ഇന്ത്യ ലോകത്തിന്റെ 'ഫാർമസി'; വലിയ നേട്ടം, കോവിഡ് തിരിച്ചടിയായി: സൗമ്യ സ്വാമിനാഥൻ
ഇന്ത്യ ലോകത്തിന്റെ 'ഫാർമസി' ആയി മാറിയത് കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഉന്നത ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ.ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ ആരോഗ്യസേവനങ്ങളെ കോവിഡ് കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ക്ഷയരോഗ ചികിത്സ, സാംക്രമികേതര രോഗങ്ങൾ, ശിശുക്ഷേമം തുടങ്ങിയ സേവനങ്ങളിൽ കനത്ത World, Pharmacy, WHO, Scientist, Soumya Swaminathan, Manorama news

ന്യൂഡൽഹി∙ ഇന്ത്യ ലോകത്തിന്റെ 'ഫാർമസി' ആയി മാറിയത് കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണെന്ന് ലോകാരോഗ്യ സംഘടനയിലെ ഉന്നത ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ.
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ ആരോഗ്യസേവനങ്ങളെ കോവിഡ് കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ക്ഷയരോഗ ചികിത്സ, സാംക്രമികേതര രോഗങ്ങൾ, ശിശുക്ഷേമം തുടങ്ങിയ സേവനങ്ങളിൽ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. പോഷകാഹാരക്കുറവാണ് രാജ്യത്തെ രോഗങ്ങൾക്കു പ്രധാന കാരണമെന്നും ഇന്ത്യൻ സ്വദേശി കൂടിയായ സൗമ്യ പറഞ്ഞു.
കോവിഡ് സാഹചര്യം ദാരിദ്ര്യ നിരക്കും പോഷകാഹാരക്കുറവും വലിയ തോതിൽ വർധിപ്പിക്കും. നമ്മൾ ദാരിദ്ര്യത്തിന്റെ നിരക്കുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതുണ്ട്. ഇതുകൂടാതെ, ക്ഷയം, ദാരിദ്ര്യ സംബന്ധമായ മറ്റു രോഗങ്ങളുടെ അളവ് എന്നിവയും വർധിക്കാം. അതിനാൽ വിദഗ്ധർ ഇതുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും വേണമെന്ന് സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പ് നൽകി.
English Summary: India Becoming World's Pharmacy Is Biggest Achievement: WHO Top Scientist