രാജ്യത്തെ ഷോപ്പിങ് മാളുകൾ പ്രവർത്തനസമയം വെട്ടിച്ചുരുക്കി നേരത്തേ അടയ്ക്കുകയാണ്. രാത്രി പ്രവർത്തിക്കുന്ന കടകളിൽ മെഴുകുതിരികളാണ് ഉപയോഗിക്കുന്നത്. ഗ്വാങ്ഡോങ് പ്രവിശ്യയിൽ എയർകണ്ടീഷണറുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ലിയോണിങ്ങിലെ ലോഹ ഫാക്ടറിയിൽ അപ്രതീക്ഷിതമായുണ്ടായ... China

രാജ്യത്തെ ഷോപ്പിങ് മാളുകൾ പ്രവർത്തനസമയം വെട്ടിച്ചുരുക്കി നേരത്തേ അടയ്ക്കുകയാണ്. രാത്രി പ്രവർത്തിക്കുന്ന കടകളിൽ മെഴുകുതിരികളാണ് ഉപയോഗിക്കുന്നത്. ഗ്വാങ്ഡോങ് പ്രവിശ്യയിൽ എയർകണ്ടീഷണറുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ലിയോണിങ്ങിലെ ലോഹ ഫാക്ടറിയിൽ അപ്രതീക്ഷിതമായുണ്ടായ... China

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ഷോപ്പിങ് മാളുകൾ പ്രവർത്തനസമയം വെട്ടിച്ചുരുക്കി നേരത്തേ അടയ്ക്കുകയാണ്. രാത്രി പ്രവർത്തിക്കുന്ന കടകളിൽ മെഴുകുതിരികളാണ് ഉപയോഗിക്കുന്നത്. ഗ്വാങ്ഡോങ് പ്രവിശ്യയിൽ എയർകണ്ടീഷണറുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ലിയോണിങ്ങിലെ ലോഹ ഫാക്ടറിയിൽ അപ്രതീക്ഷിതമായുണ്ടായ... China

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയിലെ രൂക്ഷമായ വൈദ്യുതി ക്ഷാമം രാജ്യാന്തരവിപണിയെ ഏതു തരത്തിൽ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകം. ചിപ്പുകളുടെ ക്ഷാമം ഇലക്ട്രോണിക്സ് ഉപകരണ മേഖലയിലും വാഹനനിർമാണ രംഗത്തും ഉയർത്തുന്ന വെല്ലുവിളിക്കിടയിൽ, ചൈനയിൽനിന്ന് അത്ര ശുഭകരമല്ലാത്ത വാർത്തകളാണ് പുറത്തുവരുന്നത്. അന്തരീക്ഷ മലിനീകരണ പരിധി പിടിച്ചു നിർത്താനും ഊർജ ഉപയോഗം കുറയ്ക്കാനുമായി ചൈനയിൽ കർശന വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. 

വൈദ്യുതോൽപാദനത്തിനുള്ള കൽക്കരിയുടെ ലഭ്യതക്കുറവ് ചൈനയെ വലയ്ക്കുകയും ചെയ്യുന്നു. വൈദ്യുത ഉപയോഗം പരിധി കവിയാതിരിക്കാൻ പവർകട്ട് അടക്കം കർശന നിയന്ത്രണമാണ് ചൈനയിലെ പല പ്രവിശ്യയിലും ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ലോകത്തിനു വേണ്ട ഇലക്ട്രോണിക്സ് ഘടകങ്ങളും തുണിത്തരങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ നിർമിക്കുന്ന ചൈനയിലെ ഫാക്ടറികൾ ഉൽപാദനം വെട്ടിച്ചുരുക്കാൻ നിർബന്ധിതരായിരിക്കുന്നു. കമ്പനികൾക്കടക്കം വൈദ്യുതി ഉപയോഗത്തിന് റേഷനിങ് ഏർപ്പെടുത്തി. 

