഉറപ്പാക്കാനും നിയമം വേണമെന്നാണു ഡിജിപിയുടെ റിപ്പോർട്ടിലെ ശുപാർശ.
Content Highlights: Anti-Defection Law, Kerala High Court, Kerala Crimes