‘സ്റ്റാലിനിസ’ത്തിന്റെ 150 ദിനങ്ങൾ, തലവേദന കേരള നേതാക്കളിലും; ഇതും പിആര്‍ തന്ത്രമോ?
വാട്സാപ്പിലും ഫെയ്സ്ബുക്കിലും മറ്റു കാണുന്നതാണോ തമിഴ്നാട്ടിലെ സ്ഥിതി..? സ്റ്റാലിന്റെ നേതൃത്വത്തിൽ ഭരണത്തിലേറി 150 ദിവസം പിന്നിടുമ്പോൾ എന്താണു തമിഴ്നാട്ടിൽ സംഭവിക്കുന്നത്? ഇതുവരെ കണ്ട രാഷ്ട്രീയ ശൈലികള്‍ പൊളിച്ചെഴുതുകയാണോ മുഖ്യമന്ത്രി? അതോ വ്യത്യസ്തനെന്നു കാണിക്കാനുള്ള വേറിട്ട പിആര്‍ തന്ത്രമോ? MK Stalin
വാട്സാപ്പിലും ഫെയ്സ്ബുക്കിലും മറ്റു കാണുന്നതാണോ തമിഴ്നാട്ടിലെ സ്ഥിതി..? സ്റ്റാലിന്റെ നേതൃത്വത്തിൽ ഭരണത്തിലേറി 150 ദിവസം പിന്നിടുമ്പോൾ എന്താണു തമിഴ്നാട്ടിൽ സംഭവിക്കുന്നത്? ഇതുവരെ കണ്ട രാഷ്ട്രീയ ശൈലികള്‍ പൊളിച്ചെഴുതുകയാണോ മുഖ്യമന്ത്രി? അതോ വ്യത്യസ്തനെന്നു കാണിക്കാനുള്ള വേറിട്ട പിആര്‍ തന്ത്രമോ? MK Stalin
വാട്സാപ്പിലും ഫെയ്സ്ബുക്കിലും മറ്റു കാണുന്നതാണോ തമിഴ്നാട്ടിലെ സ്ഥിതി..? സ്റ്റാലിന്റെ നേതൃത്വത്തിൽ ഭരണത്തിലേറി 150 ദിവസം പിന്നിടുമ്പോൾ എന്താണു തമിഴ്നാട്ടിൽ സംഭവിക്കുന്നത്? ഇതുവരെ കണ്ട രാഷ്ട്രീയ ശൈലികള്‍ പൊളിച്ചെഴുതുകയാണോ മുഖ്യമന്ത്രി? അതോ വ്യത്യസ്തനെന്നു കാണിക്കാനുള്ള വേറിട്ട പിആര്‍ തന്ത്രമോ? MK Stalin
തമിഴ്നാട്ടിൽ എം.കെ.സ്റ്റാലിൻ ഭരണം തുടങ്ങിയതു മുതൽ പ്രതിപക്ഷത്തെ മാത്രം നേരിട്ടാൽ പോരെന്ന അവസ്ഥയിലായി കേരളത്തിലെ ഭരണപക്ഷ രാഷ്ട്രീയ നേതൃത്വം. സ്റ്റാലിൻ സ്ഥാനമേറ്റതു മുതൽ നടപ്പാക്കിയതും പ്രഖ്യാപിച്ചതുമായ വിവിധ പദ്ധതികൾ കേരളവുമായി താരതമ്യം ചെയ്ത് സമൂഹമാധ്യമങ്ങളിൽ അടക്കം വ്യാപക പ്രചാരണം നടത്തുന്നതും ചർച്ച ചെയ്യുന്നതും പ്രചരിപ്പിക്കുന്നതുമൊക്കെയാണു ഭരണത്തിലിരിക്കുന്നവരെ കുറച്ചെങ്കിലും അസ്വസ്ഥരാക്കുന്നത്.