ADVERTISEMENT

പ്രധാന വ്യവസായ ആസ്ഥാനങ്ങളായ ജാങ്സു, ഗ്വാങ്ഡോങ് പ്രവിശ്യകളിലെ ഫാക്ടറികളോട് പ്രവർത്തനം വെട്ടിച്ചുരുക്കാനോ നിർത്തി വയ്ക്കാനോ ആവശ്യപ്പെട്ടിട്ടുണ്ട്. മിക്ക ഫാക്ടറികളും ആഴ്ചയിൽ രണ്ടു ദിവസവും മറ്റുമൊക്കെയാണ് പ്രവർത്തിക്കുന്നത്. 44 ശതമാനം വ്യവസായപ്രവർത്തനങ്ങളെ പ്രതിസന്ധി ഒറ്റയടിക്കുതന്നെ ബാധിച്ചിരിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. വീടുകളിലേക്കും വൈദ്യുതി നിയന്ത്രണമുണ്ട്. വടക്കുകിഴക്കൻ ചൈനയിൽ ലക്ഷക്കണക്കിനു കുടുംബങ്ങൾ ഇരുട്ടിലായിരിക്കുകയാണ്. പല പ്രവിശ്യകളിലും കുടിവെള്ളവും മുടങ്ങി. ട്രാഫിക് ലൈറ്റുകളും തെരുവുവിളക്കുകളും കത്തുന്നില്ല. മൊബൈൽ ഫോൺ കവറേജും അവതാളത്തിലായിരിക്കുകയാണ്. ദിവസേന എട്ടു തവണ വരെ പവർകട്ട് ഉണ്ട്. 

രാജ്യത്തെ ഷോപ്പിങ് മാളുകൾ പ്രവർത്തനസമയം വെട്ടിച്ചുരുക്കി നേരത്തേ അടയ്ക്കുകയാണ്. രാത്രി പ്രവർത്തിക്കുന്ന കടകളിൽ മെഴുകുതിരികളാണ് ഉപയോഗിക്കുന്നത്. ഗ്വാങ്ഡോങ് പ്രവിശ്യയിൽ എയർകണ്ടീഷണറുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ലിയോണിങ്ങിലെ ലോഹ ഫാക്ടറിയിൽ അപ്രതീക്ഷിതമായുണ്ടായ പവർകട്ടിനെ തുടർന്ന് വെന്റിലേറ്ററിന്റെ പ്രവർത്തനം നിലച്ചതോടെ 23 തൊഴിലാളികൾ പരുക്കേറ്റ് ആശുപത്രിയാണെന്നും റിപ്പോർട്ട് ഉണ്ട്.

കോവിഡ് പ്രതിസന്ധിക്കു ശേഷം ലോകത്ത് ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്കടക്കം ആവശ്യം കുതിച്ചുകയറിയതോടെ ഉൽപാദനം വൻതോതിൽ വർധിപ്പിച്ച ഫാക്ടറികളെല്ലാം സർക്കാർ നിയന്ത്രണത്തിൽ വലയുകയാണ്. പ്രത്യേക സാഹചര്യത്തിൽ പല ഫാക്ടറികളും ഊർജ ഉപയോഗ പരിധി ലംഘിച്ചിരുന്നു. ഇതിനാണ് പിടി വീണിരിക്കുന്നത്. താപവൈദ്യുത നിലയങ്ങളിൽ ഉപയോഗിക്കുന്ന കൽക്കരിക്കു ചൈനയിൽ വൻതോതിൽ വില കൂടിയിരിക്കുന്നതും വെല്ലുവിളിയായി. ആഗോള വിപണിയിൽ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള വമ്പിച്ച ഉൽപന്ന ആവശ്യകത നേരിടാൻ ഇതോടെ ചൈനയ്ക്കു സാധിക്കാതെ വരും. ലോകമെങ്ങും വിലക്കയറ്റത്തിനും ഇതു കാരണമാകാം. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ചൈനയുടെ ഈ വർഷത്തെ വളർച്ച 8.2ൽ നിന്ന് 7.7ശതമാനം ആയി കുറയാമെന്നാണ് അനുമാനിക്കപ്പെടുന്നത്.

