കമലാ ഭാസിൻ അന്തരിച്ചു; സ്ത്രീ അവകാശ സമരങ്ങളുടെ നായിക
ന്യൂഡൽഹി ∙ പ്രശസ്ത എഴുത്തുകാരിയും ഫെമിനിസ്റ്റുമായ കമല ഭാസിൻ (75) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്നിനായിരുന്നു അന്ത്യം. സ്ത്രീകളുടെ അവകാശങ്ങൾക്കായി നിരവധി പോരാട്ടങ്ങൾ നയിച്ച വ്യക്തിയാണ്. ...| Kamala Bhasin | Writer | Feminist | Manorama News

ന്യൂഡൽഹി ∙ പ്രശസ്ത എഴുത്തുകാരിയും ഫെമിനിസ്റ്റുമായ കമല ഭാസിൻ (75) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്നിനായിരുന്നു അന്ത്യം. സ്ത്രീകളുടെ അവകാശങ്ങൾക്കായി നിരവധി പോരാട്ടങ്ങൾ നയിച്ച വ്യക്തിയാണ്.
ആക്റ്റിവിസ്റ്റ് കവിത ശ്രീവാസ്തവയാണു മരണവിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. കുറച്ചു മാസങ്ങളായി അർബുദത്തിനു ചികിത്സയിലായിരുന്നു.
1946 ഏപ്രില്‍ 24ന് രാജസ്ഥാനിലാണു കമലയുടെ ജനനം. 1970 മുതൽ ഇന്ത്യയിലെയും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെയും സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിലെ ഉറച്ച ശബ്ദമായിരുന്നു അവർ.
അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഗ്രാമീണ മേഖലയിലെയും ആദിവാസി മേഖലയിലെയും സ്ത്രീകളെ കോർത്തിണക്കി 2020ൽ ‘സംഗത്’ എന്ന ഫെമിനിസ്റ്റ് ശൃംഖല രൂപീകരിച്ചു.
ലിംഗ സിദ്ധാന്തവും ഫെമിനിസവും വിഷയമാകുന്ന നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇതിൽ മിക്കതും മുപ്പതോളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. ‘ക്യോംകി മേ ലഡ്കീ ഹും' എന്ന കമലയുടെ കവിത വളരെയധികം ചർച്ചയായിരുന്നു.
English Summary :Feminist icon Kamla Bhasin passes away