വാട്സാപ്പിലും ഫെയ്സ്ബുക്കിലും മറ്റു കാണുന്നതാണോ തമിഴ്നാട്ടിലെ സ്ഥിതി..? സ്റ്റാലിന്റെ നേതൃത്വത്തിൽ ഭരണത്തിലേറി 150 ദിവസം പിന്നിടുമ്പോൾ എന്താണു തമിഴ്നാട്ടിൽ സംഭവിക്കുന്നത്? ഇതുവരെ കണ്ട രാഷ്ട്രീയ ശൈലികള്‍ പൊളിച്ചെഴുതുകയാണോ മുഖ്യമന്ത്രി? അതോ വ്യത്യസ്തനെന്നു കാണിക്കാനുള്ള വേറിട്ട പിആര്‍ തന്ത്രമോ? സാധാരണ ഗതിയില്‍, ഇഴപിരിച്ചുള്ള അവലോകനത്തിന് ആരും നില്‍ക്കാത്ത മധുവിധു കാലമാണ് 100 ദിവസങ്ങള്‍. പക്ഷേ, രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന വ്യത്യസ്തതകള്‍ സൃഷ്ടിക്കുന്ന തമിഴ്നാടിന്‍റെ യാഥാര്‍ഥ്യം അന്വേഷിക്കാതെ വയ്യ.
പോരില്ല ആരോടും പേരിനു പോലും
കീരിയും പാമ്പും പോലെ പരസ്പരം പോരടിച്ചിരുന്ന കരുണാനിധിയെയും ജയലളിതയെയും കണ്ടു ശീലിച്ചിരുന്ന തമിഴര്‍ക്ക് മാറ്റത്തിന്റെ വരവറിയിച്ച സത്യപ്രതിജ്ഞയാണ് മേയ് 7നു സെന്റ് ജോർജ് കോട്ടയിൽ നടന്നത്. എതിരാളികളിൽ രണ്ടാമനും അണ്ണാ ഡിഎംകെയിൽ സ്ഥാനംകൊണ്ടെങ്കിലും ഒന്നാമനുമായ ഒപിഎസ് എന്ന ഒ.പനീർസെൽവം സ്റ്റാലിന്റെ സത്യപ്രതിജ്ഞയ്ക്കെത്തിയത് ആശങ്കകളോടെയായിരുന്നു. പക്ഷേ, ഉദ്യോഗസ്ഥർ ഒപിഎസിനെ ആനയിച്ചത് ഒന്നാം നിരയിലെ പ്രധാന ഇരിപ്പിടത്തിലേക്ക്. വെറിയും വാശിയും മാത്രം കണ്ടിരുന്ന തമിഴ് രാഷ്ട്രീയത്തിൽ അനുരഞ്ജനത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു അത്.
പിന്നാലെ പാലിന് വിലകുറച്ചും ബസിൽ സ്ത്രീകള്‍ക്കു സൗജന്യയാത്ര ഉറപ്പാക്കിയും ജനപ്രിയ പ്രഖ്യാപനങ്ങളോടെയാണ് മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ ഭരണചക്രം തിരിച്ചു തുടങ്ങിയത്. തിരഞ്ഞെടുപ്പ് സമയത്ത് പ്രകടനപത്രിക നടപ്പാക്കാനുള്ളതാണെന്ന് സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. പ്രകടനപത്രികയിലെ ജനപ്രിയ വാഗ്ദാനങ്ങളായിരുന്നു പാലിന് വിലകുറയ്ക്കലും സ്ത്രീകള്‍ക്ക് സൗജന്യയാത്രയും. പത്തുവര്‍ഷം നീണ്ട അണ്ണാഡിഎംകെ ഭരണം ജനങ്ങളിലുണ്ടാക്കിയ നിരാശയാണ് സ്റ്റാലിനും കൂട്ടര്‍ക്കും ശരിക്കും ഗുണകരമാകുന്നത്. തമ്മിലടിയും അഴിമതിയും കണ്ടു മടുത്തവര്‍ക്ക് ഇപ്പോഴുള്ളത് നല്ല കാഴ്ചകളാണ്.
