എല്ലാ പൗരന്മാർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ്; സെപ്തംബർ 27 മുതൽ
സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നാഷനൽ ഡിജിറ്റൽ ഹെൽത്ത് മിഷനെക്കുറിച്ച് (NDHM) പറഞ്ഞത്. ഏകീകൃത ഡിജിറ്റല്‍ ആരോഗ്യസംവിധാനം നടപ്പാക്കുകയാണ് ലക്ഷ്യംDigital Health card, Health Mission, Narendra modi, Mansukh Mandaviya,covid, Manorama News

ന്യൂഡൽഹി∙ രാജ്യത്തെ എല്ലാ പൗരന്മാർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ് വരുന്നു. സെപ്തംബർ 27 മുതൽ 'പ്രധാനമന്ത്രി ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍' നടപ്പാക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്യും.
സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നാഷനൽ ഡിജിറ്റൽ ഹെൽത്ത് മിഷനെക്കുറിച്ച് (NDHM) പറഞ്ഞത്. ഏകീകൃത ഡിജിറ്റല്‍ ആരോഗ്യസംവിധാനം നടപ്പാക്കുകയാണു ലക്ഷ്യം. വ്യക്തിയുടെ ആരോഗ്യരേഖകള്‍, ചികില്‍സ വിവരങ്ങള്‍ എന്നിവ ഡിജിറ്റലായി സംരക്ഷിക്കുകയും തിരിച്ചറിയല്‍ നമ്പര്‍ നല്‍കുകയും ചെയ്യും.
ഓരോ വ്യക്തിക്കും 14 അക്ക ഐഡി നമ്പറാണു ലഭിക്കുക. സാര്‍വത്രിക ആരോഗ്യപരിരക്ഷ, ചികിത്സാ സഹായങ്ങള്‍ എന്നിവ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ കഴിയുമെന്നാണു കണക്കുകൂട്ടല്‍. ഓരോ വ്യക്തിയുടെയും ഹെല്‍ത്ത് ഐഡി ഉപയോഗിച്ച് അയാളുടെ ആരോഗ്യവിവരങ്ങളും രോഗസാധ്യതകളും അറിയാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കോവിഡ് വാക്സിനേഷനെയും ഇതുമായി ബന്ധിപ്പിക്കുമെന്നാണ് സൂചന. ലക്ഷദ്വീപ്, പുതുച്ചേരി, ഛണ്ഡിഗഢ്, അൻഡമാൻ നിക്കോബാർ, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, ലഡാക്ക് തുടങ്ങിയ ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കും.
English Summary: Modi to launch Pradhan Mantri Digital Health Mission on Sept. 27