കണ്ണൂർ ∙ ജീവിതസംഭവങ്ങൾ സിനിമ ആക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയ ഇ–ബുൾ ജെറ്റ് സഹോദരന്മാർ‌‌‌, സിനിമയിലേക്ക് നായികയെ കിട്ടിയ വിവരം ആരാധകരുമായി പങ്കുവച്ചു. സിനിമയുടെ ....| E- BullJet Brothers' Film | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ജീവിതസംഭവങ്ങൾ സിനിമ ആക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയ ഇ–ബുൾ ജെറ്റ് സഹോദരന്മാർ‌‌‌, സിനിമയിലേക്ക് നായികയെ കിട്ടിയ വിവരം ആരാധകരുമായി പങ്കുവച്ചു. സിനിമയുടെ പ്രീ പ്രൊഡക്‌ഷൻ വർക്കുകൾ ആരംഭിച്ചെന്നും പുതിയ വിഡിയോയിൽ ഇവർ പറയുന്നു. 

നടിയും മോഡലുമായ നീരജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് കുറിപ്പ്. ‘ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി. ഇനി നടനെ കൂടെ കിട്ടിയാൽ മതി’ എന്നാണ് പറയുന്നത്. പോസ്റ്റ് പതിവുപോലെ ട്രോളന്മാർ ആഘോഷമാക്കി. നായകന്മാരായി നിങ്ങൾ പോരെ എന്നാണ് പലരും ചോദിക്കുന്നത്. ‘പൊലീസ് സ്റ്റേഷൻ കത്തിക്കാൻ ഇറങ്ങുന്ന ഡുണ്ടുമോനെ കൂടി കിട്ടിയാൽ പടം തുടങ്ങാം’, ‘വില്ലൻ എംവിഡി ആയിരിക്കുമോ’ എന്നിങ്ങനെ നീളുന്നു കമന്റുകൾ. 

ADVERTISEMENT

കഴിഞ്ഞദിവസം ഇ–ബുൾ ജെറ്റ് യുട്യൂബിൽ പങ്കുവച്ച വിഡിയോയിലാണു സിനിമയെപ്പറ്റി കൂടുതൽ കാര്യങ്ങളുള്ളത്. ‘സുഹൃത്ത് തന്നെയാണ് സംവിധായകൻ. നായകന്മാർ ഞങ്ങളല്ല. വേറെ നടന്മാരെവച്ചാണ് ഞങ്ങളുടെ കഥാപാത്രം ചെയ്യിക്കുന്നത്’– ഇരുവരും പറഞ്ഞു. ബുൾ ജെറ്റ് സഹോദരൻമാരും മോട്ടര്‍ വാഹന വകുപ്പും തമ്മിലുള്ള പോരാട്ടം വലിയ ചർച്ചയായിരുന്നു. ഒടുവിൽ ജയിൽവാസവും ‘നെപ്പോളിയന്‍’ കാരവാന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുവരെയും കാര്യങ്ങളെത്തി.

വാഹനത്തില്‍ വരുത്തിയ രൂപമാറ്റത്തിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയ രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം നല്‍കണമെന്നായിരുന്നു മോട്ടര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇവര്‍ ഇതിന് തയാറാകാതെ വന്നതോടെയാണു പ്രശ്നമാവുകയായിരുന്നു.

ADVERTISEMENT

English Summary : E- bulljet facebook post saying they found out heroine for their movie