കോവിഡും കൊടനാടും
കോവിഡ് വ്യാപനത്തെ എങ്ങനെ കൈകാര്യം ചെയ്തുവെന്നതാണ് സമീപകാലത്തെ സര്‍ക്കാരുകളുടെ കാര്യക്ഷമതയെ അളക്കാനുള്ള ഏറ്റവും വലിയ അളവുകോൽ. ഒന്നാം തരംഗത്തില്‍ ദക്ഷിണേന്ത്യയുടെ കോവിഡ് ഹബായിരുന്നു തമിഴ്നാടെങ്കില്‍ ഇപ്പോള്‍ അതല്ല സ്ഥിതി. കൃത്യമായ ആസൂത്രണം, ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ തുടങ്ങിയവയാണ് രണ്ടാം തരംഗത്തെ ഒരു പരിധി വരെ പിടിച്ചുകെട്ടുന്നതില്‍ തമിഴ്നാടിനെ വിജയിപ്പിച്ചത്. എന്നാല്‍ വാക്സീന്‍ വിതരണം വേഗത്തിലായി വരുന്നതേയുള്ളൂ. ഇതു പരിഹരിക്കാനായി സംഘടിപ്പിച്ച മെഗാ വാക്സിനേഷൻ ക്യാംപുകൾക്കു മികച്ച പ്രതികരണം ലഭിച്ചതു തമിഴ്നാടിന് ആശ്വാസമാകുന്നുണ്ട്.
എതിരാളികളെ ഒരേ സമയം തല്ലുകയും തലോടുകയും ചെയ്യുന്ന നയവും കയ്യടി നേടുന്നുണ്ട്. അണ്ണാഡിഎംകെ പ്രിസീഡിയം ചെയര്‍മാനായിരുന്ന ഇ.മധുസൂദനന്‍ മരിച്ചപ്പോള്‍ എടപ്പാടി പളനിസാമിയെയും ഒ.പനീര്‍സെല്‍വത്തെയും ഇരുവശവും ഇരുത്തി ആശ്വാസിപ്പിക്കുന്ന സ്റ്റാലിന്‍. ഒ.പനീര്‍സെല്‍വത്തിന്റെ ഭാര്യയുടെ മരണസമയത്തും ആശ്വാസവാക്കുകളുമായി സ്റ്റാലിനെത്തി. പക്ഷേ കുപ്രസിദ്ധമായ കൊടനാട് കേസില്‍ സംശയമുന എടപ്പാടി പളനിസാമിയിലേക്കു തിരിയുന്ന രീതിയില്‍ കേസില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍ നീക്കം തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ.
അഴിമതിയോടു സന്ധിയില്ല
അഴിമതി സാധാരണക്കാരിലുണ്ടാക്കുന്ന അമര്‍ഷം തിരിച്ചറിഞ്ഞുള്ള സ്റ്റാലിന്റെ നീക്കങ്ങള്‍ സജീവമാണ്. മുന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ വച്ചുപൊറുപ്പിക്കില്ലെന്നാണ് നേരത്തേ തന്നെ ഡിഎംകെ പ്രഖ്യാപിച്ചിരുന്നത്. അണ്ണാഡിഎംകെയിലെ പ്രമുഖനായ മുന്‍മന്ത്രി വേലുമണിയുടെ വീടുകളിലും 60 ഇടങ്ങളിലും ഒരേ ദിവസം വിജിലന്‍സ് റെയ്ഡ് നടത്തി. പാര്‍ട്ടിയിലെ മൂന്നാമനായി കണക്കാക്കുന്ന വേലുമണി കേസില്‍പെടുമെന്ന അവസ്ഥ അണ്ണാഡി.എം.കെയെ വല്ലാതെ അലട്ടുന്നുണ്ട്.