നിയന്ത്രണത്തിനു പിന്നിൽ?

ADVERTISEMENT

ചൈനയിലെ റിയൽ എസ്റ്റേറ്റ് ഭീമൻ എവർ ഗ്രാൻഡെ വൻ കടക്കെണിയിലാണെന്ന വാർത്ത ലോക വിപണിയിലെങ്ങും ആശങ്ക പരത്തുന്നതിനിടയിലാണ് ചൈനയിലെ പുതിയ പ്രതിസന്ധി. വികസിത രാജ്യങ്ങളേക്കാൾ അധികം പ്രകൃതിക്കു ദോഷം ചെയ്യുന്ന വാതകങ്ങൾ ചൈനയിലെ വ്യവസായങ്ങൾ പുറന്തള്ളുന്നുണ്ട്.  ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നതും ചൈനയിലെ വ്യാവസായിക ലോകമാണ്. ഒക്ടോബർ 12–13 തീയതികളിൽ ചൈനയിലെ കുൻമിങ്ങിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സമ്മേളനത്തിൽ മുഖം രക്ഷിക്കാനാണ് ചൈനയുടെ ശ്രമമെന്നും വാർത്തകളുണ്ട്. 

അന്തരീക്ഷ മലിനീകരണത്തിലും വൈദ്യുതി ഉപയോഗത്തിലും പരിധി ലംഘിക്കുന്നില്ല എന്നു കാണിക്കാനാണ് ചൈനയുടെ ശ്രമം. ഇതിനായി ശക്തമായ സമ്മർദം ചൈനയ്ക്കു മേൽ ഉണ്ട്. കൂടാതെ ഫെബ്രുവരിയിൽ ബെയ്ജിങ്ങിലും സമീപനഗരങ്ങളിലുമായി നടക്കുന്ന ശീതകാല ഒളിംപിക്സിനു മുന്നോടിയായി അന്തരീക്ഷ മലിനീകരണ തോത് കുറച്ചുകൊണ്ടുവരേണ്ടതും ചൈനയുടെ ആവശ്യമാണ്. 

കൊറോണ വൈറസ് എങ്ങനെ വന്നുവെന്നതു സംബന്ധിച്ച തർക്കത്തെ തുടർന്ന് ഓസ്ട്രേലിയയുമായുള്ള ചൈനയുടെ ബന്ധം ഉലഞ്ഞിരിക്കുകയാണ്. ഇതോടെ അവിടെനിന്നുള്ള കൽക്കരി ഇറക്കുമതിയും നിലച്ചു. കൽക്കരി വില ചൈനയിൽ കുതിച്ചു കയറി. ചൈനയിൽ 60 ശതമാനം വൈദ്യുതിയും കൽക്കരി ഉപയോഗിച്ചാണ് ഉൽപാദിപ്പിക്കുന്നത്. വൈദ്യുതി ഉൽപാദനത്തിനുള്ള കൽക്കരിയുടെ വിലയിൽ കഴിഞ്ഞ ആറു മാസത്തിനിടെ വർധന 29 ശതമാനമാണ്.

മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വൈദ്യുതിയുടെ ഉപയോഗം കഴിഞ്ഞ വർഷത്തേക്കാൾ 3 ശതമാനം കുറയ്ക്കാനാണ് രാജ്യത്തെ സാമ്പത്തിക ആസൂത്രണ ഏജൻസി ലക്ഷ്യമിട്ടിരിക്കുന്നത്. ജിഡിപി നിരക്കിനേക്കാൾ താഴ്ന്ന നിലവാരത്തിൽ വൈദ്യുതി ഉപയോഗം നിർത്താനാണ് ചൈന ശ്രമിക്കുന്നത്. 2021 ആദ്യ പകുതിയിൽ വൈദ്യുതി ഉപയോഗം 16.2 ശതമാനമാണ് ഉയർന്നത്. ജിഡിപി വളർച്ച 12.7 ശതമാനം മാത്രം.

