ADVERTISEMENT

കൊൽക്കത്ത∙ ഭവാനിപുർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയോട് 26,320 വോട്ടിന് പരാജയപ്പെട്ടെങ്കിലും താനാണ് കളിയിലെ താരമെന്ന് ബിജെപി സ്ഥാനാർഥി പ്രിയങ്ക ട്രിബ്രവാള്‍. ‘‘പല ബൂത്തുകളിലും തൃണമൂൽ പ്രവർത്തകർ കൃത്രിമം കാണിച്ചെങ്കിലും നടപടിയുണ്ടായില്ല. ഭാവിയിൽ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുന്നവരെ രക്ഷിക്കാൻ പാർട്ടി നേതാക്കളെ അയയ്ക്കരുതെന്ന് ‘ദീദി’യോട് അഭ്യർഥിക്കുന്നു’’– അവർ പറഞ്ഞു.

‘‘ജനവിധിയെ ഞാൻ സ്വാഗതം ചെയ്യുന്നു. പക്ഷേ ഞാനാണ് കളിയിലെ താരം. കാരണം മമതയുടെ ശക്തികേന്ദ്രമായ ഭവാനിപുരിൽ ഞാൻ മത്സരിച്ചു. 25,000ൽ അധികം വോട്ട് കിട്ടി. വോട്ടർമാരുടെ പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നു. ഭവാനിപുരിൽ ബിജെപിയുടെ സംഘടന അത്ര ശക്തമായിരുന്നില്ല. എല്ലാ പ്രതിബന്ധങ്ങളും ഉണ്ടായിരുന്നിട്ടും ഇത്രയും വോട്ടുകൾ നേടാൻ കഴിഞ്ഞു. അതും മുഖ്യമന്ത്രി തന്നെ മത്സരിച്ച മണ്ഡലത്തിൽനിന്ന്’– അവർ കൂട്ടിച്ചേർത്തു. ജനങ്ങൾക്കായി പ്രവർത്തിക്കുന്നത് തുടരുമെന്നും മുതിർന്ന നേതാക്കളുടെ നിർദേശങ്ങൾ പിന്തുടരുമെന്നും പ്രിയങ്ക വ്യക്തമാക്കി.

58,832 വോട്ടിന്റെ റെക്കോർ‍ഡ് ഭൂരിപക്ഷത്തിലാണ് ഭവാനിപുരിൽ മമതാ ബാനർജി ജയിച്ചത്. ഇടതു സ്ഥാനാര്‍ഥിയായ സിപിഎം നേതാവ് ശ്രിജിബ് ബിശ്വാസ് 4,201 വോട്ട് നേടി. 

English Summary: 'I Am Man of The Match', Priyanka Tibrewal Says Even As Mamata Wins Bhabanipur Bypoll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com