ഇതിനു പിന്നാലെ മുൻ മന്ത്രി കെ.സി.വീരമണിയുടെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിലും പണവും സ്വർണവും ആഡംബര വാഹനങ്ങളും അടക്കം പിടിച്ചെടുത്തു. സാക്ഷാൽ അമിത് ഷായുടെ കയ്യിൽ വിലങ്ങണിയിച്ചതിന്റെ പേരിൽ ഒതുക്കി മൂലക്കിരുത്തിയ ഐപിഎസ് ഉദ്യോഗസ്ഥൻ പി.കന്തസാമിയെ നിർണായക പോസ്റ്റായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡിജിപിയാക്കി മുന്നിൽ നിർത്തിയാണ് അന്വേഷണങ്ങൾ നടക്കുന്നത്.
പി.സി.വിഷ്ണുനാഥ് ഇഫക്ട്
മനോരമ ന്യൂസ് കൗണ്ടർ പോയിന്റ് ചർച്ചയിൽ എം.കെ.സ്റ്റാലിൻ നടപ്പാക്കിയ വിവിധ പദ്ധതികൾ വിവരിച്ചു പി.സി.വിഷ്ണുനാഥ് എംഎൽഎ നടത്തിയ പരാമർശങ്ങൾ തമിഴ്നാട്ടിലെങ്ങും വൈറലായി മാറി. ഡിഎംകെ ഐടി വിങ് ഇൗ വിഡിയോ ക്ലിപ്പ് പ്രത്യേക പ്രചാരണായുധമായി ഉപയോഗിക്കുന്നതിലും വിജയിച്ചു. ട്വിറ്ററില്‍ വൈറലായി മാറിയ വിഡിയോ വഴി തമിഴ്നാടിനു പുറത്തേക്ക് ‘മുതലമച്ചര്‍’ വളരുന്നുവെന്നാണ് പ്രചാരണങ്ങളുടെ ആകെത്തുക.
തമിഴ്നാടുമായി അതിന് വലിയ ബന്ധമില്ലെന്നതാണ് യഥാര്‍ഥ്യം. ഒരു പക്ഷേ കേരളത്തില്‍ സ്റ്റാലിന് ഇത്രയും ആരാധകരുണ്ടാക്കിയ നടപടികളിലൊന്നാണ് സ്ത്രീ പുരോഹിതരുടെ നിയമനം. ദേവസ്വം വകുപ്പിന് കീഴിലെ ക്ഷേത്രങ്ങളില്‍ സ്ത്രീകളും ദളിതരുമായ പുജാരിമാരെത്തി. സംസ്കൃതത്തിന് പകരം തമിഴിൽ അര്‍ച്ചനകള്‍ തുടങ്ങി.
വഴുതിയ നിലപാടുകൾ
പ്രകടന പത്രികയിലെ നിര്‍ണായക വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞില്ലെന്ന വിമർശനവും ഇതോടൊപ്പം വ്യാപകമാണ്. വീട്ടമ്മമാര്‍ക്ക് മാസം 1000 രൂപ വീതം ശമ്പളം നല്‍കുമെന്ന പ്രഖ്യാപനത്തിന് കയ്യടി ഏറെ കിട്ടിയതാണ്. ഇപ്പോഴും അത് പ്രഖ്യാപനമായി നില്‍ക്കുന്നുവെന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ കുടുംബങ്ങളെ രൂക്ഷമായി ബാധിക്കുന്ന മദ്യത്തെ തൊടാന്‍ സര്‍ക്കാര്‍ തയാറല്ലെന്ന് ഇതിനകം ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. തമിഴ്നാട്ടില്‍ മാത്രം നിരോധനം പ്രായോഗികമല്ല. വലിയ വരുമാന സ്രോതസ് അടയ്ക്കാന്‍ നിലവില്‍ കഴിയില്ലെന്നാണ് മന്ത്രി പറയുന്നത്. പിന്നെ എന്തിനാണ് മദ്യക്കടകളുടെ എണ്ണം കുറയ്ക്കുമെന്ന് തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം നല്‍കിയതെന്ന ചോദിക്കുന്നവരും കുറവല്ല.