ADVERTISEMENT

ചിപ്പ് ക്ഷാമം കൂടും; ഉൽപന്ന ലഭ്യത കുറയും

വാഹനങ്ങൾക്കായി ഇലക്ട്രോണിക് ചിപ്പുകൾ നിർമിക്കുന്ന ജിയാങ്സു പ്രവിശ്യയിലെ 10 ഫാക്ടറികളാണ് പ്രവർത്തനം നിർത്തിയിരിക്കുന്നത്. ഓട്ടമൊബീൽ ചിപ്പ് നിർമാതാക്കൾക്ക് ചിപ്പ് പാക്കേജിങ് വസ്തുക്കൾ നൽകുന്ന ഷാങ് വാ ടെക്നോളജിയെയും നിയന്ത്രണം ബാധിച്ചിട്ടുണ്ട്. ഫോഡ്, ഫോക്സ്‌വാഗൻ തുടങ്ങിയ വാഹനനിർമാതാക്കൾക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകുന്ന തങ് തി ഇലക്ട്രോണിക്സും ഉൽപാദനം ചുരുക്കിയിരിക്കുകയാണ്. 

വാഹനങ്ങൾക്ക് ചിപ്പുകൾ നൽകുന്ന കമ്പനികളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി, ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയ്ക്കു ചിപ്പുകൾ നൽകുന്ന കമ്പനികൾക്ക് കൂടുതൽ നിയന്ത്രണം വരുമെന്നും വാർത്തകളുണ്ട്. തുണിത്തര കമ്പനികൾ അടക്കം വിദേശത്തേക്കുള്ള പുതിയ ഓർഡറുകൾ എടുക്കുന്നില്ല. വിലയും കൂട്ടിത്തുടങ്ങി.

ചിത്രം: AFP

ആപ്പിളിന് നിർമാണ ഘടകങ്ങൾ നൽകുന്ന ഷാങ്ഹായിയിലെ എസൺ പ്രെസിഷൻ എൻജിനീയറിങ് കമ്പനി പ്രാദേശിക സർക്കാരിന്റെ ഊർജ ഉപയോഗ നിയന്ത്രണങ്ങളുടെ ഭാഗമായി ഉൽപാദനം നിർത്തി വച്ചു. ആപ്പിളിന്റെ ചൈനയിലെ അസംബ്ലിങ് പങ്കാളികളായ പെഗാട്രോൺ കോർപറേഷനും പ്രവർത്തനം നിയന്ത്രിച്ചിരിക്കുകയാണ്. ഐഫോൺ നിർമാണത്തെ ഇത് എത്രമാത്രം ബാധിക്കുമെന്നതു സംബന്ധിച്ച് ആപ്പിൾ പ്രതികരിച്ചിട്ടില്ല. 

വൈദ്യുത കാർ നിർമാതാക്കളായ ടെസ്‌ലയ്ക്ക് ഘടകങ്ങൾ നൽകുന്ന കമ്പനിയും പ്രവർത്തനം തൽക്കാലത്തേക്കു നിർത്തി. അന്തരീക്ഷ മലിനീകരണ നയങ്ങൾ അനുസരിച്ച് നിയന്ത്രണങ്ങൾ ചൈന കർശനമായിത്തന്നെ തുടരുമോ എന്ന ആശങ്ക വ്യവസായലോകം പങ്കുവയ്ക്കുന്നുണ്ട്. താൽക്കാലികമാണ് നിയന്ത്രണമെങ്കിൽ ബദൽ ഊർജ മാർഗങ്ങൾ കണ്ടെത്തിയും ഓവർടൈം പ്രവർത്തിച്ചും ഫാക്ടറികൾക്ക് പിടിച്ചുനിൽക്കാവുന്നതേയുള്ളു. വൈദ്യുതി നിയന്ത്രണം എത്ര നാളത്തേക്ക് എന്നതു സംബന്ധിച്ച വിശദീകരണം അധികൃതർ നൽകുന്നില്ല എന്നതും ആശങ്ക വർധിപ്പിക്കുന്നു.

English Summary: Electricity Shortage in China; Why There is Strict Restrictions on Companies?