നീറ്റ് പരീക്ഷയില്‍ കുട്ടികള്‍ പിറകില്‍ പോകുന്നത് വൈകാരിക പ്രശ്നമായാണ് തമിഴ്നാട് കാണുന്നത്. പരീക്ഷ റദ്ദാക്കാന്‍ വലിയ പ്രക്ഷോഭങ്ങളുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നീറ്റ് വേണ്ടെന്നു വയ്ക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം. പക്ഷേ ഇപ്പോള്‍ പരീക്ഷ എഴുതാന്‍ കുട്ടികളെ ഉപദേശിക്കുകയാണ്. കേന്ദ്ര സര്‍ക്കാരും ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടല്‍ നടത്തുമെന്ന് പ്രതീക്ഷിച്ചവര്‍ക്കും തെറ്റി. ഇതിനോടകം 3 കുട്ടികളാണു നീറ്റിന്റെ പേരിൽ ജീവനൊടുക്കിയത്.
വാട്സാപ്പിലെ സ്റ്റാലിൻ
നടുറോഡിൽ പോലീസിങ് വേണ്ട, എന്നെ പുകഴ്ത്താനല്ല ജനങ്ങളുടെ പ്രശ്നങ്ങൾ ഇവിടെ അവതരിപ്പിക്കാനാണ് ജനങ്ങൾ നിങ്ങളെ നിയമസഭയിലേക്ക് അയച്ചിരിക്കുന്നത്, പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ നീക്കം ചെയ്യണം, തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപവത്കരിക്കണമെന്ന അനാവശ്യവിവാദത്തിന് ഇനിയാരെങ്കിലും മുതിർന്നാൽ പിന്നെ നിങ്ങൾ തമിഴ്നാട്ടിൽ ഉണ്ടാകില്ല, പൊലീസുകാർക്കു ബസിൽ സൗജന്യയാത്ര.. ഇങ്ങനെ പോകുന്നു വാട്സാപ്പിലെ സ്റ്റാലിൻ സ്തുതികൾ. എന്നാൽ, ഇവയിൽ പലതും അതിഭാവുകത്വം നിറഞ്ഞവയാണെന്നു കൃത്യമായി പരിശോധിച്ചാൽ ബോധ്യമാകും.
അയൽസ്നേഹമുണ്ട്, പക്ഷേ...
കേരളത്തില്‍നിന്നുണ്ടാകുന്ന ആരാധന തമിഴ്നാടും ഡിഎംകെയും വലിയ രീതിയില്‍ ആഘോഷിക്കുന്നുണ്ട്.. എന്നാല്‍ സ്വന്തം നിലപാട് ബലികഴിച്ച് അരയിഞ്ച് പോലും മാറില്ലെന്നതു വ്യക്തമാണ്. മുല്ലപ്പെരിയാർ വിഷയത്തില്‍ ഒരടി പോലും പിന്നോട്ടു പോകില്ലെന്ന് ഡിഎംകെ സർക്കാർ നിയമസഭയില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കര്‍ണാടകയുമായുള്ള മേക്കേദാട്ടു ഡാം സംബന്ധിച്ച ശീതസമരം അവസാനിപ്പിച്ചു കഴിഞ്ഞാൽ മുല്ലപ്പെരിയാറിലും ആളിയാറിലും സ്വന്തം നിലപാടുകള്‍ നടപ്പാക്കാന്‍ തമിഴ്നാട് ഇറങ്ങുമെന്നത് ഉറപ്പാണ്.
English Summary: 150 Days of 'Stalinism' in Tamil Nadu; How is the Government Rule So far?